Novel

നിനക്കായ്: ഭാഗം 44

[ad_1]

രചന: നിലാവ്

അച്ചുവേട്ട… എനിക്ക് സംശയം ആ സെക്യൂരിറ്റിയെ ആണ്… മഹിഏട്ടനും ആ പെൺകുട്ടിയും അവിടെ ഉള്ള വിവരം എങ്ങനെ മഹിയേട്ടന്റെ അച്ഛൻ അന്നേരം അറിഞ്ഞു….അതും അല്ല… ആള് നേരത്തെ  എന്തൊക്കെയോ വിഴുങ്ങിയ പോലെ എനിക്ക് തോന്നി… ഒന്നുകൂടി പെരുമാറിയാൽ ഉറപ്പായും നമുക്ക് എന്തെങ്കിലും കിട്ടും….

അത് കേട്ട ലക്ഷ് പറഞ്ഞു നോ… ഇനിയും അടിച്ചിട്ട് കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് പ്ലാൻ ഒന്ന് മാറ്റിപിടിക്കാം… ചിലപ്പോൾ നമുക്ക് ഇന്ന് രാത്രി തന്നെ യഥാർത്ഥ കുറ്റവാളിയെ പിടിക്കാൻ പറ്റിയെന്ന് വരാം…

അത് കേട്ട് എല്ലാവരും ലക്ഷ്‌ന്റെ മനസ്സിൽ എന്താണെന്നറിയാൻ വേണ്ടി കാതോർത്തിരുന്നു… ലക്ഷ് തന്റെ പ്ലാൻ അവരോടും കൂടി പറഞ്ഞു….

ലക്‌ഷും ബാക്കി ഉള്ളവരും സെക്യൂരിറ്റിയെ പൂട്ടിയിട്ട മുറിയിലേക്ക് നടന്നു… 
എന്നിട്ട് മിഥുനോട് പറഞ്ഞു ഞങൾ വീട്ടിലേക്ക് പോവുകയാണ്… ഇയാളെ ശ്രദ്ധിച്ചേക്കണം… ഒരു കാരണവശാലും ഇയാൾ രക്ഷപെടാൻ
പാടില്ല.. കേട്ടല്ലോ…ഇയാളെ ആ ചെയറിൽ അങ്ങ് കെട്ടിയിട്ടേക്ക്.. ഇല്ലെങ്കിൽ ഇവൻ ഉറങ്ങി കഴിഞ്ഞാൽ ഇയാൾ രക്ഷപെട്ടേക്കാം..

അത് കേട്ടതും അർജുൻ അയാളെ ആ ചെയറിൽ കെട്ടിയിട്ടു… പക്ഷെ ആ കെട്ട് അയാൾക്ക് എളുപ്പത്തിൽ അഴിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതായിരുന്നു…
ശേഷം മിഥുൻ ഒഴികെ ബാക്കി മൂന്നുപേരും അവിടുന്ന് ഇറങ്ങി…

പുറത്തിറങ്ങിയ ലക്ഷ് അർജുനോടും ഗൗതമിനോടും പറഞ്ഞു… ഇപ്പൊ സമയം എട്ടു മണി ആയതേ ഉള്ളു… പന്ത്രണ്ടു മണിയൊക്കെ കഴിയാതെ നമ്മുടെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആവില്ല…. ശിവാനി കുറേ നേരമായി വിളിക്കുന്നു…. ഞാൻ ഇതുവരെ ആയിട്ടും കാൾ എടുത്തില്ലായിരുന്നു….സോ ഞാനൊന്ന് വീട് വരെ പോയിട്ട് വന്നാലോ ലക്ഷ് അത് പറഞ്ഞതും ബാക്കി രണ്ടു പേരും അവനെ വല്ലാത്ത ഭാവത്തിൽ നോക്കി…

എനിക്കും ഉണ്ട് കെട്ടിയോൾ… ഗൗതം ലക്ഷ്നിട്ട് കൊട്ടി..അവളുടെ 25 മിസ്സ്ഡ് ദേ എന്റെ ഫോണിലും കിടക്കുന്നുണ്ട്…

