നിനക്കായ്: ഭാഗം 17
[ad_1]
രചന: നിലാവ്
കുനിഞ്ഞു നിന്നു മുന്നിലുള്ള പൊട്ടകിണറ്റിലേക്ക് ശിവാനി നോക്കുകയാണ്… ക്രൂരമായ മുഖഭാവത്തോടെ പിന്നിൽ കൂടി വന്നു കല്യാണി അവളെ കിണറ്റിലേക്ക് തള്ളിയിടാനൊരുങ്ങിയപ്പോഴാണ്
ശിവാനി.. ശിവാനി.. എന്നുള്ള ഒരു വിളി കേൾക്കുന്നത്..ശിവാനിയെയും ഉറക്കെ വിളിച്ചു ആരോ വരുന്നുണ്ടെന്ന്
കല്യാണി അറിഞ്ഞതും…കല്യാണി പെട്ടെന്ന് എങ്ങോട്ടോ മറഞ്ഞു നിന്നു..
ശിവാനി.. ശിവാനി..
ലക്ഷ്ന്റെ ശബ്ദം കേട്ടതും ശിവാനി കിണറ്റിൽ നിന്നും തല ഉയർത്തി നോക്കി..
നീയിവിടെ എന്തെടുക്കുവാ
ഞാനിവിടെ ചുമ്മാ..
ഈ ഉച്ചസമയത്ത് അതും പൊരിവെയിലത്തു നീയെന്തിനാ ഇങ്ങോട്ട് വന്നത്.. എന്നിട്ട് പൊട്ടകിണറ്റിൽ ചാടിചാവാൻ നോക്കിയതാ…
ഞാൻ ചാവാനൊന്നും നോക്കിയതല്ല..
എടീ നിനക്ക് ബോധം എന്ന് പറയുന്ന ഒന്നുണ്ടോ വയ്യാതെ ഇരിക്കുന്ന ടൈമിൽ ഈ സമയത്ത് ഇങ്ങനെ ഒറ്റയ്ക്കൊന്നും കറങ്ങി നടക്കാൻ പാടില്ല അതും അല്ല ഇങ്ങോട്ടൊന്നും ആരും വരാറുപ്പോലും ഇല്ല.. നിന്നെ അവിടെ എവിടെയും കാണാഞ്ഞിട്ട് തിരക്കി ഇറങ്ങിയതാ ഞാൻ..
സാർ… അത് ഞാൻ കല്യാണിചേച്ചിയുടെ കൂടെയാ വന്നത്..
കല്യാണി ചേച്ചിയോ അതാരാ..
ഇവിടെ കഴിഞ്ഞ ദിവസം വന്ന ഒരു സ്ത്രീയും കുഞ്ഞും ഇല്ലേ… ആ സ്ത്രീയാ.. ആ ചേച്ചിയുടെ കൂടെയാണ് ഞാനിവിടെ വന്നത്….എന്തോ ഒരു ഔഷധ സസ്യം ഈ പറമ്പിൽ ഉണ്ടത്രേ.. അത് പറിക്കാൻ വേണ്ടി കൂടെ വരുമോന്ന് ചോദിച്ചപ്പോൾ ഞാൻ കൂടെ പോന്നു..കുറച്ചു നേരം വരെ ചേച്ചി ഇവിടെ ഉണ്ടായിരുന്നു.. പിന്നെ ആളെ കാണാനില്ല….
മ്മ്.. നിന്നെ ഇവിടെ കളഞ്ഞിട്ട് അവര് പോയിക്കാണും..
