Novel

നിനക്കായ്: ഭാഗം 5

[ad_1]

രചന: നിലാവ്

അങ്ങനെ പിറ്റേന്ന് രാവിലെ ശിവാനി ലക്ഷ്ൻറെ ഓഫീസിലെത്തി..

അവളെ കണ്ടതും ലക്ഷ് ചോദിച്ചു പണംകൊണ്ട് വന്നതാണോ..??

അല്ല…

പിന്നെ…???

എനിക്ക് സമ്മതമാണ്..

എന്തിനു…കാര്യം മനസിലായിട്ടും ലക്ഷ് ഒന്നും അറിയാത്തത് പോലെ ചോദിച്ചു..

നിങ്ങൾ പറഞ്ഞപോലെ ഞാൻ തറവാട്ടിലേക്ക് വരാൻ സമ്മതമാണെന്ന് ..

ഓ.. ഗുഡ്.

പക്ഷേ ഇങ്ങോട്ടും നിങ്ങൾ എനിക്കൊരു സഹായം ചെയ്യണം…

അതിനെന്താ ശിവാനി എന്ത് വേണമെങ്കിലും പറഞ്ഞോളൂ.. വീടിന്റെ ആധാരം ആണോ.. എങ്കിൽ ഇപ്പൊ തന്നെ എടുത്ത് തന്നേക്കാം…കൂടെ ശിവാനി എനിക്ക് തരാനുള്ള കാശുണ്ടെല്ലോ അതും കൂടി ഞാൻ വേണ്ടെന്ന് വെച്ചേക്കാം….

സോറി സാർ… എനിക്ക് ഇതുപോലുള്ള സഹായം ഒന്നും വേണ്ട.. സാറിന്റെ പണം ഞാൻ ജോലിചെയ്ത് തിരിച്ചു തന്നിരിക്കും.. അന്നേരം എനിക്ക് സാർ ഇത്തിരി കൂടി നല്ല ജോലി തന്നാൽ മതി.. കൂടെ എന്റെ അനിയന് ഒരു എം ബി ബി എസ് സീറ്റ് അതും ഏതെങ്കിലും നല്ല മെഡിക്കൽ കോളേജിൽ ആവണം കേട്ടോ… സാറിന് അത് ഒരു നിസ്സാരകാര്യം ആണെന്ന് അറിയാം… അവനിപ്പോ പത്തിൽ ആണല്ലോ അവൻ നന്നായിട്ട് പഠിക്കുന്ന കൂട്ടത്തിലാ.. എൻട്രൻസ് എക്സാമിൽ ഉയർന്ന റാങ്ക് ലിസ്റ്റിൽ അവന്റെ പേര് ഉണ്ടാവുകയും ചെയ്യും… പക്ഷെ അവസാനം സീറ്റിന്റെ കാര്യം വരുമ്പോഴേക്കും ഞങ്ങളെപോലുള്ള പാവങ്ങൾക്ക് സീറ്റ് തരാൻ എല്ലാർക്കും മടി കാണും..അന്നേരം പണം വാരി എറിയാൻ ഞങളുടെ കയ്യിൽ ഉണ്ടായന്ന് വരില്ല.. അവനു അർഹതപെട്ട ഒരു സീറ്റ് സാർ ഒന്ന് റെക്കമെന്റ്റേഷനിൽ കൂടി വാങ്ങി തന്നാൽ മതി…

സമ്മതിച്ചു…

അങ്ങനെ ചുമ്മാ സമ്മതിച്ചു എന്ന് പറഞ്ഞാൽ മതിയോ..സാർ വാക്ക് മാറില്ല എന്നാര് കണ്ടു അത്കൊണ്ട് എന്റെ ഒരു സമാധാനത്തിനു വേണ്ടി സാറിന്റെ ഒരു സമ്മതപത്രം…. വിത്ത്‌ സിഗ്നച്ചർ.. മ്മ്..

