Kerala
തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; മൂന്ന് പേർ കസ്റ്റഡിയിൽ

[ad_1]
തൃശ്ശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ഷിജോ, സജിൻ, ജോമോൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇവരെല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ വെച്ച് തർക്കമുണ്ടായി.
പ്രശ്‌നം പരഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് പൂച്ചെട്ടി ഗ്രൗണ്ടിന് സമീപത്തേക്ക് സതീഷിനെ വിളിച്ചു വരുത്തി. ഇവിടെ വെച്ച് വീണ്ടും തർക്കമുണ്ടാകുകയും കൊലപാതകത്തിലേക്ക് എത്തിയെന്നുമാണ് പോലീസ് പറയുന്നത്
രണ്ട് കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. വധശ്രമമടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.
[ad_2]