Novel

നിനക്കായ്: ഭാഗം 36

[ad_1]

രചന: നിലാവ്

ശിവാനിയെ തന്നിൽ നിന്നു അടർത്തി മാറ്റാൻ ലക്ഷ് പാട്പെടുന്നുണ്ടായിരുന്നു.
എങ്കിലും അവൻ അവളിൽ നിന്നും അടർന്നു മാറി…ഇത്രയും നേരമായിട്ടും ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന ലക്ഷ്നെ കണ്ടു ശിവാനി വേദനയോടെ നോക്കിയതും അവളുടെ മുഖത്തേക്ക് നോക്കാനാവാതെ അവൻ നോട്ടം മാറ്റിക്കളഞ്ഞു..

വിഷമിക്കണ്ട…. നീ ഇവിടെ ഇരിക്ക് ഞാനിപ്പോൾ വരാം എന്നു മാത്രം പറഞ്ഞു പുറത്തിറങ്ങാൻ പോയ ലക്ഷ്‌ന്റെ കയ്യിൽ ശിവാനിയുടെ പിടി വീണു…

കണ്ണേട്ടാ..എന്താ നിങ്ങൾക്ക് പറ്റിയത്..വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…

ഒന്നുല്ല… നീ റെഡിയാവ് നമുക്ക് പെട്ടെന്ന് ഇവിടുന്ന് പോവണം അത് മാത്രം പറഞ്ഞു ലക്ഷ് താഴേക്ക് നടന്നു…

എന്തോ വീണുടയുന്ന ശബ്ദം കേട്ടാണ് മുത്തശ്ശി അടക്കം എല്ലാരും മുറിയിൽ നിന്നും ഇറങ്ങി വന്നത്… ചിന്നിചിതറി കിടക്കുന്ന ഗ്ലാസും ലക്ഷ്നെയും കണ്ട് മുത്തശ്ശി ഇത്തിരി കനപ്പിച്ചു ചോദിച്ചു

എന്താ അച്ചു ഇത്.. തോന്നിവാസം കാണിക്കാൻ ഇത് നിന്റെ വീടല്ല.. ഇവിടെ ജീവിക്കുമ്പോൾ ചില മര്യാദകൾ ഉണ്ട്… അതറിയില്ല എന്നുണ്ടോ…

മുത്തശ്ശി ക്ഷമിക്കണം.. ഈ ഒരു ഗ്ലാസിന്റെ കാശ് ഞാൻ വേണേൽ തന്നേക്കാം… എനിക്ക് എല്ലാവരോടും ചിലത് പറയാനുണ്ടായിരിന്നു.. ഓരോരുത്തരെ വിളിച്ചു വരുത്താനൊന്നും എനിക്ക് സമയം ഇല്ല അതുകൊണ്ടാണ് ഈ ഒരു വഴി തിരഞ്ഞെടുത്തത്…

ഹും.. ഓരോന്ന് ചെയ്ത് വെച്ചിട്ട് നിന്നു പ്രസംഗിക്കുന്നത് കണ്ടില്ലേ.. അവന്റെ കരണം നോക്കി ഒന്നു കൊടുക്കുകയാണ് വേണ്ടത്.. ഭാര്യയും ഭർത്താവും കൂടി എല്ലാരേയും വിഡ്ഢികളാക്കിയിട്ട് ഇനി എന്തോന്ന് പറയാനാണ് ഉള്ളത്..സരോജിനി എരുതിയിൽ എണ്ണ ഒഴിച്ചു ആളി കത്തിക്കാൻ നോക്കി..

നിങ്ങളോട് ഇപ്പൊ ആരെങ്കിലും സംസാരിച്ചോ.. ഇല്ലല്ലോ.. ഞാൻ സംസാരിക്കുന്നതിനിടയിൽ കയറി വല്ലതും പറഞ്ഞാൽ എന്റെ തനി സ്വാഭാവം നിങ്ങൾ കാണും.. ഇവിടെ തമാശ കളിച്ചു നടക്കുന്ന ലക്ഷ്നെ മാത്രമേ നിങ്ങൾ കണ്ടിട്ട് ഉണ്ടാവു..അതിനും അപ്പുറം നിങ്ങൾക്കൊന്നും അറിയാത്ത ഒരു മുഖമുണ്ട് എനിക്ക്..എനിക്കറിയാം നിങ്ങളാണ് ഇവിടെ പ്രശ്നങ്ങൾ വലിച്ചിട്ടത് എന്ന്.. എന്നെ ഇവിടുന്ന് എങ്ങനേലും ഒഴിവാക്കി മുത്തശ്ശിയുടെ കൂടെ കൂടി സ്നേഹം അഭിനയിച്ചു എല്ലാം അടിച്ചു മാറ്റാനാണ് നിങ്ങളുടെ പ്ലാൻ അല്ലെ..ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം.. മുത്തശ്ശി ശരിക്കും ഇത് മുത്തശ്ശിയുടെ അനിയത്തി തന്നെയാണോ.. ഇവരുടെ ഉള്ളിൽ നിറയെ വിഷമാണ്… ശിവാനിയെ കുറ്റപ്പെടുത്താൻ അവൾ നിങ്ങളോട് എന്തെങ്കിലും തെറ്റ് ചെയ്തോ ഇല്ലല്ലോ.. ഞാനാണ് കള്ളം പറഞ്ഞത്.. അന്നേരം വായിൽ വന്നത് ഞാൻ പറഞ്ഞു അത്രേ ഉള്ളു…ആ ഒരു കള്ളം വൈകാതെ സമത്യമാവും എന്നെനിക്ക് നല്ല ഉറപ്പുണ്ടായിന്നു.. എന്തിരുന്നാലും എന്റെ അച്ഛനോടും അമ്മയോടും ഞങൾ സത്യങ്ങൾ തുറന്ന് പറയാന്ന് കരുതിയിരുന്നു.. അപ്പോഴേക്കും നിങ്ങൾ എല്ലാവരും അവരോട് ഇത് പറഞ്ഞൂ കഴിഞ്ഞിരുന്നു… അവരുടെ അന്നേരത്തെ സന്തോഷം കണ്ടപ്പോൾ എനിക്ക് തിരുത്താൻ തോന്നിയില്ല.. അതെന്റെ തെറ്റാണ് ഞാൻ സമ്മതിക്കുന്നു.. ഞാൻ അവരോട് മാപ്പ് ചോദിക്കുന്നു എന്നും പറഞ്ഞു ലക്ഷ് അവർക്ക് നേരെ കൈകൾ കൂപ്പി..