ശിവാനിക്ക് നിർബന്ധമാണെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം.. പക്ഷെ ലക്ഷ് ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കും..ഇനിയെന്തെങ്കിലും ഉണ്ടോ..

യെസ് സാർ… സാർ ഇതുകൂടി വായിച്ചു നോക്കണം…എന്നും പറഞ്ഞു അവനു നേരെ  അവൾ ഒരു പേപ്പർ നീട്ടി..

എന്താ ഇത് ശിവാനി ലവ് ലെറ്റർ ആണോ… സോറി ശിവാനി എനിക്ക് ഇതുവരെ ആയിട്ടും ശിവാനിയോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല… ഇനി തോന്നിയാൽ ഞാൻ അങ്ങോട്ട് പറഞ്ഞോളാം ഐ ലവ് യൂ ശിവാനി എന്ന് ..ലക്ഷ് ചുണ്ടിലൊളിപ്പിച്ച ചിരിയാലെ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും ആ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി നിന്നു……പിന്നെ ധൈര്യം സംഭരിച്ചു അവനെ നോക്കാതെ പറഞ്ഞു 

ഇത് അതൊന്നും അല്ല… ഇത് കുറച്ചു കണ്ടിഷൻസ് ആണ്..സാർ ഇതുകൂടി അംഗീകരിക്കുകയാണെങ്കിൽ ഞാൻ വരാം…

അത് തുറന്നു നോക്കിയ ലക്ഷ് പറഞ്ഞു ശിവാനി എന്നെ ഇതൊന്നു വായിച്ചു കേൾപ്പിച്ചേ എന്നും പറഞ്ഞു അവൻ റിവോൾവിങ് ചെയറിൽ ഇരുന്നു ശേഷം അവളോട് ഇരുന്നോളാം ആഗ്യം കാട്ടി ഇത്തവണ ശിവാനി അത് നിഷേധിച്ചില്ല..

എന്നാൽ വായിച്ചോളൂ ശിവാനി..

ഓ.. എന്റെ സാറെ എന്തിനാ ഇങ്ങനെ ഇടയ്ക്കിടെ എന്ത് പറയുമ്പോഴും ഈ ശിവാനി ശിവാനി എന്ന് പറയുന്നത്… സാർ പറയുന്നത് കേട്ടാൽ എനിക്ക് മനസിലാവും എന്നോടാണ് പറയുന്നത് എന്ന്.. അല്ലാതെ അതു ചെയൂ ശിവാനി ത് ചെയ്യൂ ശിവാനി അവിടെ പോവൂ ശിവാനി ഇവിടെ പോവൂ ശിവാനി.. ശിവാനി ശിവാനി ശിവാനി എനിക്ക് കേട്ടിട്ട് കലി തോന്നുവാ..ശിവാനി ഇത്തിരി കടുപ്പിച്ചു പറഞ്ഞു..

എങ്കിൽ പൊന്നു എന്നു വിളിച്ചാലോ..മ്മ് എന്തെ..

അതെന്റെ അച്ഛൻ വിളിക്കുന്ന പേരാണ്..അത് മറ്റാരും വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല..

എന്നാ പോന്നുസേ എന്നാക്കിയാലോ

ഒന്നും വേണ്ടായേ….

എന്നാൽ ശിവാനി കണ്ടിഷൻസ് വായിച്ചോളൂ..

ഓക്കേ കണ്ടിഷൻ നമ്പർ വൺ.. സാർ പറഞ്ഞ ഒരു മാസം ഉണ്ടല്ലോ അതായത് നമ്മൾ അവിടെ എന്നാണ് ചെല്ലുന്നത് അതിന്റെ പിറ്റേ മാസം അതേ തീയ്യതി ആവുമ്പോഴേക്കും ഞാൻ അവിടുന്ന് ഇറങ്ങിയിരിക്കും..സാർ ഇനി വന്നാലും വന്നില്ലെങ്കിലും ഞാൻ അവിടുന്ന് മടങ്ങും ..പിന്നെ ഞാൻ വരുന്നത് വരെ എന്റെ അച്ഛനും അനിയനും സേഫ് ആയിരിക്കണം..

