നിനക്കായ്: ഭാഗം 20
[ad_1]
രചന: നിലാവ്
യാത്രയിലുടനീളം ഇരുവർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു… പെട്ടെന്ന് ഇങ്ങോട്ട് പോരാൻ എന്തായിപ്പോ പറ്റിയത് എന്ന് ശിവാനി ചിന്തിക്കാതിരിന്നില്ല… ശിവാനിയോട് എന്താണ് പറയേണ്ടത് എന്ന് ലക്ഷിന് അറിയില്ലായിരുന്നു… അച്ഛന്റെ മരണം അറിഞ്ഞാൽ ശിവാനി എങ്ങനെ പ്രതികരിക്കും… തനിക്ക് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും വാക്കുകളില്ല.. അതാണ് അവൻ അവളോട് ഒന്നും മിണ്ടാതിരുന്നത്… അവനൊന്നു മിണ്ടിയിരുന്നെങ്കിൽ എന്നവൾ ഒരുപാട് ആഹ്രഹിക്കുന്നുണ്ടായിരുന്നു.. ഇനി എന്നാണ് കാണാൻ പറ്റുക എന്നവൾക്ക് തന്നെ അറിയില്ലായിരുന്നു..വീട്ടിൽ എത്തുന്നതിനു മുൻപായി ലക്ഷ് വണ്ടി ഒരു ഭാഗത്തു ഒതുക്കി നിർത്തി…ശിവാനി അവനെ കണ്ണിമ ചിമ്മാതെ നോക്കി… ലക്ഷ് ശിവാനിയെ ഇറുകെ പുണർന്നു….കുറച്ചു നേരം അങ്ങനെ നിന്നു അവളിൽ നിന്നും അകന്നു മാറി.. അവളുടെ മുഖത്തേക്ക് നോക്കി നിന്നപ്പോൾ ശിവാനിക്ക് ഒന്നും വ്യകതമായില്ല…
ശിവാനി… എന്തുതന്നെ സംഭവിച്ചാലും ജീവിതത്തിൽ ഒരിക്കലും തളർന്നു പോവരുത്…. ആരൊക്കെ ഒറ്റപ്പെടുത്തിയാലും കൂടെ ഞാനുണ്ടാവും…ഒരിക്കലും കൈവിടില്ല… എന്ത് സങ്കടം വന്നാലും എന്നെ ഒന്നു ഓർത്താൽ മതി.. ഞാൻ ആ നിമിഷം നിന്റെ അരികിൽ ഓടിയെത്തും…. എന്നും പറഞ്ഞൂ അവളുടെ നെറുകയിൽ ചുണ്ടമർത്തി…. ശിവാനി ഒരു പാവകണക്കെ എല്ലാം കേട്ടുനിന്നു..
ശിവാനിയുടെ വീടിനു കുറച്ചകലെയായിട്ടാണ് ലക്ഷ് വണ്ടി നിർത്തിയത്…. അവൾ തന്റെ വണ്ടിയിൽ നിന്നും ഇറങ്ങിപോവുന്നത് ഈ അവസരത്തിൽ ആരും കാണാതിരിക്കാൻ വേണ്ടിയാണ് അവൻ അങ്ങനെ ചെയ്തത്.. ഇറങ്ങാൻ നേരം അവൾ ഒന്നുകൂടി അവനെ നോക്കി മങ്ങിയ ഒരു ചിരി സമ്മാനിച്ചു.. തന്റെ വീട്ടുമുറ്റത്ത് ആൾക്കാർ കൂടിയിരിക്കുന്നത് കണ്ടതും ശിവാനി എന്താ കാര്യം എന്നറിയാതെ വേഗത്തിൽ മുന്നോട്ട് നടന്നു…. മനസ്സിൽ ഓരോ ചിന്തകൾ കടന്നുകൂടി..ആൾക്കാരുടെ അടക്കം പറച്ചിലും ആരുടെയോ കരച്ചിലും കൂടി കാതിൽ തുളച്ചു കയറിയതും എന്തോ ഒരു അപായസൂചന അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു…. അച്ഛനും ശ്രാവണിനും എന്തെങ്കിലും പറ്റിക്കാണുമോ എന്നായിരുന്നു അവളുടെ മനസ്സ് നിറയെ..പിന്നീടങ്ങോട്ട് അവരെ കാണാനുള്ള തത്രപ്പാടായിരുന്നു..വീട്ടുപടിക്കൽ എത്തിയതും പരിജയം ഉള്ളതും പരിജയം ഇല്ലാത്തതുമായ ഒരുപാട് ആൾക്കാർ തന്നെ സഹതാപത്തോടെ നോക്കുന്നു…