കെട്ടിയില്ലേലും ദീപ എനിക്ക് അതുക്കും മേലെയാ….ഞാനിന്നവളെ കാണാം എന്ന് പറഞ്ഞതായിരുന്നു …  അതൊക്കെ ഒഴിവാക്കി ഞാൻ നിനക്ക് വേണ്ടി ഇതിന്റെ പിറകെ നടന്നു… നിനക്കറിയോ  അതിന്റെ പേരിൽ അവൾ ഇപ്പൊ എന്നോട് പിണങ്ങിയിരിക്കുവാ.അതുകൊണ്ട് എനിക്ക് മിസ്ഡ് കാളിന്റെ എണ്ണം പറയാനൊന്നും ഇല്ല…എന്നിട്ട് അവനിപ്പോ നമ്മളെ ഇവിടെ നിർത്തിയിട്ട് കെട്ടിയോളുമൊത്തു റൊമാസിനുള്ള പരിപാടിയിലാ.. നടന്നത് തന്നെ… അർജുൻ ഉണ്ടോ വിടുന്നു..

എടാ.. അവൾ പ്രേഗ്നെന്റ്റ് അല്ലേടാ…ലക്ഷ് സെന്റിയിറക്കി 

അതിന് ഞങ്ങൾ ഉത്തരവാദി അല്ല…അർജുന്റെ പറച്ചിൽകേട്ട് ഗൗതമിന് ചിരി വന്നു എങ്കിലും ഗൗരവത്തിൽ തന്നെ നിന്നു..

അതിന് ഉത്തരവാദി ഞാൻ തന്നെയാ…..പക്ഷെ .രാവിലെ വരാൻ നേരം അവൾക്ക്‌ തീരെ വയ്യായിരുന്നു.. ഞാൻ പെട്ടെന്ന് വരാം എന്നും പറഞ്ഞു പോന്നതാ…… ശോ… ഇന്ന് ഞാൻ തീർന്നത് തന്നെ….ഞാൻ എന്നാൽ ഒരു കാര്യം ചെയ്യട്ടെ മാളുവും അവിടെ ഒറ്റയ്ക്കാണല്ലോ.. ശിവാനിയെ അവിടെ കൊണ്ട് വിട്ടിട്ട് ഞാൻ പെട്ടെന്ന് വരാം…മ്മ് എന്തെ ലക്ഷ് ചോദിച്ചു….

വന്നാൽ മതി.. ഗൗതം വീണ്ടും കൊട്ടി.

വരും. ഉറപ്പായും വരും… ഇത്തിരി പതുക്കെ ആണെന്ന് മാത്രം.. അവളുടെ പിണക്കം ഒക്കെ തീർത്തിട്ട്….. ഓക്കേ..
പിന്നെ നിങ്ങൾ ഒന്ന് മാറി നിൽക്കണം.. വരുന്ന ആൾക്ക് നിങ്ങൾ ഇവിടെ ഉണ്ടെന്നുള്ള അറിവ് ഉണ്ടാവാൻ പാടില്ല.. ഓക്കേ അതും പറഞ്ഞു ലക്ഷ് അവിടുന്ന് പോയി..