ഹേയ്… അങ്ങനെ ഒന്നും ചെയ്യില്ല. ആ ചേച്ചി ഒരു പാവം ആണ്…
നിനക്ക് പിന്നെ എല്ലാരും പാവം ആണല്ലോ ഞാൻ മാത്രം ദുഷ്ടനും…. മ്മ് നടക്ക്… എല്ലാരും നിന്നെ വെയിറ്റ് ചെയ്യുവാ.. നീ നാടകത്തിനു സമ്മതം പറഞ്ഞിരുന്നു എന്നും പറഞ്ഞൂ ആ പിള്ളേർ ആകെ ബഹളം കൂട്ടുവാ… അവന്മാർ സ്റ്റോറിയും കൊണ്ട് ഇന്നലെ നിന്നെ കാണാൻ വന്നതാ… കാണാൻ പറ്റില്ല എന്നും പറഞ്ഞു തിരിച്ചയച്ചു .. ഇപ്പൊ ആ മിഥുൻ റിഹേഴ്സൽ എന്നു പറഞ്ഞു എല്ലാവരെയും പിടിച്ചു നിർത്തിരിയിരിക്കുകയാ… നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ… നീ നോ പറയട്ടെ എന്ന് കരുതി ഞാൻ നിന്റെ അടുക്കലേക്ക് പറഞ്ഞുവിട്ടതാ..
അതിന് ഞാൻ യെസ് ഒന്നും പറഞ്ഞില്ലല്ലോ.. സ്റ്റോറി ഇഷ്ടായാൽ നോക്കാം എന്നെ പറഞ്ഞുള്ളു..
സ്റ്റോറി ഇഷ്ടപ്പെട്ട് ഡേറ്റ് കൊടുക്കാൻ നീ വല്യ സിൽമാ നടിയാണല്ലോ .. അതു കേട്ടതും മുഖം കൊട്ടികൊണ്ട് പോ അവിടുന്ന് എന്നും പറഞ്ഞു അവളവനെ പിടിച്ചു തള്ളിയതും അവൻ ബാലൻസ് തെറ്റി വീണിരുന്നു…. അതുകണ്ടതും അവൾ ചിരിക്കാൻ തുടങ്ങി… അവളുടെ നിർത്താതെയുള്ള ചിരി കണ്ടു ലക്ഷിനു ദേഷ്യം വരാൻ തുടങ്ങി…അവന്റെ മുഖഭാവം കണ്ടപ്പോഴാണ് അവൾ ചിരി നിർത്തിയത്…
അവൾക്ക് നേരെ കൈ നീട്ടിയപ്പോൾ എന്നെയും തള്ളിയിടാൻ വേണ്ടീട്ടല്ലേ തരില്ല എന്നും പറഞ്ഞു ഓടുന്നവളെ കണ്ടതും ലക്ഷ് പെട്ടെന്ന് എഴുന്നേറ്റ് അവളുടെ പിന്നാലെ ഓടി..
ശിവാനി നിൽക്ക്.. നിൽക്കാൻ..ശിവാനി നിൽക്കാനാ പറഞ്ഞത്.. അവളെയും വിളിച്ചുകൊണ്ട് ലക്ഷ് പിന്നാലെ ഓടുകയാണ്…
ഇല്ല ഞാൻ നിൽക്കില്ല.. എന്നിട്ട് എന്നെ തള്ളിയിടാൻ വേണ്ടീട്ടല്ലേ.. ഞാൻ ജസ്റ്റ് ഒന്നു തൊട്ടപ്പോൾ സാർ വീഴും എന്നെനിക്കറിഞ്ഞോ…
ഇല്ല ശിവാനി ഞാൻ തള്ളിയിടില്ല…നീ നിന്നാൽ ചിരിച്ചതിനുള്ള കുഞ്ഞ് ശിക്ഷ അത് മാത്രമേ തരുള്ളൂ.. ഇല്ലെങ്കിൽ എല്ലാരുടെയും മുന്നിൽ വെച്ചു ഞാൻ നിന്നെ കിസ്സ് ചെയ്യും.. സത്യായിട്ടും ചെയ്യും.. നിനക്കെന്നെ അറിയാല്ലോ ശിവാനി..അത് കേട്ട ശിവാനി ചെറുതായി പേടിച്ചു.. അവൾ ഓട്ടം നിർത്തി അവിടെ നിന്നതും ലക്ഷ് അവളുടെ അരികിലേക്ക് എത്തിയിരുന്നു..തന്നെ തുറിച്ചു നോക്കുന്ന ലക്ഷ്നെ കണ്ടതും ശിവാനി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു..