ഓക്കേ ശിവാനി ഡൺ.. നെക്സ്റ്റ് പോരട്ടെ..

നമ്പർ 2..ഭാര്യയായി അഭിനയിക്കുന്നു എന്ന് കരുതി എനിക്ക് നേരെ അധികാരവുമായി വരാനോ എന്റെ ശരീരത്തിൽ സ്പർശിക്കാനോ പാടില്ല..

അതു കേട്ട ലക്ഷ് ഒരു നിമിഷം ഒന്ന് ആലോചിച്ചു… ഇതിത്തിരി കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കണ്ടിഷൻ ആണല്ലോ തത്കാലം സമ്മതം മൂളിയേക്കാം. ഇല്ലെങ്കിൽ ഇവൾ പിന്മാറിയെന്ന് വരാം… അവിടെ എത്തിക്കോട്ടെഡി നിന്നെ ഞാൻ മൂക്ക് കൊണ്ട് ക്ഷ ഞ്ഞ ഒക്കെ വരപ്പിച്ചോളാം…

എന്താ സാർ ഓക്കേ അല്ലെ…

പിന്നെ.. ഓക്കേയാണ്.. ഡബിൾ ഓക്കേ നെക്സ്റ്റ് വായിച്ചോളൂ..

പിന്നെ സാറിന് ദേഷ്യം വരുമ്പോൾ എന്തൊക്കെയൊ എറിഞ്ഞുടക്കുകയോ പൊട്ടിക്കുകയോ ചെയ്യുന്ന ചില നല്ല സ്വഭാവങ്ങൾ ഒക്കെയും ഉണ്ടെന്ന് അറിഞ്ഞു… എറിയുകയോ എറിയാതിരിക്കുകയോ അതൊക്കെ സാറിന്റെ ഇഷ്ടം.. ഇനിയിപ്പോ അവിടെന്ന് ചെന്നിട്ട് ഈ പ്രത്യക തരം സ്വഭാവം കാണിച്ചു വെച്ച് അവസാനം അത് ക്ലീൻ ചെയ്യാൻ എന്നെ കിട്ടും എന്ന് കരുതരുത്.. അതൊക്കെ ഓർത്തിട്ട് എറിയുന്നതായിരിക്കും നല്ലത്..

ഇവൾ കൊള്ളാല്ലോ.. ഇത് ആ പാവം മനുഷ്യന്റെ കോൺട്രിബൂഷൻ തന്നെയാണോ.. ഇതിൽ എനിക്ക് ഒരു കൊച്ചുണ്ടായാൽ അത് എങ്ങനെയിരിക്കും എന്തോ… ലക്ഷ് ചിന്തിച്ചുപോയി…

സമ്മതം… ലക്ഷ് പറഞ്ഞൂ.. അടുത്തത് വായിക്ക് 

ഇനിയിപ്പോ നമ്മൾ തമ്മിൽ ഭാര്യ ഭർത്താക്കന്മാർ അല്ല എന്ന് ആരെങ്കിലും അറിയുകയാണെങ്കിൽ ആരും എനിക്ക് നേരെ ചോദ്യവുമായി വരാൻ പാടില്ല…

ഓക്കേ…നെക്സ്റ്റ്

തറവാട്ടിൽ ചെന്ന് അവരുടെ അചാരം അനുസരിച്ചു അവര് ചിലപ്പോൾ നമ്മളെ പലതിനും നിർബന്ധിക്കും…. അതായത് അവിടെ വെച്ച് ഒരു താലികെട്ട് നടന്നെന്ന് വരാം… ഇനി അവരുടെ ആഗ്രഹോംല്ലേ ഇവരുടെ ആഗ്രഹോല്ലേ എന്നും പറഞ്ഞു എന്റെ സമ്മതമില്ലാതെ നിങ്ങൾ ഒന്നും ചെയ്യാൻ പാടില്ല കേട്ടല്ലോ..