കാളിംഗ് ബെൽ കേട്ട ശിവാനി ലക്ഷ് ആണെന്ന് ഉറപ്പ് വരുത്തി ഡോർ തുറന്നു.. ലക്ഷ് അവൾക്ക് മനോഹരമായ ചിരി സമ്മാനിച്ചപോൾ ശിവാനി മുഖം കോട്ടി പുറം തിരിഞ്ഞു നടന്നു…. ശിവാനിയുടെ വീർത്ത മുഖം കണ്ട ലക്ഷിന് മനസിലായി അവളുടെ മൂഡ് അത്ര ശരിയല്ലെന്ന്..ശിവാനി അവനെ ശ്രദ്ധിക്കാതെ സോഫയിൽ ഇരുന്ന് ടീവി കാണാൻ തുടങ്ങി… എന്തെങ്കിലും സോപ്പിട്ട് അവളെ ഒന്ന് ഓക്കെ ആക്കിയേക്കാം എന്ന് കരുതിയ ലക്ഷ്
അവളുടെ അരികിൽ ഇരിക്കാനായി ചെന്നതും അവൾ അതിന് തടസ്സം വരുത്തി കാല് നീട്ടി വെച്ചതും ലക്ഷ് ചെറുതായി ചമ്മി…അവളുടെ കാല് പൊക്കിവെച്ച് അവിടെ ഇരുന്ന് അവളുടെ കാലെടുത്തു മടിയിൽ വെച്ചതും ശിവാനിക്ക് മനസിലായി ആളുടെ അടുത്ത പരിപാടി എന്താന്ന്.. അത് മനസിലാക്കിയ അവൾ എഴുന്നേൽക്കാൻ നേരമാണ് അവൻ അവളുടെ കാലൊക്കെ നല്ലപോലെ മസ്സാജ് ചെയ്തു കൊടുക്കുന്നത്.. അന്നേരം ശിവാനിക്ക് നല്ല സുഖം തോന്നി.. അതിനാൽ എഴുന്നേൽക്കാനും തോന്നിയില്ല…പക്ഷെ തോൽക്കാൻ അവൾ ഒരുക്കമല്ലായിരുന്നു… അതിനാൽ അവനെ ശ്രദ്ധിക്കാതെ അവൾ ടിവിയിലെ ത്രില്ലെർ മൂവിയിൽ ശ്രദ്ധ കൊടുത്തു..

ശിവാനി…  എന്തിനാ ഇതൊക്കെ കാണുന്നത്…ആ ചാനൽ മാറ്റിക്കെ…എന്നിട്ടേ നല്ല മെലോഡിയസ് ആയിട്ടുള്ള റൊമാന്റിക് സോങ് പ്ലേ ചെയ്യ്…ഈ സമയത്തു നല്ല പാട്ട് കേൾക്കുന്നത് നല്ലതാ…. എന്റെ കൊച്ച് പാട്ടു കേട്ട് വളരട്ടെ…അല്ലാതെ ഇതുപോലുള്ള വയലൻസ് ഒക്കെയും കണ്ടു നീ എന്റെ  കൊച്ചിനെ കൂടി പേടിപ്പിക്കല്ലേ…

കൊച്ചിനോട് മാത്രമേ ഇപ്പം സ്നേഹം ഉള്ളു.. ഞാൻ പിന്നെ നിങ്ങളുടെ ആരും അല്ലല്ലോ….

എന്റെ ശിവാനി.. സോറി…. ഞാൻ നിന്നെ മറന്നതല്ല… കുറച്ചു ബിസി ആയിപോയി..അതാണ്..ലക്ഷ് അവളോട് ഒന്നും തുറന്നു പറഞ്ഞില്ല… അവൾക്ക് ഈ ടൈമിൽ കൂടുതൽ സ്‌ട്രെസ് കൊടുക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല..

ആ ഫോൺ എടുത്ത് കിണറ്റിൽ ഇടാൻ നോക്ക്….ഹും…..അത് ഉണ്ടായിട്ടും വല്യ കാര്യം ഇല്ല…. ഞാൻ എത്ര തവണ വിളിച്ചു….മതി കാല് തിരുമ്മിയത്…എന്നും പറഞ്ഞു അവൾ കാല് പിൻവലിച്ചു…

ശരി സമ്മതിച്ചു… സോറി…ശിവാനികൊച്ച് വന്നേ…. എന്നിട്ട് ചേട്ടന് നല്ലൊരു കോഫിയിട്ട് തന്നെ..

സൗകര്യം ഇല്ല….

കോഫിയിടാൻ എന്തിനാ ശിവാനി സൗകര്യം കോഫി പൌഡർ മിൽക്ക് ഷുഗർ വാട്ടർ ഇതൊക്കെ പോരെ….

ഹ ഹ.. നല്ല ഫ്രഷ് കോമെടി.. ഇതൊക്കെ കേൾക്കുന്ന എന്റെ വയറ്റിലിരിക്കുന്ന കോച്ചിന്റെ അവസ്ഥ… എന്റെ കൊച്ചേ നിന്റെ പപ്പാ ഇങ്ങനെയാ റൊമാൻസ് കൂടിയാൽ അങ്ങേർക്ക് വെളിവ് ഇല്ലാതാവും…ശിവാനി തന്റെ വയറിൽ തലോടികൊണ്ട് പറഞ്ഞു…

അത് കേട്ട ലക്ഷ് അവളുടെ മടിയിൽ തലവെച്ചു കിടന്ന്കൊണ്ട് അവളെ വട്ടം ചുറ്റി പിടിച്ചു വയറിൽ ചുംബിച്ചു….

