National

കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ്: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി

പശ്ചി മബംഗാളിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി. കൊൽക്കത്തയിലെ ആർ.ജി മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ട്രെയിനി ഡോക്ടറാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് കേസ് സി.ബി.ഐക്ക് വിട്ടത്. 

കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് തീരുമാനം. കേസന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും കാലം കഴിഞ്ഞിട്ടും അന്വഷണത്തിൽ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അന്വേഷണം വഴിതെറ്റുമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഭയപ്പെടുന്നതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസ് വിചിത്രമാണ്. ഈയൊരു സാഹചര്യത്തിൽ സമയം നഷ്ടമാക്കാതെ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് അത്യാവശ്യമാണ്. അന്വേഷണം നീണ്ടുപോയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ രക്ഷിതാക്കളുടെ ആശങ്കയും പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Back to top button
error: Content is protected !!