ഇതിപ്പോ രണ്ടാമത്തെ തവണയാണ് ഇവിടുത്തുകാർ ശിവാനിയെ കരയിപ്പിച്ചു വിടുന്നത്… അത്കൊണ്ട് ഇനിയിങ്ങോട്ട് ഒരു മടങ്ങി വരവ് ഉണ്ടാവില്ല… പക്ഷെ നിങ്ങൾക്കൊക്കെ അങ്ങോട്ട് വരാം ഞാൻ തടയില്ല… ഞങ്ങൾ പോകുവാണ്.. പോകുന്നതിനു മുൻപ് മുത്തശ്ശിയോട് ഒരു കാര്യം പറയാനുണ്ട് ഈ അനിയത്തിയെ പെട്ടെന്ന് പറഞ്ഞൂ വിടാൻ നോക്ക് ഇല്ലെങ്കിൽ മുത്തശിയെ കൊല്ലാൻ വരെ ഇവർ മടിക്കില്ല.. വിശ്വാസം വരുന്നില്ല എങ്കിൽ എല്ലാരും ഇതൊന്നു കണ്ട് നോക്ക് എന്നും പറഞ്ഞു ലക്ഷ് അവന്റെ ഫോണിലെ മോഷണ വീഡിയോ അവർക്കൊക്കെ കാണിച്ചു കൊടുത്തതും സരസ്വതി മുത്തശ്ശി അനിയത്തി സരോജിനിയുടെ കരണം നോക്കി ഒന്നു കൊടുത്തു…

അപ്പോഴേക്കും ശിവാനി ബാഗൊക്കെ എടുത്ത് ഇറങ്ങി വന്നു.. എല്ലാവർക്കും മങ്ങിയ ചിരി സമ്മാനിച്ചു ശിവാനി പുറത്തിറങ്ങി. പിന്നാലെ ഇറങ്ങാൻ നിന്ന ലക്ഷ്നെ വിളിച്ചു മഹാദേവൻ പറഞ്ഞു..

മോനെ നിൽക്ക് ഞങ്ങൾ കൂടി വരുന്നുണ്ട്… ഇന്നലെ ശിവാനി മോളെ എല്ലാരും കുറ്റപ്പെടുത്തിയപ്പോൾ ഞങ്ങൾ എല്ലാം കേട്ടു നിന്നത് അവളോടുള്ള ദേഷ്യം കൊണ്ടല്ല മറിച് അന്നേരത്തെ വിഷമം കൊണ്ടാണ്..
എന്നുവെച്ച് ഇനിയും എന്റെ മക്കൾ ചെയ്ത ചെറിയ തെറ്റിന്റെ പേരിൽ അവരെ ഇനിയും ഒറ്റപ്പെടുത്താൻ ഞങ്ങൾക്ക് പറ്റില്ല എന്നും പറഞ്ഞു ലക്ഷിന്റെ കൂടെ മഹാദേവനും വനജയും കൂടെ ഇറങ്ങി…

യാത്രക്കിടയിൽ മൗനം തളം കെട്ടി നിന്നു..പിൻ സീറ്റിൽ വനജയുടെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ശിവാനിയെ ലക്ഷ് ശ്രദ്ധിക്കാതിരുന്നില്ല.. പ്രതീക്ഷിക്കാതെ ലക്ഷിന്റെ വണ്ടി നന്ദനത്തിന്റെ ഗേറ്റ് കടന്നതും മഹാദേവൻ ലക്ഷ്നെ ഒന്നു നോക്കി..