വീടിനു അകത്തെത്തിയതും വെള്ളപുതപ്പിച്ച അച്ഛന്റെ ജീവനറ്റ ശരീരത്തിന് മുന്നിലിരുന്ന് വിതുമ്പികരയുന്ന തന്റെ കുഞ്ഞനുജനെ കണ്ടതും താനിപ്പോ ഹൃദയം പൊട്ടി മരിച്ചുപോവും എന്നവൾക്ക് തോന്നിപോയി…ഒരാശ്രയത്തിന് ആരുടെയോ തോളിൽ അവൾ കൈവെച്ചു പോയി… ശ്രാവണിനെ ആരൊക്കെയോ ചേർന്ന് ആശ്വസിപ്പിക്കുന്നുണ്ട്.. അവരെയൊന്നും ഇതുവരെ അവൾ കണ്ടിട്ട് പോലും ഇല്ലായിരുന്നു… അവനരികിൽ എത്തണം എന്നുണ്ടെങ്കിലും ഒരടി മുന്നോട്ട് വെക്കാൻ പറ്റുന്നില്ല.. ഒടുവിൽ വേച്ചു വെച്ച് എങ്ങനെയൊക്കെയോ അവന്റെ അരികിൽ വന്നിരുന്നപോൾ അവൻ ഒരു പൊട്ടികരച്ചിലൂടെ അവളെ ഇറുകെ പുണർന്നു…അവൾക്ക് ഒന്ന് കരയാൻ പോലും പറ്റിയില്ല..അവസാനമായി ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും അച്ഛന്റെ അരികില്ലാതായിപ്പോയല്ലോ… അച്ഛനെ ഒറ്റയ്ക്ക് ആക്കി പോയത് തെറ്റായിപോയി എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ഉടലെടുത്തു.
അച്ഛനു വേണ്ടിയായിരുന്നു ഈ വേഷം ഒക്കെയും കെട്ടിയാടിയത്.. എന്നിട്ടെന്തായി.. അച്ഛനെ എന്നുന്നേക്കുമായി നഷ്ടപെട്ടിരിക്കുന്നു.. അച്ഛന്റെ മൃതുദേഹത്തിന് അരികിൽ ചെന്നു ഒരുപാട് നേരം അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു… അച്ഛന് അവസാന ചുംബനം ചാർത്തുമ്പോഴും അവൾ കരഞ്ഞില്ല…. ഒന്ന് കരയാൻ പോലും ആവാതെ ആത്മാവില്ലാത്ത ശരീരം കണക്കെ അവൾ അന്ത്യകർമ്മ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഒന്നും കാണാനാവാതെ ലക്ഷ് ദൂരെ നിന്നു ….ചടങ്ങുകൾ ഒക്കെയും കഴിഞ്ഞതും എല്ലാവരും മടങ്ങി എങ്കിലും കുറച്ചുപേർ ഇതുവരെ ഇല്ലാത്ത ബന്ധങ്ങളുടെ പേരും പറഞ്ഞു
രണ്ടു മൂന്നു ദിവസം അവിടെ തങ്ങിയെങ്കിലും ശിവാനി ആരുമായും സംസാരിക്കാനോ ഇടപഴകാനോ പോയില്ല… അത്‌കൊണ്ടാവാം അച്ഛന്റെ പെങ്ങളെന്നും സഹോദരനാണെന്നും സഹോദരഭാര്യയാണെന്നും അവരുടെ മക്കളാണെന്നും പറഞ്ഞു വന്നവര് മൂന്നാം നാൾ അവിടുന്ന് ഇറങ്ങാൻ തീരുമാനിച്ചത്.പോവാം നേരം ഞങൾ ഇടക്കിടക്ക് വരാം എന്ന് അച്ഛന്റെ പെങ്ങൾ ശിവാനിയോട് പറഞപ്പോൾ ശിവാനി പറഞ്ഞൂ ഇനി ആരും ഇങ്ങോട്ട് വരണം എന്നില്ല.. എന്റെ അച്ഛനുള്ളപ്പോൾ നിങ്ങളെയൊന്നും ഈ ഭാഗത്തു കണ്ടില്ലല്ലോ.. പിന്നെ ഇനിയെന്തിനാ ആ ബന്ധത്തിന്റെ പേരും പറഞ്ഞു ഇങ്ങോട്ട് വരുന്നത്… ശിവാനിയുടെ വാക്കുകൾ ഉറച്ചതായിരുന്നു.
