Kerala

വേടനെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് നൽകിയ പീഡന പരാതി ഡിജിപിക്ക് കൈമാറി

റാപ്പർ വേടനെതിരെ രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് യുവതികൾ പരാതി നൽകിയത്. 2020ൽ നടന്ന സംഭവത്തിലാണ് ഒരു യുവതി പരാതി നൽകിയത്. 2021ൽ നൽകിയ സംഭവത്തിൽ രണ്ടാമത്തെയാളും പരാതി നൽകി

പരാതിക്കാരിൽ ഒരാൾ ദലിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ പാട്ടുകൾ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതെന്നും യുവതി പറയുന്നു. സൗഹൃദമായതോടെ പലയിടങ്ങളിൽ വെച്ച് പീഡിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടതെന്ന് രണ്ടാമത്തയാളുടെ പരാതിയിൽ പറയുന്നു. ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഇ മെയിൽ വഴിയാണ് ഇരുവരും മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Related Articles

Back to top button
error: Content is protected !!