സോറി സാർ ഞാൻ അറിയാതെ… അറിയാതെ തള്ളിയതാ.. ഇനി ഞാനുണ്ടല്ലോ ഇതുപോലെ ഒരിക്കലും തള്ളിയിടില്ല എന്നും നിഷ്കുവായി പറഞ്ഞു വീണ്ടും അവനെ തള്ളിയതും
അവളുടെ ആ പ്രവർത്തിയിൽ ലക്ഷ് വീണ്ടും പിറകിലോട്ട് വേച്ചു വീണുപോയിരുന്നു…
ഇതും കൂടി ആയതോടെ ലക്ഷിന്റെ മുഖമൊക്കെ ചുവന്നു വന്നിട്ടുണ്ട്..
ഇയാൾ എന്നെ കിസ്സ് ചെയ്യാനിങ്ങോട്ട് വാ.. ഹും എന്നും പറഞ്ഞു അവൾ പോവാനൊരുങ്ങുയതും അവനവളുടെ കാലിൽ പിടിച്ചു വലിച്ചു അതോടെ ശിവാനി ബാലൻസ് തെറ്റി നേരെ വീണത് അവന്റെ നെഞ്ചിലേക്കും…അന്നേരത്തെ ആവേശത്തിന് തന്റെ നെഞ്ചിൽ കിടക്കുന്ന ശിവാനിയെയും കെട്ടിപിടിച്ചു ലക്ഷ് ഒരു മറിച്ചിലായിരുന്നു… പിന്നെ രണ്ടാൾക്കും ഒന്നും ഓർമ്മയില്ലായിരുന്നു… അമ്യുൺസ്മെന്റ്
പാർക്കിലെ ഏതോ ഒരു റൈഡിൽ കയറിയ ഫീലായിരുന്നു രണ്ടുപേർക്കും .. കണ്ണ് തുറന്നു നോക്കുബോൾ രണ്ടാളും മറ്റൊരു പറമ്പിൽ ആയിരുന്നു…..ഇപ്പോഴും ലക്ഷ് ശിവാനിയെ വിടാതെ മുറുക്കെ പിടിച്ചിട്ടുണ്ട്…ശിവാനിയുടെ മേലെയായാണ് ഇപ്പോ ലക്ഷ്ള്ളത്..
നിങ്ങൾ എന്താ ഈ കാണിച്ചത്.. അയ്യോ അമ്മേ.. എന്റെ നടുവൊടിഞ്ഞെന്ന തോന്നണേ.. ഈ കരിയിലയൊക്കെ ഇല്ലായിരുന്നെങ്കിൽ
ദേഹം മുഴുവനും പഞ്ചറൊട്ടിക്കേണ്ടി വന്നേനെ… ശിവാനി അവനെ കടുപ്പിച്ചു
നോക്കികൊണ്ട് പറഞ്ഞു..
അപ്പോഴും അവന്റെ മുഖത്ത് കള്ളച്ചിരി ആയിരുന്നു… പക്ഷേ എനിക്ക് നല്ല സുഖാണ് തോന്നിയത്…. ശിവാനി നമുക്ക് ഒന്നുകൂടി കെട്ടിപിടിച്ചു മറിഞ്ഞാലോ…
ഇയാളുടെ സുഖം ഒക്കെയും എനിക്ക് മനസിലായി… .. മതി സുഖിച്ചത്..എന്റെ മേലിൽ നിന്നും മാറിക്കെ.. ശിവാനി കുതറി മാറാൻ നോക്കിയെങ്കിലും അവൻ പിടിവിടാൻ തയ്യാറല്ല.. ഒന്നുകൂടെ അവളെകെട്ടിപിടിച്ചു കൊണ്ട് മറിഞ്ഞു..ഇപ്പൊ ശിവാനി അവന്റെ മേലെയാണുള്ളത്..