എന്റെ ചുന്ദരികുട്ടി ഇതൊന്നും കേട്ട് വിശ്വസിക്കരുത്…. വാവയുടെ പപ്പാ ഹീറോയാണ്‌….. അമ്മയുടെ മുന്നിൽ ഇപ്പൊ ഇച്ചിരി താണ് കൊടുക്കുന്നതാണ്.. പാവം അല്ലെന്ന് കരുതി…

ഹീറോ അല്ല സിറോ…..ശിവാനി വിട്ടില്ല 

പിന്നപ്പിന്നെ സീറോ അത് നീയാണ്…..വാവയ്ക്കറിയോ എന്റെ മുന്നിൽ പേടിച്ചു വിറച്ചു നിന്ന ആളാണ് ദേ ഈ ഇരിക്കുന്ന വാവയുടെ അമ്മ… ഇപ്പൊ പിന്നെ പപ്പാ ഒന്നും പറയില്ലല്ലോ എന്നുള്ള ധൈര്യത്തിൽ പപ്പയ്ക്കിട്ട് ചാമ്പുന്നതാ….എന്ത്‌ ചെയ്യാം ഇപ്പൊ എന്റെ കുഞ്ഞ് ഇവളുടെ വയറിനകത്തു ഇരിക്കുവാണല്ലോ ഇല്ലെങ്കിലേ ഞാനാരാണെന്ന് അമ്മയ്ക്ക് അറിയിച്ചു കൊടുക്കുമായിരുന്നു….പിന്നെ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ….

അത് കേട്ടതും ശിവാനിയുടെ ദേഷ്യം ഇരട്ടിച്ചു… അവന്റെ കവിളിൽ കുഞ്ഞു കടി കൊടുത്തുകൊണ്ട് അവൾ പ്രധിഷേധം അറിയിച്ചു..

ഞാൻ വിചാരിക്കുവായിരുന്നു എന്തെ ഇന്നത്തെ കടി വന്നില്ല എന്ന്…. ദിവസവും മൂന്ന് നേരം വീതം ഓരോ കടി എനിക്ക് പതിവാണല്ലോ… കഴിഞ ജന്മം നീ ഒരു പട്ടി ആയിരുന്നു എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല..

പട്ടി നിങ്ങളുടെ കുഞ്ഞമ്മ….എന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നോക്ക് ഇല്ലേൽ ഞാൻ
ഇനിയും കടിക്കും…

അത് കേട്ടതും ലക്ഷ് അവളുടെ മടിയിൽ നിന്നും എഴുന്നേക്കാൻ നേരം അവളുടെ മാറിൽ അമർത്തി കടിച്ചുകൊണ്ട് അവളെ നോക്കി ചിരിയോടെ പറഞ്ഞു
എനിക്കും അറിയാം നല്ല ഒന്നാന്തരം കടി തരാൻ…..

അവൻ മടിയിൽ നിന്നും എഴുന്നേറ്റതും 

അവൻ കടിച്ച ഭാഗം കൈകൊണ്ട് ഉഴിഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. പിന്നാലെ ലക്‌ഷും..

അടുക്കളയിൽ എത്തിയ ശിവാനി 
ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിച്ച ശേഷം ഒരു ആപ്പിൾ എടുത്ത് കഴിക്കാൻ തുടങ്ങി…

തന്നെ ശ്രദ്ധിക്കാതെ ആപ്പിൾ കഴിക്കുന്ന ശിവാനിയുടെ കയ്യിൽ നിന്നും ആപ്പിൾവാങ്ങി ഒന്ന് കടിച ശേഷം അവൻ അടുക്കള മുഴുവൻ ഒന്ന് കണ്ണോടിച്ചു…

അല്ല ശിവാനി ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ….

