Automobile

ടെക്നോ സ്പാർക്ക് 10: വിലയും സവിശേഷതയും

കുറഞ്ഞ നാളുകൾ കൊണ്ട് ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡാണ് ടെക്നോ. വിവിധ ഡിസൈനുകളിലും ഫീച്ചറുകളിലുമുള്ള ഹാൻഡ്സെറ്റുകൾ ടെക്നോ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ടെക്നോ പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ടെക്നോ സ്പാർക്ക് 10. ബഡ്ജറ്റ് റേഞ്ച് സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ടെക്നോ സ്പാർക്ക് 10. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ പുറത്തിറക്കിയ ടെക്നോ സ്പാർക്ക് 10-N 90 ഹെർട്സ് റിഫ്രാഷ് റേറ്റാണ് നൽകിയിരിക്കുന്നത്. ‘U’ ആകൃതിയിലുള്ള വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ ജി37 ഒക്ടോ കോർ പ്രോസസറാണ് നൽകിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി ലെൻസ് പിന്നിൽ നൽകിയത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മെറ്റാ ബ്ലാക്ക്, മെറ്റാ വൈറ്റ്, മെറ്റാ ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന ടെക്നോ സ്പാർക്ക് 10 സ്മാർട്ട്ഫോണുകളുടെ വില 11,699 രൂപയാണ്.

Related Articles

Back to top button