വിട് സാർ… എനിക്ക് പോണം..
പൊക്കൊന്നേ…
സാർ വിട്ടാലല്ലേ എനിക്ക് പോവാൻ പറ്റുള്ളൂ..
വിടാം.. പക്ഷെ എനിക്കൊരു ഉമ്മ തരണം …
ഒന്ന് പൊയ്ക്കെ… റൊമാൻസ് കളിക്കാൻ ഇത് സാറിന്റെ ബെഡ്റൂം അല്ല.. വിട്ടേ…വിട്ടേ
സോറി… ശിവാനി ഉമ്മ തരാതെ ഞാൻ വിടും എന്ന് നീ കരുതണ്ട…
ശോ ഇത് വല്യ ശല്യായല്ലോ.. വിട് സാർ.. എനിക്ക് വയ്യ… ഞാൻ പോട്ടെ….
എന്നാൽ പൊയ്ക്കോ..
താങ്ക് യൂ സാർ… എന്നും പറഞ്ഞു അവൾ എഴുന്നേൽകുന്നതിന് മുന്നേ അവൻ അവളുടെ ദാവണിയുടെ ഷാൾ അവന്റെ കയ്യിൽ ചുറ്റിവച്ചിരുന്നു…
അവൾ അവളിൽ നിന്നു അകന്നു മാറിയതും അവളുടെ മാറിൽ നിന്നു ഷാൾ ഊരിപോന്നിരുന്നു…
തന്നോട് പൊയ്ക്കോളാൻ പറഞ്ഞതിന്റെ കാരണം അവൾക്ക് അപ്പോഴാണ് മനസിലായത്.. കൈകൾ പിണഞ്ഞുകെട്ടി മാറ് മറച്ചു മുഖം തിരിച്ചിരിക്കുന്നവളെ കണ്ടതും ലക്ഷ് ചോദിച്ചു എന്തെ പോണില്ല…
ആ ഷാൾ ഇങ്ങു താ…
ഇല്ലെങ്കിൽ…
പ്ലീസ് സാർ തരുന്നേ..
ഞാൻ ചോദിച്ചത് താ എന്നാൽ തരാം..
എന്റെ കൃഷ്ണ ഞാനെന്താ ചെയ്യാ ..സാർ പ്ലീസ് ആരെങ്കിലും ഇങ്ങോട്ട് ഇപ്പൊ വരും..
ഇങ്ങോട്ട് ആരും വരാൻ പോണില്ല.നമ്മൾ ഉള്ളത് എവിടെയാണെന്ന് അറിയോ പൊട്ടക്കാട്ടിലാ.. ഇവിടെ മനുഷ്യർ ആരും വരാറില്ല കാരണം ഇവിടെ മൊത്തം പാമ്പും ഇഴജന്തുക്കളുമാണ്..
അയ്യോ പാമ്പോ.
എന്നിട്ടാണോ ഇവിടെ കിടന്നു റൊമാൻസ് കളിക്കുന്നത് ശിവാനി അതു പറഞ്ഞു നാക്ക് വായിലേക്കിട്ടില്ല മുന്നിൽ പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടു പേടിച്ച ശിവാനി ലക്ഷ്ന്റെ മേലേക്ക് ഒരു വീഴലായിരുന്നു..അവനെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.. സാർ പാമ്പ്..
ഞാൻ പാമ്പൊന്നും അല്ല…
അയ്യോ അങ്ങനെ അല്ല സാർ.. ദോ അവിടെ ഒരു പാമ്പ്…
എവിടെ…
അയ്യോ സാർ എഴുന്നേൽക്കല്ലേ എനിക്ക് പേടിയാ… അനങ്ങിയാൽ നമ്മളെ കൊത്തും… അതു കേട്ട ലക്ഷ് തലചെരിച്ചു നോക്കിയതും അവരുടെ കാലിന്റെ ഭാഗത്തായി ഒരു പാമ്പ് പത്തി വിടർത്തി നിൽക്കുന്നു….