അച്ഛാ.. ശിവാനി കുറച്ചു നാൾ ഇവിടെ താമസിക്കുന്നതിൽ നിങ്ങൾക്ക് വിരോധം ഉണ്ടോ… ലക്ഷ് പറഞ്ഞത് കേട്ടതും മഹാദേവന്റെയും വനജയുടേം മുഖം വിടർന്നു.. സന്തോഷമേ ഉള്ളു എന്നും പറഞ്ഞു ഇരുവരും വണ്ടിയിൽ നിന്നിറങ്ങി ശിവാനിയെ സന്തോഷത്തോടെ സ്വീകരിച്ചു… അപ്പോഴൊക്കെയും അവന്റെ ഹൃദയം വേദനിക്കുന്നത് അവരാരും അറിഞ്ഞില്ല..
ശിവാനിയെ തന്റെ മുറിയിൽ ആക്കിയ ലക്ഷ് ഹൃദയം നുറുങ്ങുന്ന വേദനയോടെ അവളിൽ നിന്നും ഒഴിഞ്ഞു മാറി നിന്നു.. തന്നെ മനപ്പൂർവം അവഗണിക്കുന്നത് ശിവാനി അന്നേരം ശ്രദ്ധിച്ചിരുന്നില്ല.. പക്ഷെ കുറച്ചു കഴിഞ്ഞു തനിക്ക് അർജെന്റ് ആയിട്ട് വിദേശത്തു ഒരു മീറ്റിംഗ് അറ്റന്റ് ചെയ്യാനുണ്ട് എന്നും പറഞ്ഞു ശിവാനിയെ ഒന്ന് ആശ്വസിപ്പിക്കാതെ അവളെ ഒന്നു ഇറുകെ പുണരാതെ നെറ്റിൽ ഒരു ചുംബനംപോലും നൽകാതെ അവൻ പോയപ്പോൾ ശിവാനി ശരിക്കും തളർന്നുപോയിരുന്നു..പക്ഷെ അവനോട് അന്നേരം അവൾ ഒന്നും ചോദിച്ചിരുന്നില്ല.. അവന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം അറിയാതെ അവളുടെ ഉള്ളം നീറുന്നുണ്ടായിരുന്നു..കള്ളം പറഞ്ഞു ശിവാനിയെ മനപ്പൂർവം അവിടെ ആക്കി പോന്നതായിരിന്നു അവൻ … തന്റെ കൂടെ വന്നാൽ അവൾക്ക് തന്റെ പ്രവർത്തി കണ്ട് സഹിക്കാൻ പറ്റിയെന്ന് വരില്ല.. ഇപ്പോഴും യഥാർഥ്യവുമായി തനിക്ക് പൊരുത്തപ്പെടാൻ പറ്റിയിട്ടില്ല.. പക്ഷെ സത്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനും അവനു ആവുമായിരിന്നില്ല… പിന്നീടുള്ള ദിവസങ്ങൾ അച്ഛനും അമ്മയും അവളെ സ്നേഹം കൊണ്ട് പൊതിയുമ്പോഴും ലക്ഷ്‌ന്റെ വിളിക്ക് വേണ്ടി അവൾ കാത്തിരുന്നു.. ഇവിടുന്ന് പോയിട്ട് ഒരിക്കൽപോലും അവൻ തന്നെ വിളിച്ചില്ല എന്നത് അവളെ മാനസികമായി തളർത്തി.. അവൾ ഏതു നേരവും ഫോണും പിടിച്ചു അവന്റെ വിളിയും കാത്തിരിക്കും പക്ഷെ നിരാശയായിരുന്നു ഫലം.. അങ്ങോട്ട് വിളിച്ചാൽ സ്വിച്ചഡ് ഓഫ്‌ എന്ന് മറുപടി പറയും..അച്ഛനും അമ്മയ്ക്കും അവളുടെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നി.. തന്റെ മകന് ഇതെന്ത് പറ്റിയെന്ന് അവര് ചിന്തിക്കാതിരുന്നില്ല… അവർ വിളിച്ചാലും സ്വിച്ച്ഡ് ഓഫ് എന്നാണ് മറുപടി.. ഓഫീസിൽ അന്വേഷിച്ചപ്പോൾ അവിടെ ചെന്നിട്ട് ആഴ്ചകളായി എന്നായിരുന്നു മറുപടി കിട്ടിയത് ….

ശിവാനിയുടെ വിഷമം കണ്ടിട്ടാണ് പിന്നീട് മഹാദേവനും വനജയും ഗൗതമിനെ കണ്ടു കാര്യങ്ങൾ പറയുന്നത്.. പക്ഷെ അവനും ലക്ഷ്നെ പറ്റി ഒരറിവും ഇല്ലായിരുന്നു..രണ്ടാഴ്ചയായിട്ടും ശിവാനിയെ അവൻ ഒരിക്കൽ പോലും വിളിച്ചില്ല എന്നറിഞ്ഞ ഗൗതമിന് ഇതിൽ കാര്യമായി എന്തോ ഉണ്ടെന്ന് തോന്നിയിരുന്നു.. താൻ അന്വേഷിക്കാം എന്നും പറഞ്ഞൂ ഗൗതം അവരെ ആശ്വസിപ്പിച്ചു തിരിച്ചയച്ചു… പക്ഷെ പിറ്റേദിവസം മഹാദേവൻ ഫോണിലൂടെ പറഞ കാര്യങ്ങൾ കേട്ടതും ഗൗതമിന് ലക്ഷ്നോട് ശരിക്കും ദേഷ്യം തോന്നിപോയിരുന്നു..അവൻ അപ്പോൾ തന്നെ ലക്ഷ്നെ അന്വേഷിച്ചു അവിടുന്ന് ഇറങ്ങി…. അതിനിടയിൽ ആണ് ചില സംശയത്തിന്റെ പുറത്ത് ഗൗതം ലക്ഷ്നെ അന്വേഷിച്ചു അവന്റെ എസ്റ്റേറ്റ് ബാംഗ്ളാവിൽ ചെല്ലുന്നത്..വിഷമം വന്നാൽ ലക്ഷ് പോവുന്നൊരിടം അതാണെന്ന് ഗൗതമിന് അറിയാമായിരുന്നു…ഗൗതം കരുതിയത് പോലെ തന്നെ ലക്ഷ് അവിടെ ഏകാന്തജീവിതം തുടങ്ങിയിരുന്നു… കാഴ്ചയിലും സ്വഭാവത്തിലും തികച്ചും വ്യത്യസ്തമായൊരു ലക്ഷ്.. മുടിയും താടിയും ഒക്കെ വളർന്നു ഒരു കോലം ആയിട്ടുണ്ട്.. അത് കണ്ടപ്പോൾ ഗൗതമിന് അവനോട് പുച്ഛമാണ് തോന്നിയത്…