മോളെ.. നീ ഒറ്റയ്ക്ക് ഇവനെയും കൊണ്ട് എങ്ങനെയാ… അച്ഛന്റെ പെങ്ങളെന്ന് പറയുന്ന സ്ത്രീ അല്പം സ്നേഹം കലർന്ന സ്വരത്തിൽ പറഞ്ഞു..
ഞാനും ഇവനും എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളാം അതൊന്നും നിങ്ങൾ അന്വേഷിക്കേണ്ട ആവശ്യം ഇല്ല….എന്റെ അച്ഛനുള്ളപ്പോൾ കണ്ടില്ലല്ലോ ഈ സ്നേഹമൊക്കെയും… ആ മനുഷ്യൻ നിങ്ങളെയൊക്കെ കാണാൻ എത്രമാത്രം ആഗ്രചിച്ചിട്ടുണ്ടെന്നോ.. അതുകൊണ്ട് തുടർന്നും ഞങ്ങൾക്ക് ആരുടെയും സ്നേഹവും സഹതാപവും ഒന്നും ആവശ്യമില്ല ശിവാനി തുറന്നു പറഞ്ഞൂ..
കേട്ടില്ലേ അമ്മേ അവൾ പറയുന്നത്.. ഇനിയും നമ്മൾ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല… വാ നമുക്ക് പോയേക്കാം..പെൺപിള്ളേരായാൽ ഇത്രയും അഹങ്കാരം പാടില്ല അച്ഛന്റെ സഹോദരി എന്ന് പറഞ്ഞു വന്ന അവരുടെ മകനാണ് അതെന്ന് ശിവാനിക്ക് മനസിലായി…
ശിവാനി അതിനു മറുപടിയൊന്നും പറഞ്ഞില്ല..
എന്നാലും ശരത്തെ നമ്മൾ എങ്ങനെയാണ് ഇവരെ തനിച്ചാക്കി പോവുന്നത്… ഇത്രയും നാളും ഏട്ടൻ ഉണ്ടായിരുന്നല്ലോ എന്ന് കരുതാം ഇനിയിപ്പോ..
അമ്മ വരുന്നുണ്ടോ.. ഞാൻ പോവുകയാണ് എന്നും പറഞ്ഞു ശരത് മുന്നോട്ട് നടന്നു… അപ്പോഴാണ് വണ്ടിയിൽ നിന്നിറങ്ങി വരുന്ന ലക്ഷ്നെ അവൻ കാണുന്നത്…
മ്മ്… നമ്മളെയൊക്കെ പറഞ്ഞൂ വിടുന്നത് എന്തിനാണെന്ന് അമ്മയ്ക്ക് മനസിലായില്ലേ… അവൾക്ക് കൂട്ടിരിക്കാനും ക്ഷേമം അന്വേഷിക്കാനും ദേ ഇതുപോലെ പലരും കാണും ലക്ഷ്നെ നോക്കിയാണ് അവനത് പറഞ്ഞത്.. അന്നേരം ലക്ഷിന് ചൊറിഞ്ഞു വന്നതായിരുന്നു പിന്നെ ശിവാനിക്ക് വേണ്ടി അവൻ മിണ്ടാതിരുന്നു… ബാക്കി ഉള്ളോരും ലക്ഷിനെയും ശിവാനിയെയും വല്ലാത്തൊരു ഭാവത്തിൽ നോക്കി അവിടുന്നു പോയി…
അവരൊക്കെ പോയതും ശിവാനി ലക്ഷ്നെ ശ്രദ്ധിക്കാതെ അകത്തു കയറാൻ ഒരുങ്ങുമ്പോഴാണ് ലക്ഷ് പിറകിൽ നിന്നും വിളിക്കുന്നത്..