അതു കണ്ടതും ലക്ഷും ചെറുതായി ഒന്ന് പേടിച്ചു…
ശിവാനി അനങ്ങല്ലേ…കുറച്ചു കഴിയുമ്പോൾ അത് അതിന്റെ വഴിക്ക് പൊയ്ക്കോളും.. തന്റെ മേലെ അമർന്നിട്ടുള്ള ശിവാനിയെ നോക്കി ലക്ഷ് പറഞ്ഞു.
എവിടുന്ന്.. ഇതങ്ങനെ പോവും എന്ന് തോന്നുന്നില്ല.. മൂപര് രണ്ടും കല്പിച്ചിട്ടുള്ള വരവാ.. കണ്ടില്ലേ ആ നോട്ടം… അയ്യോ അമ്മേ.. എന്റെ അച്ഛൻ എന്റെ ശ്രാവൺ.. അവർക്കിനി ആരുണ്ട്.. ശിവാനി ഓരോന്ന് പറയാൻ തുടങ്ങി…
ശിവാനി ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ…
മിണ്ടും.. സാറാണ് എല്ലാത്തിനും കാരണക്കാരൻ.. ആ ശാളിങ്ങു തന്നെ ഇനിയിപ്പോ ഏതായാലും പാമ്പ് കൊത്തും.. എന്റെ ഡെഡ്ബോഡി എടുക്കാൻ വരുമ്പോ ഈ കോലത്തിൽ ആവരുതല്ലോ….
ശിവാനി പറയുന്നത് കേട്ടതും ലക്ഷ് അവളെയൊന്നു നോക്കി…അറിയാതെ അവന്റെ നോട്ടം തന്റെ മേലെ കിടക്കുന്നവളുടെ മാറിടുക്കിലേക്ക് നീണ്ടു.. അതു മനസിലാക്കിയ അവൾ ബ്ലൗസിന്റെ കഴുത്ത് മുകളിലോട്ട് പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു ചാവാൻ പോകുമ്പോഴും ഇതിനൊരു കുറവും ഇല്ലല്ലേ…
എങ്ങനെയും ചാവും അപ്പൊ ഇത്തിരി എന്റർടൈൻമെന്റ് ആയിക്കോട്ടെന്ന് കരുതി….
സത്യം പറ ആ പാമ്പ് നിങ്ങളെ ആളാണല്ലേ… അതുകൊണ്ടാണല്ലോ ഇത്രയും ധൈര്യം..
ഒന്ന് പോടീ ഞാൻ പിന്നെ നാഗകന്യകനാണല്ലോ പാമ്പുമായി ഫ്രണ്ട്ഷിപ് തുടങ്ങാൻ..സോറി..വേണോന്ന് വെച്ച് നോക്കിയതല്ല… അറിയാതെ പറ്റിപോയതാ…….നിനക്ക് നേരത്തെ ഒരുമ്മ തന്നിരുന്നേൽ നമുക്ക് ഈ അവസ്ഥ വരുമായിരുന്നോ… എനിക്ക് തോന്നുന്നു ഈ പാമ്പ് സീൻ പിടിക്കാൻ വന്നതാണെന്ന്… നീയൊരു ഉമ്മ ഇങ്ങോട്ട് തന്നേക്ക് ചിലപ്പോൾ അത് കണ്ടിട്ട് ആൾ ഹാപ്പി ആയി പോയാലോ.. ചില പ്രത്യേക തരം പാമ്പായിരിക്കും ഇത്…
അഹാ..തമാശ പറയാൻ പറ്റിയ സമയം..പാമ്പ് പോയൊന്നു നോക്കിക്കേ..
നീ പേടിക്കില്ലെങ്കിൽ ഞാനൊരു സത്യം പറയാം..
എന്താ..
ആ പാമ്പ് നമ്മുടെ തൊട്ടടുത്തു എത്തിക്കഴിഞ്ഞു..
അതുകേട്ട ശിവാനി ഒന്ന് തല ചെരിച്ചു നോക്കിയപ്പോൾ പാമ്പ് അവരുടെ ഇടത് വശം ചേർന്ന് കുറച്ചകലെയായി വന്നു നിൽപ്പുണ്ട്…
അതു കണ്ടതും ശിവാനി പേടിച്ചു അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു…
ഇരുവരും അനങ്ങാതെ കിടപ്പാണ്..തങ്ങളെ തന്നെ നോക്കുന്ന പാമ്പിനെ കണ്ടു ലക്ഷ് ഒരു നിമിഷം പേടിച്ചു പോയി…. എങ്കിലും ധൈര്യം കൈവിടാതെ അങ്ങനെ നിന്നു.. കുറച്ചു കഴിഞ്ഞതും ആ പാമ്പ് എങ്ങോട്ടോ ഇഴഞ്ഞിഴഞ്ഞു പോവുന്നത് കണ്ടതും അവൻ ആശ്വാസത്തോടെ ശിവാനിയെ നോക്കി
അവൾ ആണെങ്കിൽ പേടിച്ചു അവന്റെ നെഞ്ചോടോട്ടി കണ്ണും പൂട്ടി കിടപ്പാണ്..സംഭവം കൊള്ളാല്ലോ..
ഡാ.. പാമ്പേ പാമ്പേ പോവല്ലെടാ.. കുറച്ചു കഴിഞ്ഞു പോവാന്ന് ..നിങ്ങളെപ്പോലുള്ളവർ ഉള്ളത് കൊണ്ടല്ലേ ഞങ്ങളെ പോലുള്ള പാവങ്ങൾ ജീവിച്ചു പോണത്…. അത്ര തിരക്കാണെങ്കിൽ പൊക്കോ പക്ഷെ ഇടക്കിടക്ക് വരണം കേട്ടോ… ലക്ഷ് മനസ്സിൽ വിചാരിക്കുവാണ്..
സാർ.. പാമ്പ് പോയോ സാർ… ശിവാനി കണ്ണടച്ച് അതുപോലെ കിടന്നുകൊണ്ട് ചോദിച്ചു..
ഇല്ല ശിവാനി പോയില്ല.. നീ അനങ്ങാതെ അതുപോലെ കിടന്നോ… കുറച്ചു കഴിഞ്ഞു പൊയ്ക്കോളും… ലക്ഷ് അവളെ ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞൂ… ശിവാനി കുറച്ചു നേരം കൂടി അതുപോലെ കിടന്നു… കുറച്ചു കഴിഞ്ഞതും ലക്ഷ്ന്റെ കൈകൾ തന്റെ ശരീരത്തിൽ ഇഴയുന്നതും തന്റെ തോളിൽ അവന്റെ ചുണ്ടമരുന്നത് പോലെ തോന്നിയതും ശിവാനി തല ചെരിച്ചു മെല്ലെ നോക്കിയപ്പോൾ പാമ്പ് നിന്നിടം ശൂന്യമാണ്.. അവൾ ഒന്നും അറിയാത്തപോലെ വീണ്ടും ചോദിച്ചു സാർ പാമ്പ് പോയോ…
ഇല്ല ശിവാനി പോയില്ലെന്ന്..ദേ ഇപ്പൊ കുറച്ചുകൂടി അടുത്തു വന്നിരിക്കുവാ…
അതു കേട്ട ശിവാനി അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു…അവനു ശരിക്കും വേദനിക്കും പോലെ ആയിരിന്നു ആ കടി… ശേഷം അവന്റെ കയ്യിൽ നിന്നു ഷാളും വാങ്ങി അതും ചുറ്റി അവനെ ദഹിപ്പിച്ചു നോക്കി….