ഓ ഇവിടെ സുഖവാസം ആണല്ലേ… ആയിക്കോ പക്ഷെ ഒരു കാര്യം പറഞ്ഞിട്ട് പോവാന്ന് കരുതി വന്നതാ…രണ്ട് സന്തോഷ വാർത്തകൾ പറയാണ്ടായിരുന്നു .. ഒന്ന് നിന്റെ ഭാര്യ ശിവാനി… ആ പേര് ഓർക്കുന്നുണ്ടോ ആവോ… അവൾ ഇന്നലെ കൈയ്യിലെ വൈൻ കട്ട്‌ ചെയ്ത് സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു…ഇപ്പൊ ഹോസ്പിറ്റലിൽ ആണ്..ഇത് കേട്ടതും ലക്ഷ് തളർച്ചയോടെ അവിടയുള്ള ചെയറിൽ ഇരുന്നു പോയിരുന്നു…അതുകണ്ടു ഗൗതമിന് പുച്ഛമാണ് തോന്നിയത്…

രണ്ടാമത്തേത് കൂടി കേൾക്ക്..നീ ഒരച്ഛൻ ആവാൻ പോവുകയാണ്.. അതുകൂടി കേട്ടതോടെ ലക്ഷിന്റെ കണ്ണിൽ നിന്നും കണ്ണ്നീര് ചാലിട്ടൊഴുകി…

അതുകണ്ടു ഗൗതമിന് ദേഷ്യമാണ് വന്നത്.. എന്തിനാണ് ഈ കണ്ണുനീർ.. അവൾ ചത്തില്ലല്ലോ എന്നോർത്തണോ.. എന്നാൽ വിഷമിക്കണ്ട വൈകാതെ അതുണ്ടാവും… അവൾ ഇപ്പൊ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നിനക്കറിയോ… ഹെൽത്ത്‌ കണ്ടിഷൻ ഒക്കെയും വളരെ മോശമാണ്.. ആരോടും മിണ്ടാതെ ഉണ്ണാതെ ഉറങ്ങാതെ.. ഇനി നിന്റെ കുഞ്ഞിനെ വയറ്റിലിട്ട് അതുപോലെ ജീവിച്ചാൽ വൈകാതെ രണ്ടു ജീവനും ഒരുമിച്ചു പോയിക്കിട്ടും… ഇതിനാണോ നീ അവളെ ഇത്രയധികം സ്നേഹിച്ചത്.. ഇങ്ങനെ വേദനിപ്പിക്കാൻ ആയിരുന്നെങ്കിൽ എന്തിനാ നീ അവളെ താലികെട്ടിയത്..
ഇത്രയും നാൾ ഒന്ന് വിളിച്ചു അവളുടെ സുഖവിവരം അന്വേഷിച്ചോ… നീ ജീവിച്ചോ മരിച്ചോ എന്നറിയാതെ ആ പാവം ഉരുകി ജീവിക്കുകകയാണ്.. ഒടുവിൽ സഹിക്കാൻ പറ്റാത്തപ്പോൾ ഇതുപോലെ തോന്നിക്കാണും… ഞാൻ കരുതി നിന്റെ കൂടെ വേറെ ഏതേലും പെണ്ണ് കൂടി കാണും എന്ന്… ഭാഗ്യം അതുണ്ടായില്ല… അവളെ ചതിച്ചില്ലല്ലോ ..ആ മനസ്സിന് നന്ദി..ഗൗതമിന്റെ വാക്കുകൾ കേൾക്കാൻ ശക്തിയില്ലാതെ ലക്ഷ് പ്രതികരിച്ചത് ഒരലർച്ചയിലൂടെ ആയിരുന്നു…

നീ ഒന്ന് നിർത്തുന്നുണ്ടോ…. സ്വന്തം ഭാര്യയായി കരുതിയവൾ പെങ്ങളാണെന്ന് അറിഞ്ഞാൽ നീ എന്ത്‌ ചെയ്യും… പിന്നെയും അവളുടെ കൂടെ കിടക്ക പങ്കിടുമോ…. ഇല്ല എനിക്കതിനു പറ്റില്ല…എല്ലാം കൊണ്ട് ഒന്നായ അവളെ തിരിച്ചു പെങ്ങളായി കാണാനും പറ്റില്ല… പക്ഷെ സത്യം സത്യമല്ലാതാവില്ലല്ലോ.. അവളുടെ അരികിൽ ഞാൻ ഉണ്ടായാൽ ഞാൻ സ്വയം ഉരുകി തീർന്നു പോവും എന്ന് തോന്നി…അവളെ വിഷമം കാണാൻ പറ്റാഞ്ഞിട്ടാണ് ഹൃദയം കല്ലാക്കി ഈ ഏകാന്തവാസം…ഇപ്പഴും പറയുകയാ എന്റെ ഉള്ളിൽ എരിയുന്ന കനൽ അണയാതെ എനിക്ക് ഇനിയും അവളുടെ മുന്നിൽ വരാൻ പറ്റില്ല… എന്റെ കുഞ് അവളുടെ ഉദരത്തിൽ വളരുന്നതിന്റെ സന്തോഷം അനുഭവിക്കാനും പറ്റില്ല… ദാ.. നീ കാണു ശിവാനിയുടെ അച്ഛൻ.. അല്ല വളർത്തച്ഛൻ മരിക്കുന്നതിന് മുൻപ് എനിക്ക് തരാൻ ഏല്പിച്ച സാധനങ്ങളാണിതൊക്കെയും എന്നു പറഞ്ഞൂ ഗൗതമിന് അതൊക്കെയും ലക്ഷ് കാണിച്ചു കൊടുക്കുകയാണ്.. ലക്ഷ് പറയുന്നതൊന്നും മനസിലാവാതെ ഗൗതം അതൊക്കെ വായിച്ചു ഫോട്ടോസും മാലയും ഒക്കെ നോക്കുന്നുണ്ട്..