ശിവാനി നീയെന്താ എന്നെ കണ്ടിട്ടും കാണാത്തതുപോലെ പോവുന്നത്.. ഞാൻ നിന്നെ കാണാനാണ് വന്നത്..
എന്നെ കാണാനോ എന്തിനു..?? അതിന് നിങ്ങളെന്റെ ആരാ…എന്റെ അച്ഛനെ കൊന്നില്ലേ നിങ്ങൾ എല്ലാവരും കൂടി..ഇനി എന്റെയും എന്റെ അനിയന്റെയും ജീവൻ എടുക്കാൻ വേണ്ടി നിങ്ങളുടെ അച്ഛനും അപ്പച്ചിയും പറഞ്ഞു വിട്ടതാണോ നിങ്ങളെ..എന്തിനായിരുന്നു ഇതൊക്കെയും.. ഞാൻ പറഞ്ഞതല്ലേ എന്നെ വെറുതെ വിട്ടേക്കാൻ.. ഇപ്പൊ കൊന്നു കളഞ്ഞപ്പോൾ സമാധാനം ആയില്ലേ.. ഞാൻ നിങ്ങളുടെ അച്ഛനോട് പറഞ്ഞതാ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം എന്ന്.. എന്നിട്ടും.. എന്നിട്ടും ഇവിടെ വന്നു എന്റെ അച്ഛന്റെ ഹൃദയം തകർത്തു കളഞ്ഞില്ലേ.. ഇത്രയും ദിവസം അടക്കി വെച്ചിരുന്ന കണ്ണുനീർ മുഴുവനും അണപൊട്ടിയൊഴുകി..
ശിവാനി നീ എന്തൊക്കയാ ഈ പറയുന്നത്.. എനിക്കൊന്നും മനസിലാവുന്നില്ല…ലക്ഷ് അവളുടെ മുന്നിൽ വന്നുനിന്നുകൊണ്ട് പറഞ്ഞു..
ഈ പകൽ പോലെ സത്യം.. നിങ്ങളുടെ അച്ഛനും അപ്പച്ചിയും അച്ഛൻ മരിക്കുന്നതിന് തലേദിവസം ഇവിടെ വന്നിരുന്നു… മകൾ പണത്തിനു വേണ്ടി ഒരു അന്യപുരുഷന്റെ കിടക്കപങ്കിടുകയാണെന്ന് വരെ പറഞ്ഞാൽ ഏതൊരൊച്ചനാ സഹിക്കാൻ പറ്റുക.. ഞാൻ നിങ്ങളുടെ ഭാര്യയായി അഭിനയിക്കുകയാണെന്നു ജോലിക്കാണെന്നും പറഞ്ഞു പോയിട്ട് പലസ്ഥലത്തും ചുറ്റി കറങ്ങുകയാണെന്നും.. പണത്തിനു വേണ്ടി അച്ഛനാണ് മകളെ ഇതിനു പറഞ്ഞയച്ചതെന്നും.. മകളെ ശരീരം വിൽക്കാൻ പറഞ്ഞയക്കുന്നതിനു പകരം നിങ്ങൾക്ക് പോയി ചത്തൂടെ എന്നുവരെ നിങ്ങളുടെ അപ്പച്ചി എന്റെ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു…ഒരിക്കലും നിങ്ങൾ എന്നെ കല്യാണം കഴിക്കില്ല എന്നും.. അവരെ തോല്പിക്കാൻ ഇത് തത്കാത്തേക്കുള്ള ഇടപാട് ആണെന്ന് അതു കഴിഞ്ഞാൽ നിങ്ങളുടെ മകളെ ലക്ഷ് മഹാദേവൻ കറിവേപ്പില പോലെ ഉപേക്ഷിക്കുമെന്നും.. അല്പം എങ്കിലും നാണം ഉണ്ടെങ്കിൽ മകളെ പറഞ്ഞു മനസ്സിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്നൊക്കെ പറഞ്ഞാണ് അവര് പോയത്…. അതൊക്കെ കേട്ട് ഹൃദയം പൊട്ടിയാണ് എന്റെ അച്ഛൻ മരിച്ചത്… ഒരാളുടെ മുന്നിലും തലകുനിക്കാത്ത അച്ഛൻ അന്ന് നിങ്ങളുടെ അച്ഛനും അപ്പച്ചിയും പറയുന്നത് കേട്ട് തലകുനിച്ചു ഒന്നും മിണ്ടാനാവാതെ നിൽക്കേണ്ടി വന്നു..ദേ ഇവൻ. ഇവനെല്ലാത്തിനും സാക്ഷിയാണ്…ഇവനും കേട്ടതാണ് എല്ലാം…അതു മാത്രം അല്ല.. നിങ്ങളുടെ അച്ഛൻ എന്ന് പറയുന്ന ആ മനുഷ്യനുണ്ടല്ലോ ആയാൽ നിരന്തരം എന്നെ വിളിച്ചു ഭീഷണി പെടുത്തുമായിരുന്നു…. നിങ്ങളെ വിട്ടു പോയില്ലെങ്കിൽ ഇവനെയും എന്റെ അച്ഛനെയും കൊന്നു കളയും എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു…. കൊന്നില്ലേ.. എന്റെ അച്ഛനെ കൊന്നില്ലേ.. ഇനി ഇവനെയും കൂടി കൊലയ്ക്ക് കൊടുത്താലേ നിങ്ങൾക്ക് സമാധാനം ആവുള്ളു…
ശിവാനി.. ഞാൻ ഒന്നും അറിഞ്ഞില്ല… അവർ ചെയ്ത തെറ്റിന് എന്നെ എന്തിനാ ഇങ്ങനെ ശിക്ഷിക്കണത്.. നിനക്ക് അറിയില്ലേ ശിവാനി എനിക്ക് നീയില്ലാതെ പറ്റില്ലെന്ന്… നിന്നെ വേദനിപ്പിച്ചവരെ ഞാൻ വെറുതെ വിടില്ല.. നിന്റെ കാൽകീഴിൽ കൊണ്ട് വന്നു നിർത്താം..നീ വിധിക്കുന്ന ശിക്ഷ അവര് ഏറ്റുവാങ്ങും ശിവാനി…പക്ഷെ നീയെന്നെ വേണ്ടെന്ന് വെക്കരുത്..
പ്ലീസ് സാർ…പ്ലീസ്… ഒന്നും വേണ്ട… എന്നെ വെറുതെ വിട്ടാൽ മതി… ഓരോരുത്തരെകൊണ്ട് അതും ഇതും പറയിപ്പിക്കരുത്… പ്ലീസ്.. ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ സാർ… പ്ലീസ്..എന്നെ മറന്നേക്ക്… എനിക്കിനി സാറിനെ മനസ്സ് തുറന്നു സ്നേഹിക്കാൻ പറ്റില്ല… അതെന്റെ അച്ഛനോട് ഞാൻ ചെയുന്ന ദ്രോഹമായിരിക്കും എന്നും പറഞ്ഞു ശിവാനി അകത്തേക്ക് പോയി…
ശ്രാവണിന് ലക്ഷ്ന്റെ അവസ്ഥ കണ്ടു സങ്കടം തോന്നി… സാർ.. സാറിപ്പോ പൊയ്ക്കോളൂ ഞാൻ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കിക്കോളാം..സാറിനോട് അച്ഛന് ഒരു ദേഷ്യവും ഇല്ലായിരുന്നു… സാറിനോട് അത് പറയണം എന്നും അച്ഛൻ പറഞ്ഞിരുന്നു….