നല്ല പച്ചവെള്ളം ഉണ്ട് അത് മതിയോ.. ശിവാനി മറുപടി കൊടുത്തു..

പച്ച വെള്ളം എങ്ങനെയാ കഴിക്കുക..

ചവച്ചരച്ചു കഴിച്ചാൽ മതി…നല്ല ടേസ്റ്റ് ആണ്..

കൊള്ളാം..നിനക്ക് ചളിയടിക്കാനൊക്കെ അറിയം അല്ലെ ശിവാനി ….. പക്ഷെ ചളിക്കും വല്യ നിലവാരം ഒന്നും ഇല്ലായിരുന്നുട്ടോ…

ഓ… നിങ്ങൾ പിന്നെ കൌണ്ടർ അടിയുടെ രാജാവ് ആണല്ലോ… നമിച്ചു…

അല്ല ശിവാനി ഇന്ന് ഭക്ഷണം ഉണ്ടാക്കുന്ന ആ ചേച്ചി വന്നില്ലായിരുന്നോ….

മ്മ്.. വന്നു…ഞാൻ പറഞ്ഞു ഇന്ന് ഒന്നും ഉണ്ടാക്കേണ്ട എന്ന്…അതുകൊണ്ട് അവർ ഒന്നും ഉണ്ടാക്കാതെ പോയി..

ഉണ്ടാക്കേണ്ട എന്നോ അതെന്താ…. അപ്പോ നീയിന്നു ഒന്നും കഴിച്ചില്ലേ..

എനിക്ക് വേണ്ടതൊക്കെ ഞാനുണ്ടാക്കി കഴിച്ചു…

അപ്പൊ എനിക്കൊ…. ഞാനൊന്നും കഴിച്ചില്ല ശിവാനി…

നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ ഉണ്ടാക്കി കഴിച്ചോ…

നല്ല ബെസ്റ്റ് ഭാര്യ….ഈ വർഷത്തെ മാതൃകാ ഭാര്യക്കുള്ള അവാർഡ് വല്ലതും ഉണ്ടെങ്കിൽ നിന്നേ കൂടി പരിഗണിക്കാൻ ഞാൻ പറയാം…

വേണമെങ്കിൽ ഉണ്ടാക്കിയാൽ മതി.. എനിക്ക് നിർബന്ധം ഇല്ല… അല്ലെങ്കിലും ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കന്മാർക്കേ ഈ കുക്കിംഗ്‌ ഒക്കെയും വശം ഉണ്ടാവുള്ളു…

അതിൽ ഒരു തിരുത്തു വേണം ശിവാനി.. ഭാര്യയെ പേടിയുള്ള ഭർത്താവ് എന്നാക്കിയാൽ നന്നായിരിക്കും…..

ഒരിക്കലും അല്ല… പാചകം ഒരു കലയാണ് ലക്ഷ് സാറെ…

ലക്ഷ് സാർ.. മ്മ്.. മ്മ്…. അവിടം വരെ എത്തിയല്ലേ….ഇഷ്ടായി.. പെരുത്ത് ഇഷ്ടായി….

അല്ല ശിവാനി അതിന് എനിക്കൊന്നും ഉണ്ടാക്കാൻ അറിയില്ലല്ലോ…

അഹാ അറിയില്ല… എന്നാൽ നിങ്ങൾക്കുള്ള ടാസ്ക് ആണിത്… ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുന്നേ… എന്നാൽ ഞാൻ സമ്മതിക്കാം നിങ്ങൾ ഒരു ഒന്നാന്തരം ആണാണെന്ന്…

അത് ഇനി തെളിയാൻ എന്തിരിക്കുന്നു ശിവാനി… അതിന്റെ റിസൾട്ടാണ് ഇപ്പൊ നിന്റെ വയറ്റിൽ കിടക്കുന്നത്…

ഓ…..അതിന് വല്യ കഴിവൊന്നും വേണ്ട എന്റെ സാറെ…അത് ഏത് മണ്ടനും പറ്റുന്ന കാര്യമാണ്… ഇയാൾ കൂടുതൽ വാചാകമടിച്ചു നിൽക്കാതെ വല്ലതും ഉണ്ടാക്കാൻ നോക്ക് എനിക്ക് വിശക്കുന്നു…

നീയല്ലേ പറഞ്ഞത് നിനക്ക് വേണ്ടത് നീ ഉണ്ടാക്കി കഴിച്ചുവെന്ന്..