കണ്ടില്ലേ.. കണ്ടില്ലേ നീ…ഇതിൽ ഉള്ള ശിവാനിയുടെ യഥാർത്ഥ അച്ഛനും അമ്മയും തന്നെ അല്ലെ എന്റെ അച്ഛൻ മഹാദേവനും വനജയും.. അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ… ഇല്ല.. എന്നോ നഷ്ടപ്പെട്ടുപോയ അവരുടെ മകളാണ് ശിവാനി.. അപ്പോ എന്റെ ആരാ.. നീ പറ..പറയെടാ…ഞാനെന്താ ഇനി ചെയ്യേണ്ടത്… ശ്രാവണിനെ സ്കൂളിൽ തിരിച്ചു കൊണ്ട്‌ ചെന്നാക്കാൻ നേരമാണ് അവൻ ഇതൊക്കെ ഏല്പിക്കുന്നത്… അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല.. ഞങ്ങൾ ഒന്നാവുന്നതിനു മുൻപേ അറിഞ്ഞിരുന്നേൽ ഒരുപക്ഷെ ഞാൻ… അത്രയും പറഞ്ഞു ലക്ഷ് നിർത്തിയതും കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ഗൗതം തറഞ്ഞുപോയിരുന്നു…

ലക്ഷ്നെ കണ്ടു മടങ്ങിയ ഗൗതം മനസ്സിൽ ചില കണക്ക് കൂട്ടലുകൾ കൂട്ടിയിരുന്നു.. എന്തായാലും വൈകാതെ നിനക്ക് ഒരുത്തരം ഞാൻ തന്നിരിക്കും എന്നു പറഞ്ഞാണ് ഗൗതം ലക്ഷ്ന് വാക്ക് കൊടുത്തത്.. അതുവരെ നീ പിടിച്ചു നിന്നെ പറ്റു….

രണ്ടു ദിവസത്തിന് ശേഷം ശിവാനിയെ ഡിസ്ചാർജ് ചെയ്തു… അതിന് ശേഷം ലക്ഷ്ന്റെ അച്ഛനെ കാണാൻ വേണ്ടി ഗൗതം അവരുടെ വീട്ടിലേക്ക് പോയി.. അന്നേരം വനജ അവിടെ ഇല്ലായിരുന്നു.. ശിവാനി മുകളിൽ മുറിയിൽ ആയിരുന്നു..

മഹാദേവൻ തന്റെ വിഷമംകൊണ്ട് ലക്ഷ്നെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങി…അയാളുടെ വിഷമങ്ങൾ പറഞ്ഞു തീർന്നതും ഗൗതം പറഞ്ഞു തുടങ്ങി അച്ഛാ നമ്മുടെ ഭാഗത്തു നിന്നു നോക്കിയാൽ അവൻ ചെയ്തതൊക്കെ തെറ്റാണു.. പക്ഷെ നമ്മൾ അവന്റെ ഭാഗം കൂടി കേൾക്കണ്ടേ…

എന്ത്‌ കേൾക്കാൻ.. എന്ത്‌ ന്യായമാണ് അവനു ഇതിൽ പറയാനുള്ളത്.. എല്ലാരേയും എതിർത്തു അവൻ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്ന പെണ്ണാണ് ശിവാനി.. അല്ലാതെ ഞങൾ കണ്ടെത്തിയ പെണ്ണല്ല.. ആ പെണ്ണിനെയാണ് അവനിപ്പോ ദേ മനഃപൂർവം കണ്ണുനീർ കുടിപ്പിക്കുന്നത്.. മരിക്കാൻ പോയി എന്നറിഞ്ഞിട്ടും അവന്റെ കുഞ് അവളുടെ ഉദരത്തിൽ വളരുന്നു എന്നറിഞ്ഞിട്ടും അവനൊന്നു വന്നോ… അത്രയ്ക്കും ക്രൂരനാണോ എന്റെ മോൻ… അവന്റെ ഹൃദയം എന്താ കരിങ്കല്ലാണോ അവളെ ഒഴിവാക്കാൻ മാത്രം അവൾ എന്ത് തെറ്റാണു ചെയ്തത്….

ശരിയാണ് അച്ഛാ…പക്ഷെ ഇത്രയും നാൾ ഭാര്യയായി കണ്ടവൾ എന്നോ നഷ്ടപ്പെട്ടു പോയ അനിയത്തിയാണെന്നുള്ള സത്യം തിരിച്ചറിഞ്ഞാൽ അവനെന്തു ചെയ്യണം..അച്ഛൻ അതുകൂടി അവനു പറഞ്ഞു കൊടുക്കണം..

ഗൗതം പറയുന്നത് കേട്ടതും മഹാദേവൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു..

എന്താ നീ പറഞ്ഞത്…ഞങളുടെ മകളാണ് ശിവാനിയെന്നോ..

അതെ അച്ഛാ.. ഞാൻ പറയുന്നയത് അച്ഛൻ ശ്രദ്ധിച്ചു കേൾക്കണം.. എന്നും പറഞ്ഞു ലക്ഷ് പറഞ്ഞതൊക്കെയും ഗൗതം അച്ഛനോട് പറഞ്ഞൂ കൂടാതെ ലക്ഷ് ഗൗതമിന്റെ കയ്യിൽ ഏല്പിച്ച തെളിവുകൾ ഒക്കെയും ഗൗതം മഹാദേവനെ കാണിക്കുകയാണ്… അത് കണ്ടതും മഹാദേവന്റെ കണ്ണൊക്കെ കലങ്ങി മറിഞ്ഞു … പെട്ടെന്നാണ് ഗ്ലാസ്സ് വീണു പൊട്ടുന്ന ശബ്ദം കേൾക്കുന്നത്…

ഗൗതവും മഹാദേവനും ആ ഭാഗത്തേക്ക്‌ നോക്കിയപ്പോൾ നിലത്തു വീണുടഞ്ഞ ഗ്ലാസ്സൊക്കെ കൈകൊണ്ട് പെറുക്കി എടുക്കുന്ന ശിവാനിയെ ആണ് കാണുന്നത്…അത് കണ്ടതും മഹാദേവൻ അവളുടെ അരികിലേക്ക് ഓടിയെത്തി..

