National
ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടിക്ക് തുടക്കം; മൂന്നംഗ സമിതിയെ നിയോഗിച്ചു

വീട്ടിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇംപീച്ച്‌മെന്റ് നടപടികൾക്ക് തുടക്കമായതായി ലോക്‌സഭാ സ്പീക്കർ. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായും സ്പീക്കർ ലോക്‌സഭയെ അറിയിച്ചു
നേരത്തെ എംപിമാർ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകിയിരുന്നു. വർമയെ പുറത്താക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. ഇത് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതി ജഡ്ജി സമിതിയുടെ അധ്യക്ഷനായിരിക്കും. ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനും സമിതിയിലുണ്ടാകും
സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. മൂന്ന് മാസത്തിനകം സമിതി റിപ്പോർട്ട് നൽകണം. അടുത്ത സഭാ സമ്മേളനം റിപ്പോർട്ട് പരിഗണിക്കും.