ശ്രാവൺ നീ വരുന്നുണ്ടോ… ശിവാനി അകത്തു നിന്നു വിളിച്ചു പറഞ്ഞു…
ആ ചേച്ചി….വരാം
സാർ… ഞാൻ പോട്ടെ ഇല്ലെങ്കിൽ ചേച്ചി എന്നോട് ദേഷ്യപ്പെടും…
ശരി.. പൊയ്ക്കോ… പിന്നെ ശ്രാവൺ ഒരു നിമിഷം എന്നും പറഞ്ഞു ലക്ഷ് തന്റെ ഫോൺ എടുത്ത് അതിലുള്ള ഒരു ഫോട്ടോ കാണിച്ചു കൊടുത്തുകൊണ്ട് ചോദിച്ചു…. ഇയാളാണോ അന്ന് അച്ഛനെ കാണാൻ വന്നത്…
അല്ല സാർ… ഇയാൾ അല്ല…
ലക്ഷ് തന്റെ അച്ഛന്റെ ഫോട്ടോ ആയിരുന്നു കാട്ടികൊടുത്തത്…
എന്റെ അച്ഛൻ എന്ന് തന്നെയല്ലേ പറഞ്ഞത്…ലക്ഷ് വീണ്ടും ചോദിച്ചു
അതേ സാർ.. വന്നവർ സാറിന്റെ അച്ഛനും അപ്പച്ചിയും ആണെന്ന് പറയുന്നത് കേട്ടിരുന്നു..
ശേഷം ലക്ഷ് അപ്പച്ചിയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ അന്ന് വന്നത് അവരാണെന്ന് ശ്രാവൺ സമ്മതിച്ചു… ശേഷം ലക്ഷ് തന്റെ വല്യച്ഛന്റെ ഫോട്ടോ ശ്രാവണിന് കാട്ടി കൊടുത്തപ്പോൾ അന്ന് ഇയാളാണ് വന്നതെന്ന്
ലക്ഷ്നോട് അവൻ പറഞ്ഞു… അങ്ങനെ ശ്രാവണിനോട് പൊയ്ക്കോളാൻ പറഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ട് ലക്ഷ് അവിടുന്ന് ഇറങ്ങി….
അവൻ പടിയിറങ്ങി പോവുന്നത് ശിവാനി അകത്തുനിന്ന് ജനാലവഴി നോക്കികാണുകയായിരുന്നു…. ലക്ഷ് ഒന്ന് തിരിഞ്ഞു നോക്കിയതും ശിവാനി പെട്ടെന്ന് മറഞ്ഞു നിന്നു..
ലക്ഷ്‌നോട് ഇന്നത്തോടെ ചിലത് ബോധ്യമായി തന്റെ അച്ഛന്റെ പേരും പറഞ്ഞൂ ശിവാനിയെ വിളിച്ചു ഭീഷണിപ്പെടുത്തിയതും ശിവാനിയുടെ വീട്ടിൽ ചെന്ന് അപവാദം പറഞ്ഞതും ഒക്കെയും വല്യച്ചനും അപ്പച്ചിയും കൂടിയാണെന്ന്… ശിവാനിയുടെ ഫോണിൽ കണ്ട നമ്പർ അച്ഛന്റേത് അല്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരിന്നു..പിന്നീടാണ് അറിയുന്നത് അത് വല്യച്ഛൻ ഉപയോഗിക്കുന്ന പുതിയ നമ്പർ ആണെന്ന്.. ഇനി അറിയേണ്ടത് ഇതിലൊക്കെയും തന്റെ അച്ഛന് എന്തെങ്കിലും പങ്കുണ്ടോ എന്നാണ്… ഉണ്ടെങ്കിൽ അച്ഛനാണെന്ന പരിഗണന പോലും കൊടുക്കില്ല… മറിച് അച്ചൻ ഇതൊന്നും അറിയാത്ത കാര്യമാണെങ്കിൽ അച്ഛന്റെ നിരപരാധിത്യം തനിക്ക് ശിവാനിയുടെ മുന്നിൽ തെളിയിക്കണം…. ലക്ഷ്ന്റെ ആഡംബര കാർ നാളുകൾക്കു ശേഷം
നന്ദനത്തിൽ സഡൻ ബ്രേക്കിട്ട് നിർത്തി……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]