മോളെ നീയെന്താ ഈ കാണിക്കുന്നത്.. എഴുന്നേൽക്ക്..

അവൾ അയാളുടെ മുഖത്ത് നോക്കുന്നെയില്ല…വീണ്ടും പ്രവർത്തി തുടർന്നു..

അത് കണ്ട മഹാദേവൻ അവളെ എഴുന്നേൽപ്പിച്ചു… അന്നേരമാണ് കലങ്ങിയ  കണ്ണുകളെ മറയ്ക്കാൻ പാടുപെടുന്ന ശിവാനിയെ അയാൾ ശ്രദ്ധിച്ചത്..

അഛാ ഞാൻ ഗൗതം ചേട്ടൻ വന്നത് കണ്ടിരുന്നു… അമ്മയില്ലല്ലോ അപ്പോ ഞാൻ കുടിക്കാൻ കൊടുക്കാൻ വേണ്ടി വന്നതാ.. ഗൗതം ചേട്ടനെ ഒന്നും കൊടുക്കാതെ അയച്ചാൽ കണ്ണേട്ടന് ഇഷ്ടാവില്ല… ആൾക്ക് ഗൗതം ചേട്ടനെ അത്രയ്ക്ക് കാര്യാണ്.. എന്നെക്കാളും ഇഷ്ടാണ്…പക്ഷെ എന്റെ കയ്യിൽ നിന്നു ജ്യൂസ്‌ കളഞ്ഞു പോയി.. ഞാൻ വേറെ എടുക്കാം.. ശിവാനി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….അവളുടെ തൊണ്ട ഇടറിതുടങ്ങി..ശിവാനി ചിരിക്കാൻ ശ്രമിച്ചു.. പക്ഷെ പറ്റിയില്ല..

മോളെ…നീ എല്ലാം കേട്ടുവല്ലേ..മഹാദേവൻ അവളെ നിറക്കണ്ണുകളോടെ നോക്കി 

ഞാൻ നിങ്ങളുടെ സംസാരം കേട്ട് തിരിച്ചു പോവാൻ നിന്നതാ അപ്പോഴാണ് കണ്ണേട്ടനെ കുറിച്ചു പറയുന്നത് കേട്ടത്.. അത് കേട്ടപ്പോൾ എനിക്ക് പോവാൻ തോന്നിയില്ല..അവസാനം പറഞ്ഞതൊക്കെയും കേട്ടപ്പോൾ എന്റെ കയ്യ് വിറച്ചു പോയി….അച്ഛാ എന്റെ കണ്ണേട്ടൻ എന്റെ കുഞ്ഞ്…ഞാനിനി എന്ത്‌ ചെയ്യും..അവൾ അയാളെ നോക്കി പൊട്ടിക്കരഞ്ഞു…എനിക്കിത് വിശ്വസിക്കാൻ വയ്യ..ഞാനിത് വിശ്വസിക്കില്ല..

മോളെ..അഛൻ പറയുന്നത് നീയൊന്ന് കേൾക്ക്…

എന്താ അച്ഛൻ പറയാൻ പോണത്.. കണ്ണേട്ടനെ മറക്കാനോ അല്ലെങ്കിൽ സഹോദരനായി കരുതാനോ… ഇത് രണ്ടും എന്നെകൊണ്ട് പറ്റില്ല…ഇനി എന്നെകൊണ്ട് ഒന്നേ പറ്റുള്ളൂ.. ഈ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ശിവാനി പോകുവാണ് എന്നും പറഞ്ഞു അവൾ പോവാൻ നിന്നതും മഹാദേവൻ അവളെ തടഞ്ഞു..

മോളെ നീയെന്തൊക്കെയാ ഈ പറയുന്നത്.. ഞാൻ പറഞ്ഞോ അവനെ സഹോദരനായി കാണാൻ.. ഇല്ലല്ലോ… നീയെന്റെ മകളാണെന്നു വെച്ച് അവൻ നിന്റെ സഹോദരൻ ആവണം എന്നുണ്ടോ… നിങ്ങൾ തമ്മിൽ രക്തബന്ധം ഉണ്ടെന്ന് ഞാൻ പറഞ്ഞോ.. ഇല്ലല്ലോ പിന്നേ എന്തിനാണ് രണ്ടു പെരും സ്വയം ഇങ്ങനെ ഉരുകുന്നത്..

അത് കേട്ടതും വിശ്വാസം വരാതെ ശിവാനിയും ഗൗതമും ഒരുപോലെ അയാളെ നോക്കി…

അതേ ലക്ഷ് ഞങ്ങളുടെ മകനാണ്.. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും..പക്ഷെ അവനു ജന്മം നൽകിയ മാതാപിതാക്കൾ ഞങ്ങൾ അല്ല…എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മകനാണ് അവൻ..

അത് കേട്ടതും ശിവാനിയും ഗൗതമും പരസ്പരം മുഖത്തോട് മുഖം നോക്കി..