അതേ പെട്ടെന്ന് എഴുന്നേറ്റ് വരാൻ നോക്ക് ഇല്ലെങ്കിൽ അടുത്ത ആൾ എപ്പഴാ വരിക എന്ന് പറയാൻ പറ്റില്ല.. എന്നും പറഞ്ഞു അവൾ നടക്കാനൊരുങ്ങി…
ഇതുകേട്ട ലക്ഷ് പെട്ടെന്ന് എഴുന്നേറ്റ് അവളുടെ പിന്നാലെ വെച്ച് പിടിച്ചു.. ശിവാനി നിൽക്ക് ഒറ്റയ്ക്ക് പോവല്ലേ. നിനക്ക് വഴി തെറ്റും….ദേ ഈ കുന്ന് കയറാൻ പാടായിരിക്കും.. നമുക്ക് ദാ ആ വഴി പോവാം കുറച്ചധികം നടക്കണം എന്നെ ഉള്ളു..
എന്നെകൊണ്ട് ഒരടി നടക്കാൻ വയ്യ… ഞാൻ ക്ഷീണിച്ചു..എന്തൊരു ദാഹം..
എന്നാൽ ഒരു കാര്യം ചെയ്യാം ഞാനെടുക്കാം…
അതൊന്നും വേണ്ട..
വേണം
വേണ്ടെന്ന്
വേണെന്ന് എന്നും പറഞ്ഞു അവളെ കൈകളിൽ കോരിയെടുത്തു നടക്കാൻ തുടങ്ങി.. ആദ്യം ശിവാനി കുതറി മാറാൻ നോക്കി എങ്കിലും കുറച്ചു കഴിഞ്ഞു അവൾ വിചാരിച്ചു അല്ലെങ്കിൽ എനിക്കെന്തായിപ്പോ അടങ്ങി ഇരുന്നേക്കാം നടക്കാതെ വീട്ടിൽ എത്തുമല്ലോ എന്ന് കരുതി അടങ്ങി ഇരുന്നു….
വീട്ടു പടിക്കൽ എത്തിയതും ശിവാനിയെ നിലത്തിറക്കിയ ലക്ഷ് നന്നായി കിതയ്ക്കുന്നുണ്ടായിരിന്നു …ഒരു നന്ദിവാക്ക് പോയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോവുന്ന ശിവാനിയെ കണ്ടതും ലക്ഷ് മനസ്സിൽ വിചാരിക്കുവാണ്..
എന്തൊരു സാധനാ ഇത്.. ഒരു ആവേശത്തിന് എടുക്കാം എന്ന് പറഞ്ഞു എടുത്തതാ അപ്പോഴല്ലേ മനസ്സിലാകുന്നത് കാണുന്നപോലെയല്ലേ പെണ്ണിന് അത്യാവശ്യം വെയിറ്റ് ഒക്കെയും
ഉണ്ട്… ഒടുവിൽ എങ്ങനെയോ ഇവിടെവരെ എത്തി എന്നിട്ടോ കണ്ടില്ലേ പോണ പോക്ക്…ഹും
പെട്ടെന്നാണ് ശിവാനി ഒന്ന് നിന്നത്… തിരിഞ്ഞു നിന്നു തന്നെ നോക്കുന്ന ശിവാനിയെ നോക്കി ലക്ഷ് ചോദിച്ചു
മ്മ്.. എന്താ..
എന്നെ ഇവിടെ വരെ എടുത്ത് നടന്നതല്ലേ ഇതിരിക്കട്ടെ എന്നും പറഞ്ഞു ലക്ഷിനു നേരെ നല്ലൊരു അഡാർ ഗൺ കിസ്സ് അങ്ങ് കൊടുത്തതും ലക്ഷ് ബുള്ളറ്റ് കിസ്സ് നെഞ്ചിൽ തറച്ചു നെഞ്ചും പിടിച്ചു ഒരു ചെറു ചിരിയോടെ നിൽപ്പുണ്ട്…
കൊള്ളാം… സൂപ്പർ.. പൊളിച്ചു ഏട്ടത്തി പൊളിച്ചു…. ഒരു രക്ഷയും ഇല്ല..