അത് ഞാൻ ചുമ്മാ പറഞ്ഞതാ…ദേ പെട്ടെന്ന് ഉണ്ടാക്കാൻ നോക്ക്.. നിങ്ങളുടെ കുഞ് ഇന്ന് മുഴുവനും പട്ടിണിയായിരുന്നു… നിങ്ങൾ ഡെലിഷ്യസ് ആയിട്ടുള്ള എന്തെങ്കിലും ഫുഡ്‌ ഉണ്ടാക്കി എന്നെ ഹാപ്പി ആക്കിയാൽ ഞാൻ നിങ്ങട്ളോട് ക്ഷമിക്കും ഇല്ലെങ്കിൽ പ്രധിഷേധം ആളികത്തും…ഇത് വെറും സൂചന മാത്രം… ഓക്കേ..

അല്ല ശിവാനി നിങ്ങൾ കുടുംബത്തോടെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയിരുന്നുല്ലെ മുദ്രാവാക്യം ഒക്കെ കണ്ടിട്ട് എനിക്ക് അങ്ങനെയാ തോന്നുന്നത്..

ആണല്ലോ സഖാവെ..
സഖാവ് ഒരു കാര്യം ചെയ്യ് എനിക്ക് നല്ലൊരു ഫ്രൈഡ് റൈസ് ഉണ്ടാക്കി തന്നെ..ഞാൻ കുറേനാളായി ആഗ്രഹിക്കുന്നു ഹോംമെയ്ഡ് ഫ്രൈഡ് റൈസ് കഴിക്കണം..

ചിക്കൻ ഉണ്ടാവുമോ സഖാവെ റൈസ് എടുക്കാൻ…

ഇല്ലല്ലോ സഖാവെ…തത്കാലം വെജ് മതി 

ഓ ആയിക്കോട്ടെ.. എന്നാൽ സഖാവ് പോയി നേരത്തെ കണ്ടോണ്ടിരുന്ന മൂവി കണ്ടിന്യൂ ചെയ്തോളു… ഒരു മണിക്കൂറിനുള്ളിൽ ആവി പറക്കുന്ന ഫ്രൈഡ് റൈസ് ഞാൻ അങ്ങ് എത്തിച്ചേക്കാം..ലക്ഷ് വേറെ വഴി ഇല്ലാതെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് പറഞ്ഞു…

ഉറപ്പാണല്ലോ….

ഉറപ്പ്… ഈ ലക്ഷ് വിചാരിച്ചാൽ നടക്കാത്ത കാര്യം വല്ലതും ഉണ്ടോ…..

മ്മ്. കണ്ടറിയാം എന്നും പറഞ്ഞു ശിവാനി അടുക്കള വിട്ടതും ലക്ഷ് ഗൗതമിന് കാൾ ചെയ്തു…

ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ടെടാ… ലക്ഷ് ആദ്യം തന്നെ അവനോട് പറഞ്ഞത് ഇതായിരുന്നു…കാര്യങ്ങൾ ഒക്കെയും വിശദീകരിച്ചതും മറുതലയ്ക്കൽ നിന്നും പൊട്ടി ചിരി ഉയർന്നു…

നിനക്ക് അത് തന്നെ വേണം അർജുൻ അവിടുന്ന് പറയുന്നത് ലക്ഷ് കൃത്യമായി കേട്ടു….

എടാ…. നീ വല്ല സ്വിഗിന്നോ സൊമാറ്റോന്നോ ഓർഡർ ചെയ്ത് അവിടുന്ന് എസ്‌കേപ്പ് ആവാൻ നോക്ക്‌..

മ്മ്… എന്നിട്ട് വേണം അവളെന്റെ മൂക്കിൽ പഞ്ഞിവെച്ച് കിടത്താൻ… നടക്കില്ല മോനെ…ലക്ഷ് നിസ്സഹായതയോടെ പറഞ്ഞു..