അതേ… ഞാൻ കല്യാണത്തിന് മുൻപേ മുംബൈയിൽ ആയിരുന്നു താമസം.. അവിടെ ഞാനും എന്റെ കൂട്ടുകാരൻ ജയരാജും ചെറിയ രീതിയിൽ  ബിസിനെസ്സ് നടത്തി വരികയായിരിന്നു…ജയരാജന്റെ കല്യാണം ഞങ്ങളുടെ കല്യാണതിന് ഒരു വർഷം മുൻപേ നടന്നു.. അവന്റെ കൂടെ അവന്റെ ഭാര്യയും മുംബെയിൽ താമസം തുടങ്ങി… ഞങളുടെ കല്യാണം കഴിഞ ഉടനെ ഞാൻ വനജയേയും മുബയിലേക്ക് കൊണ്ടുപോയി… ഞങ്ങൾ അവിടെ ഒരു കുടുംബം പോലെ ആയിരിന്നു താമസം… അതിനിടയിൽ ജയന്റെ ഭാര്യ ഗർഭിണി ആയി.. കുറച്ചു മാസത്തിനു ശേഷം വനജയും ഗർഭിണി ആയി… അന്ന് ജയനും ഭാര്യയും പറയുമായിരുന്നു തങ്ങൾക്ക് ഒരു ആൺകുഞ്ഞും നിങ്ങൾക്ക് ഒരു പെൺ കുഞ്ഞും ആണെങ്കിൽ നമുക്ക് അവരെ തമ്മിൽ കല്യാണം കഴിപ്പിക്കണമെന്ന്..
ഞങ്ങളും അത് ആഗ്രഹിച്ചിരുന്നു.. കാരണം ഞങളുടെ ബന്ധം അവരിലൂടെ കൂട്ടിയുറപ്പിക്കണം  എന്നത് ഞങ്ങളുടെ ആഗ്രഹം ആയിരുന്നു… നിർഭാഗ്യവശാൽ
മൂന്നാം മാസം വനജയ്ക്ക് മിസ്കാര്യേജ് സംഭവിച്ചു… യൂട്രസിന് സാരമായി ക്ഷതം സംഭവിച്ചതിനാൽ ഇനിയൊരു കുഞ്ഞ് പോസ്സിബിൾ ആണോ എന്ന് ഡോക്ടർക്ക് പോലും സംശയമായിരുന്നു.. അതോടെ അവൾ മാനസികമായി തളർന്നു.. പക്ഷെ നാട്ടിൽ ഞങ്ങൾ കുഞ് നഷ്ടപെട്ട കാര്യം ആരോടും പറഞ്ഞില്ല.. ഞങൾ വിഷമം ഉള്ളിലൊതുക്കി കഴിഞ്ഞു…. അങ്ങനെ കുറച്ചു മാസത്തിനു ശേഷം ജയന്റെ ഭാര്യ പ്രസവിച്ചു.. അവരുടെ ആഗ്രഹം പോലെ അവർക്ക് ഒരു ആൺ കുഞ്ഞായിരിന്നു…അവൻ അവരുടെ മാത്രം കുഞ്ഞായിരുന്നില്ല..  എനിക്കും വനജയ്ക്കും സ്വന്തം മകനെപോലെ ആയിരുന്നു അവൻ …ലക്ഷ് എന്ന പേരിട്ടത് ഞാൻ തന്നെയാ.മിക്ക ദിവസങ്ങളിലും അവൻ ഞങ്ങളുടെ കൂടെ ആയിരിക്കും ഉണ്ടാവുക..അങ്ങനെയിരിക്കെ അവനെ. ഞങളുടെ അടുത്താക്കി എവിടേക്കോ പോയതാണ് ഇരുവരും.. പിന്നെ കേൾക്കുന്നത് അവര് സഞ്ചരിച്ച വണ്ടി അപകടത്തിൽപെട്ടു എന്നാണ്… ജയൻ സംഭവസ്ഥലത്തു തന്നെ മരിച്ചു.. ആശുപത്രിയിൽ എത്തിച്ച അവന്റെ ഭാര്യ പിറ്റേന്ന് മരണത്തിനു കീഴടങ്ങി.. അവരുടെ മകനെ ഞങ്ങളെ ഏല്പിച്ചാണ് പോയത് അവർ പോയത് … പോവാന്നേരം ഒരു കാര്യമേ പറഞ്ഞുള്ളൂ നിങ്ങൾക്ക് എന്നെങ്കിലും ഒരു മകളുണ്ടായാൽ ലക്ഷ്നെ കൊണ്ട് കല്യാണം കഴിപ്പിക്കണമെന്ന്…അത് അവരുടെ ആഗ്രഹം ആണെന്നും ..

പിന്നീട് ഞങ്ങൾ നാട്ടിലേക്ക് പോന്നു..അന്ന് അവനു വെറും മൂന്നു മാസമാണ് പ്രായം…എല്ലാരുടെ മുന്നിലും ലക്ഷ് ഞങ്ങളുടെ മകനായി വളർന്നു… അവൻ ഞങ്ങളുടെസ്വന്തം മകൻ തന്നെ ആയിരുന്നു.. പിന്നീട് ആറു വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഒരു പെൺ കുഞ്ഞുണ്ടാവുന്നത്… പക്ഷെ ആ കുഞ്ഞിനെക്കാൾ പ്രിയം ഞങ്ങളുടെ കണ്ണനെ ആയിരുന്നു… ഒരു ദിവസം നീ ഞങ്ങളുടെ മകനല്ല എന്ന് തുറന്നു പറഞ്ഞു എന്റെ മകളെ അവനെകൊണ്ട് എനിക്ക് കല്യാണം കഴിപ്പിക്കാൻ പറ്റുമായിരുന്നില്ല…കാരണം എനിക്ക് അവനോട് പറയാൻ പറ്റുമായിരിന്നില്ല നീ എന്റെ മകനല്ല എന്ന്… ഇന്നും അവനോട്‌ നീ ഞങ്ങളുടെ മകനല്ല എന്ന് എനിക്ക് പറയാൻ പറ്റില്ല…. പക്ഷെ ദൈവം ഇവരെ ഒരുമിപ്പിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാവാം അത്കൊണ്ടാണ് ഇവൾ ഞങളുടെ കയ്യിൽ നിന്നും ആ പാവം മനുഷ്യന്റെ കയ്യിലെത്തി അവരുടെ മകളായി വളർന്നു ഞങ്ങളുടെ കണ്ണന്റെ ഭാര്യയായി വീണ്ടും ഞങളുടെ അരികിലേക്ക് എത്തിയത്… ഒരിക്കലും അവൻ അറിയരുതെന്ന് ആഗ്രഹിച്ച സത്യം ഇനി അവനോട് എനിക്ക് തുറന്നു പറയാതിരിക്കാൻ പറ്റില്ല… ഇല്ലെങ്കിൽ എനിക്ക് എന്റെ കണ്ണനെ എന്നുന്നേക്കുമായി നഷ്ടപ്പെടും…അതെനിക്ക് സഹിക്കാൻ പറ്റില്ല..