മ്മ്… മ്മ്.. നീ അടുത്തത് വായിക്ക്..

അവിടെ സ്വാഭാവികമായും നമ്മൾ ബെഡ്‌റൂം ഷെയർ ചെയ്യേണ്ടി വരും.. അന്നേരം എന്നോട് തറയിൽ കിടക്കാൻ പറയാനോ എന്റെകൂടെ ബെഡിൽ കിടക്കാനോ പാടില്ല…

എന്താ ശിവാനി ഇത്.. കൊച്ചുപിള്ളേരെ പോലെ ഇമ്മാതിരി കാര്യങ്ങൾ ഒക്കെയും.. അതൊക്കെ നമുക്ക് അവിടെ ചെന്നിട്ട് തീരുമാനിച്ചാൽ പോരെ..

പോര.. അവിടെച്ചെന്നാൽ സാർ വാക്ക് മാറ്റില്ല എന്നാര് കണ്ടു..

അപ്പോ പിന്നെ ഞാൻ എവിടെ കിടക്കും.ശിവാനി …

അതൊന്നും എനിക്കറിയില്ല..എനിക്ക് ബെഡ് വേണം..

ഓക്കേ ശിവാനി സമ്മതം…ഇനിയുണ്ടോ ശിവാനി ഇതുപോലുള്ള മനോഹരമായ കണ്ടിഷൻസ്…

മ്മ്… ഉണ്ടല്ലോ.. അന്നത്തെ പോലെ എന്നെയൊ എന്റെ കുടുംബത്തെയോ ഒന്നിന്റെ പേരിലും ഇൻസൾട്ട് ചെയ്യാൻ പാടില്ല…

ഒരിക്കലും ഇല്ല . ശിവനി.. ഇപ്പൊ നമ്മൾ പോവുന്നത് എന്റെ അമ്മ വീട്ടിലേക്കാണ് അവിടെ ആരും ശിവാനിയെ കരയിപ്പിക്കില്ല പോരെ..

എന്നാൽ സാറിന് കൊള്ളാം.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഞാൻ ഉള്ളത് പറഞ്ഞു അവിടുന്ന് പോരും കേട്ടോ..
ഇനി സാർ ഇതിലൊന്ന് ഒപ്പിട്ടെ..

എന്തിനാ ശിവാനി…

ഒപ്പിട് സാറെ..

ഞാൻ വാക്ക് മാറ്റില്ല ശിവാനി..

എനിക്ക് സാറിനെ അത്ര വിശ്വാസം പോര
അതുകൊണ്ട് സാർ ഒപ്പിടാൻ നോക്ക് എന്ന് പറഞ്ഞതും അവൻ അവളെയൊന്ന് നോക്കി സൈൻ
ചെയ്തു….പൊന്നു മോളെ ശിവാനി അവിടെ ഒന്ന് എത്തിക്കോട്ടെ നിനക്ക് ഞാൻ ആരാണെന്ന് കാണിച്ചു തരാം…

എന്താ സാർ ആലോചിക്കുന്നത്.. അവിടെ എത്തിയിട്ട് ഇതൊക്കെ ലംഗിക്കാം  എന്നാണോ..??

സോറി ഗയ്‌സ് (ലംഘനതിന്റെ ഘ ഇതാണെന്ന് അറിയാം )പക്ഷെ കീബോഡ് ലംഖിക്കാം എന്നെഴുതുമ്പോ മാത്രം അങ്ങ് സമ്മതിച്ചു തരുന്നില്ല…ഞാൻ എന്തു ചെയ്യാനാ..

ഇവൾ കൊള്ളാല്ലോ ഞാൻ മനസ്സിൽ വിചാരിക്കുമ്പോൾ ഇവൾ മൈതാനത്തു കണ്ടല്ലോ.. ലക്ഷ് ആത്മ 

ഹേയ് നോ ശിവാനി ഞാനിത് ഫോളോ ചെയ്തിരിക്കും..