എങ്കിൽ ഒരു കാര്യം ചെയ്യ് യൂട്യൂബ് നോക്കി തട്ടുകൂട്ടി എന്തേലും ഉണ്ടാക്കിയിട്ട് ഇങ്ങോട്ട് പോരാൻ നോക്ക്… ഇതിൽ നിന്നും നിനക്കുള്ള ഗുണപാഠം എന്താണെന്ന് വെച്ചാൽ അധികമായാൽ അമൃതവും വിഷം… ഞങ്ങളെപോരെ ആവശ്യത്തിന് മാത്രം ഭാര്യയെ സ്നേഹിച്ചാൽ പോരായിരുന്നോ… അനുഭവിച്ചോ…. പിന്നെ നീ ഉണ്ടാക്കുന്ന ഫ്രൈഡ് റൈസ് കഴിക്കാൻ പറ്റുന്നതാണെകിൽ കുറച്ചു ഇങ്ങോട്ടും എടുത്തോ ഇവിടെ മനുഷ്യൻ വിശന്നു കുടൽ കരിഞ്ഞു നിൽക്കുവാ… എന്നും പറഞ്ഞു ഗൗതം കാൾ കട്ട്‌ ചെയ്തു..

ഒടുവിൽ ലക്ഷ് യൂട്യൂബ് നോക്കി നല്ല ഒന്നാന്തരം ഫ്രൈഡ് റൈസ് എന്ന് പറയാൻ പറ്റില്ല എങ്കിലും കുഴപ്പമില്ലാത്ത ഫ്രൈഡ് റൈസ് ഉണ്ടാക്കി  അവളെ കഴിപ്പിച്ചു പിണക്കം ഒക്കെയും മാറ്റി
എന്തെക്കെയോ പറഞ്ഞു മാളുവിന്റെ അടുക്കൽ ആക്കി തിരിച്ചു പോന്നു…

ഇതേസമയം സെക്യൂരിറ്റിയെ കെട്ടിയിട്ട മുറിയിൽ ഇരുന്ന് മിഥുൻ തന്റെ ഫോണിൽ കൂടി മൂവി കണ്ട് കാര്യമായ ചിരിയിലാണ്… ഒറ്റയ്ക്ക് നിന്ന് ചിരിച്ചു മണ്ണ് കപ്പുന്ന 
മിഥുനെ സെക്യൂരിറ്റി ഒന്ന് നോക്കാതിരുന്നില്ല….

അയാളുടെ നോട്ടം കണ്ട് മിഥുൻ പറഞ്ഞു

എന്റെ ചേട്ടാ അജ്ജാതി കോമെഡി പടം ആണ്…കമ്പനിക്ക് കൂടുന്നോ നമുക്ക് ഒരുമിച്ച് ചിരിക്കാന്നെ… നാളെ ചേട്ടന്റെ കഥ എന്തായാലും കഴിയും… വേണേൽ ഇത് കണ്ട് ചിരിച്ചു ചേട്ടൻ ആയുസ്സ് കൂട്ടിക്കോ….

ചേട്ടന് ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ പോരായിരുന്നോ ചേട്ടനെ അച്ചുവേട്ടൻ ഉറപ്പായും വെറുതെ വിട്ടേനെ….ഉണ്ടചോറിന്റെ നന്ദിയൊക്കെചേട്ടൻ ആവശ്യത്തിൽ കൂടുതൽ കാട്ടി കഴിഞ്ഞു…. വീട്ടിൽ ഭാര്യയും മക്കളും ഒക്കെയും കാത്തിരിപ്പുണ്ടാവില്ലേ അവർക്ക് വേണ്ടി ഉള്ളത് പറഞ്ഞു രക്ഷപെടാൻ നോക്ക്.. അല്ലേലും ചേട്ടന് എന്റെ അച്ഛന്റെ പ്രായമെ ഉള്ളു ആ ഒരു സ്നേഹത്തിന്റെ പുറത്ത് പറഞ്ഞതാ… മിഥുൻ വല്ലതും കാര്യമായി പറഞ്ഞു കൊടുത്തു മനസ്സ് മാറ്റാൻ നോക്കി … എവിടുന്നു ശങ്കരൻ പിന്നേം തെങ്ങിന്റെ മണ്ടയിൽ തന്നെ…