മിഥുന്റെ ശബ്ദം കേട്ടാണ് ഇരുവരും നോക്കിയത്.. ചുറ്റും നിൽക്കുന്ന ബാക്കിയുള്ളവരെ കണ്ടതും ശിവാനി ആകെ ചമ്മിയപോലെ നിൽപ്പുണ്ട്..
ഗൗതം അർജുൻ മാളു ദീപ തുടങ്ങി പീക്കിരികൾ വരെ ഇരുവരുടെയും റൊമാൻസ് നോക്കി ചിരിയോടെ നിൽപ്പുണ്ട്…
ഇവന് ഇതല്ല കൊടുക്കേണ്ടത് ഒറിജിനൽ ഗൺ വെച്ചാണ് ഷൂട്ട് ചെയ്യേണ്ടത് ശിവാനിയെയും കൂട്ടി ഇപ്പൊ വരാം എന്നും പറഞ്ഞു പോയിട്ട് ഇപ്പഴാ കാണുന്നത്.. അല്ല രണ്ടുപേരും അവിടെ എന്തെടുക്കുകയായിരുന്നു.. ബാക്കിയുള്ളവരുടെ സമയം കളയാൻ വേണ്ടിയിട്ട്.. ഞാനില്ല നിങ്ങളുടെ നാടകത്തിനും ഓട്ടം തുള്ളലിനും ഗൗതം
പറയുന്നത് കേട്ട മാളു പറഞ്ഞു
ഓ.. ഇയാൾക്കിവിടെ മല മറിക്കുന്ന പണിയാണല്ലോ നിങ്ങളില്ലെങ്കിൽ ഇപ്പൊ നാടകം നടക്കില്ല ചുമ്മാ ഷോ…പോണവർ പോട്ടെടാ മിഥു.
അതു കേട്ട ഗൗതം മാളൂനെ ദഹിപ്പിച്ചു നോക്കി..
ഇയാൾ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട…. ഞാൻ ഉള്ളത് പറഞ്ഞതാ..
എടാ.. മിഥുൻ എനിക്ക് പെയർ ആയിട്ട് ദീപ മതിട്ടോ… എന്നാൽ നമുക്ക് ആദ്യം ഞങ്ങടെ സീൻ തന്നെ നോക്കാം അല്ലെ..ഗൗതം മാളൂനെ നോക്കി പറഞ്ഞു
പിന്നെ എല്ലാർക്കും പെയർ തരാൻ ഇത് തെലുങ്ക് പടം ഒന്നും അല്ല പുരാണ കഥയാണ്..മിഥുൻ പറഞ്ഞു
അതൊന്നും എനിക്കറിയില്ല എനിക്ക് പെയറുള്ള റോൾ മതി..ഗൗതം
എന്നാൽ ഇങ്ങേര് രാവണൻ ആയിക്കോട്ടെ മിഥു അതാവുമ്പോ ഒരു ഹീറോയിൻ രണ്ട് ഹീറോ ….
ഞാൻ രാമനാണേൽ ഈ കഥയിൽ രാവണൻ ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല… ലക്ഷ് പറഞ്ഞു
അതെങ്ങനെയാ അച്ചുവേട്ടാ.. രാവണൻ ഇല്ലാതെ എങ്ങനെ ശരിയാവും
എന്നാൽ കഥ മാറ്റിയെഴുത്.. ഈ കഥയിൽ സീതയ്ക്ക് ഒരു ഹീറോ മതി…
രാമായണം മാറ്റിയെഴുതാനോ.
എന്നാൽ രാമൻ വേണ്ട.. നമുക്ക് കഥയുടെ പേര് രാവണസീത പരിണയം എന്നാക്കാം . എന്നാൽ ഞാൻ രാവണൻ ആയിക്കോളാം.. ഇപ്പൊ രാവണനാ ഫാൻസ് കൂടുതലും.. ലക്ഷ് പറയുന്നത് കേട്ടതും ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുമായ മിഥുൻ ആകെ വട്ട് പിടിച്ചു നിന്നുപോയി……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]