എന്നാൽ സാറിന് കൊള്ളാം ഇല്ലെങ്കിൽ ആ നിമിഷം ഞാൻ എല്ലാരോടും സത്യം പറഞ്ഞു അവിടുന്ന് ഇറങ്ങും.. നിങ്ങൾ എന്നെ ഭീഷണിപെടുത്തി ഓരോന്ന് ചെയ്യിപ്പിച്ചതാണെന്നും പറയും..

അങ്ങനെ ഒന്നും ഉണ്ടാവില്ല ശിവാനി.. ഉറപ്പ്.എന്നാൽ നമുക്ക് മറ്റന്നാൾ തന്നെ പോയാലോ.. അച്ഛനോടൊക്കെ എന്താ പറയേണ്ടത് എന്ന് ശിവാനിക്ക് അറിയാല്ലോ.. എന്നും പറഞ്ഞതും  ശിവാനി തലയനക്കി..
.

അങ്ങനെ ഇന്നാണ് ശിവാനിയും ലക്‌ഷും അവന്റെ അമ്മയുടെ തറവാട്ടിലേക്ക് പോവുന്നത്… ഒരു നാട്ടിപ്പുറത്താണ് അമ്മയുടെ തറവാട്.. പഴമയുടെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന  ഒരു ഉൾഗ്രാമം… പച്ചപ്പും പാടവും അമ്പലവും കുളവും ഒക്കെയായി ഒരുപാട് നല്ല മനുഷ്യർ താമസിക്കുന്ന ഒരു നാട്..ഒരുപാട് പേര് ഒന്നിച്ചു കൂട്ടുകുടുംബമായി ഒരു വലിയ തറവാട്ടിലാണ് താമസം..ലക്ഷ്ന്റെ നിർദ്ദേശ പ്രകാരം നല്ലൊരു സാരി ഒക്കെയും ഉടുത്താണ് ശിവാനി വന്നത്… അവിടെയുള്ളവർക്ക് ചില രീതികൾ ഉണ്ടായിരുന്നു അതിനാലാണ് ലക്ഷ് അവളോട് സാരി ഉടുക്കാൻ പറഞ്ഞത്..

ഇറങ്ങാൻ നേരം ലക്ഷ് ഗൗതമിനെ വിളിച്ചു കാര്യങ്ങൾ ഏല്പിച്ചു..

എടാ നീ രണ്ടു ദിവസം കഴിഞ്ഞു അങ്ങ് എത്തിയേക്കണം ലക്ഷ് ഗൗതമിനെ ഓർമിപ്പിച്ചു..

ഞാനില്ല അങ്ങോട്ട്.. ആ കുരിപ്പ് ഉള്ളിടത്തോളം കാലം ഇനി ഞാനാ വീടിന്റെ പടി കയറില്ല…. പെട്ടെന്ന് അവളെ കെട്ടിച്ചു വിടാൻ നോക്ക് എന്നിട്ട് ആലോചിക്കാം….

എടാ അതിന് അവൾക്ക് പ്രായം ആയോ. അവൾ കൊച്ചല്ലേ….

പിന്നെ ഒരു കൊച്ചു.. ഒരു കൊച്ച് ചെയ്യുന്ന പണിയാണോ അവൾ എന്നോട് കാണിച്ചു കൂട്ടുന്നത്..

അവൾ എന്ത് ചെയ്തെന്ന…

ദേ നീ എന്നെകൊണ്ട് പറയിപ്പിക്കല്ലേ.. അവളുടെ കയ്യിലിരിപ്പ് തീരെ ശരിയല്ല കേട്ടോ..

എടാ നിനക്ക് അവളോട് സമ്മതം മൂളിയാൽ പോരായിരുന്നോ എനങ്കിൽ അവള് കേറി നിന്നെ പീഡിപ്പിക്കുമായിരുന്നോ..