എന്റെ പോന്ന് മോനെ ഞാൻ പറഞ്ഞത് മുഴുവൻ സത്യമാ…എനിക്ക് ഒന്നും അറിയില്ല..സെക്യൂരിറ്റി വീണ്ടും പറഞ്ഞു…

ശരി ഞാൻ പറയാനുള്ളത് പറഞ്ഞു…ഇനി എനിക്കൊന്നും പറയാനില്ല…ഇവിടെ ഉണ്ടായ മറ്റു മൂന്നു പേരും ഉണ്ടല്ലോ  കണ്ണിൽ ചോര ഇല്ലാത്തവന്മാരാ…. കൊല്ലും എന്ന് പറഞ്ഞാൽ കൊന്ന് തള്ളിയിരിക്കും…വെട്ടൊന്ന് മുറി രണ്ട് ആ പ്രകൃതമാണ് മൂന്നിനും … കൂട്ടത്തിൽ ഞാനാണ് ഇത്തിരി പാവം…. ഇനി ചേട്ടന്റെ ഇഷ്ടംപോലെ ചെയ്യ്.. അല്ല ചേട്ടന് എന്തെങ്കിലും ആഗ്രഹം ഉണ്ടോ.. ഈ അന്ത്യാഭിലാഷമേ…. പറഞ്ഞോ ചേട്ടാ… എനിക്ക് പിറക്കാതെപോയ അച്ഛനാണെന്ന് കരുതി ഞാൻ സാധിച്ചു തരും…പിന്നെ ബിരിയാണിയോ നെയ്‌ച്ചോറോ ഒന്നും ചോദിച്ചേക്കരുത്.. ഇവിടിപ്പോ കൊണ്ട് വരാൻ ആരും ഇല്ല.. അതും അല്ല  നമ്മുടെ ടൗണിൽ നിന്നും ഒരുപാട് ഉള്ളിലാ ഈ ബിൽഡിങ് ഉള്ളത്…

എനിക്ക് കുറച്ചു വെള്ളം തരുവോ..

അത് ന്യായം… വേണമെങ്കിൽ ഞാൻ നാരങ്ങ വെള്ളം തന്നെ കൊണ്ടു വരാം.. പക്ഷെ കുറച്ചു സമയം പിടിക്കും എന്നും പറഞ്ഞു മിഥുൻ തന്റെ ഫോൺ അവിടെ വെച്ച് പുറത്തേക്ക് നടന്നു…

മിഥുൻ ഫോൺ വെക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു.. അവൻ പോയി എന്നുറപ്പ് വരുത്തിയ അയാൾ കയ്യിലെ കെട്ടഴിച്ചു ഫോൺ കൈക്കലാക്കി.. അതിൽ മൂവി പ്ലേ ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു അതിനാൽ ഫോൺ ലോക്ക് അല്ലായിരുന്നു… അയാൾ പെട്ടെന്ന് ഏതോ നമ്പർ ഡയൽ ചെയ്ത് ചെവിയോടടുപ്പിച്ചു നടന്ന കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. താൻ അപകടത്തിൽ ആണെന്നും തന്നെ അവർ കൊല്ലാൻ പോവുകയാണെന്നും അങ്ങനെ വന്നാൽ താനെല്ലാം തുറന്നു പറയും… അതിന് മുൻപ് തന്നെ രക്ഷിക്കണം… ഈ മൊബൈൽ നമ്പർ ലൊക്കേഷൻ ട്രേസ് ചെയ്ത് വന്നാൽ മതി എന്നും ഇപ്പൊ ഇവിടെ ആരും ഇല്ല എന്നും പറഞ്ഞതും മറുതലയ്ക്കൽ നിന്നുള്ള ഒരു സ്ത്രീ അയാളെ രക്ഷിക്കാം എന്നുറപ്പ് നൽകി.. ആ ആശ്വാസത്തിൽ അയാൾ കാൾ കട്ട്‌ ചെയ്ത് നമ്പർ ഡിലീറ്റ് ചെയ്ത് ഫോൺ എടുത്തിടത്തു വെച്ച് ഒന്നും അറിയാത്തപോലെ ഇരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button