മോള് എന്നോട് കാഷമിക്കണം മോള് ഇക്കാര്യം അറിഞ്ഞു എന്ന് അവൻ ഒരിക്കലും അറിയാൻ പാടില്ല…കൂടാതെ വനജയും… ഈ ഒരു സത്യം ഞാനും അവനും ഗൗതമും മാത്രം അറിഞ്ഞു എന്ന് അവൻ കരുതിക്കോട്ടെ… എന്റെ മനസ്സിൽ നീ എന്നും എന്റെ മകളായിരിക്കും..എങ്കിലും ഇനിയുള്ള കാലം എല്ലാരുടെ മുന്നിലും വനജയ്ക്ക് മുന്നിലും നീ എന്റെ മരുമകൾ തന്നെ ആയിരിക്കണം….എന്റെ മോള് എന്റെ അരികിൽ ഉണ്ടല്ലോ കരുതി ഞാൻ സമാധാനിച്ചോളാം… എല്ലാരുടെ മുമ്പിലും നീ ഞങ്ങളുടെ മകളും അവൻ വളർത്തു മകനും ആണെന്ന് തിരിച്ചറിഞ്ഞാൽ അവനിപ്പോ കുഴപ്പം ഇല്ലായിരിക്കാം..പക്ഷെ ഭാവിയിൽ സ്വന്തം ഭാര്യ ആണെങ്കിൽ  പോലും ഞങൾ നിന്നോട് കൂടുതൽ സ്നേഹം കാണിക്കുന്നു എന്നു കരുതി നിങ്ങൾ തമ്മിൽ ഒരകൽച്ച ഉണ്ടായേക്കാം അതുകൊണ്ടാണ് ഈ രഹസ്യം അച്ഛൻ ആരും അറിയരുതെന്ന് കരുതുന്നത്.. മോള് അച്ഛന്റെ അവസ്ഥ മനസിലാക്കണം…മഹാദേവൻ അവൾക്ക് മുന്നിൽ യാചിച്ചു..

എനിക്ക് മനസ്സിലാവും അച്ഛാ… നിങ്ങൾ എന്നും കണ്ണേട്ടന്റെ അച്ഛനായാൽ മതി… ഞാൻ ആ പാവം മനുഷ്യന്റെ മോളായിട്ട് തന്നെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്..ആ അച്ഛൻ ഒരു കുറവും അറിയിക്കാതെ എത്രയോ വർഷങ്ങൾ എന്നെ പോറ്റിയിട്ടുണ്ട്… അച്ഛൻ അന്ന് പറഞ്ഞില്ലേ  ബിലോ പോവേർട്ടി ലൈൻ.. അതുപോലെ  ഒന്നും അല്ല ആ മനുഷ്യൻ ഞങ്ങളെ വളർത്തിയത്…ബാങ്ക് മാനേജർ ആയിരുന്നു ആ മനുഷ്യൻ.. അന്ന് ഞങ്ങൾ ഒരു കുറവും അറിഞ്ട്ടില്ല.. പിന്നേ അദ്ദേഹം വീണുപോയപ്പോൾ എനിക്ക് ചുമതലകൾ തലയിലേൽക്കേണ്ടി വന്നു എന്നത് സത്യമാണ് … അച്ഛന് കണ്ണേട്ടനെ ആണ് ഏറെ പ്രിയം എന്നു പറഞ്ഞില്ലെ അതുപോലെ ആ മനുഷ്യൻ കഴിഞ്ഞിട്ടേ എനിക്ക് എന്റെ ഈ അച്ഛന് സ്ഥാനം തരാൻ പറ്റുള്ളൂ… അത്രയ്ക്കും പാവം ആയിരുന്നു എന്റെ അച്ഛൻ ..ആ എഴുത്തു അത് ഞാൻ ഒന്ന് വായിച്ചോട്ടെ എന്നും പറഞ്ഞു അവളത് വാങ്ങി വായിച്ചു… അതിൽ ഒന്ന് വിരലോടിച്ചു ചുണ്ടമർത്തി അത് തിരികെ ഏല്പിച്ചു..

ശ്രാവണിനു ഞാൻ അവന്റെ സ്വന്തം ചേച്ചി അല്ലെന്ന് അറിഞ്ഞാൽ അത് സഹിക്കില്ല..അത്കൊണ്ട് ഈ സത്യം ഒരു സത്യമല്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ആഗ്രഹം എന്നും പറഞ്ഞൂ അവൾ കണ്ണുകൾ അമർത്തി തുടച്ചു അവിടുന്ന് പോയി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button