നീയൊക്കെ തന്നെയാ അവളെ കൊഞ്ചിച്ചു വഷളാക്കുന്നത്.. നല്ല ചുട്ട അടികിട്ടാഞ്ഞിട്ട…

നീയെന്ന ഒരു കാര്യം ചെയ്യ് അവളെ അങ്ങ് കെട്ടി നല്ല ബുദ്ധി പറഞ്ഞുകൊടുക്ക്..

ഇങ്ങനെപോയാൽ എന്റെ കയ്യീന്ന് അവൾ വാങ്ങിച്ചു കൂട്ടും..

എടാ അച്ഛനും അമ്മയും ഇല്ലാത്ത കൊച്ചാണ്…നിനക്ക് അവളെ അങ്ങ് സ്വീകരിച്ചൂടെ അവിടെ എല്ലാരും ആഗ്രഹിക്കുന്നത് അതാണ്..

ഒന്ന് പോയെ ലക്ഷ്.. എനിക്കും എങ്ങനെയും അച്ഛനും അമ്മയും ഇല്ല അവൾക്കും ഇല്ല.. ഒരു കല്യാണം കഴിച്ചിട്ട് എന്റെ ഭാര്യയുടെ അച്ഛനെയും അമ്മയെയും അച്ഛാ അമ്മേ എന്ന് വിളിക്കാൻ ആഗ്രഹിച്ചു നടക്കുന്ന എന്നോട് നീയിത് പറയണമെടാ..എന്നും പറഞ്ഞൂ ഗൗതം അവനോട് കൂടുതൽ ഒന്നും പറയാൻ നില്കാതെ അവിടുന്ന് പോയി…

വഴിയിൽ വെച്ച് ലക്ഷ് ശിവാനിയെ പിക്ക് ചെയ്തു…

അങ്ങനെ ഇരുവരും ഒരുമിച്ചു  യാത്ര ആരംഭിച്ചു… സ്റ്റീരിയോയിൽ നിന്നുയരുന്ന ഫാസ്റ്റ് നമ്പർ ഹിന്ദി സോങ് ശിവാനിയെ മടുപ്പിച്ചു….

ശിവാനി അതിന്റെ വോളിയം അല്പം കുറച്ചു..

വാട്ട്‌ ഹാപ്പെൻഡ് ശിവാനി… എന്തിനാ വോളിയം കുറച്ചത്…

എന്താ സാർ ഇത് എനിക്ക് ഈ പാട്ട് കേട്ടിട്ട് തലവേദന എടുക്കുവാ.. ഇതുപോലുള്ള യാത്രയിൽ വെക്കാൻ പറ്റിയ പാട്ടാണോ സാർ ഇത്.. എന്തോ എനിക്ക് ഇഷ്ടായില്ല എനിക്ക് മേലോഡിയസ് ആയിട്ടുള്ള സോങ്‌സ് ആണ് ഇഷ്ടം..

അത്തരം പാട്ട് വെച്ച് യാത്ര ആസ്വദിക്കാൻ നമ്മൾ തമ്മിൽ അങ്ങനെയുള്ള റിലേഷൻ ഒന്നും ഇല്ലല്ലോ ശിവാനി .. എനിക്ക് ഇതാണ് ഇഷ്ടം തത്കാലം ശിവാനി കുറച്ചു നാളത്തേക്ക് എന്റെ ഇഷ്ടങ്ങൾ ഒക്കെയും അങ്ങ് ഇഷ്ടപെട്ടേക്ക്….

ബുദ്ധിമുട്ടാണ് സാർ.. ഞാൻ വെച്ച കണ്ടിഷൻസ് സാർ മറന്നുപോയോ… എനിക്കറിയാം  ഞാനെന്ത് പറഞ്ഞാലും എല്ലാത്തിനും സാർ സമ്മതം മൂളും എന്ന്… കാരണം ഇത് സാറിന്റെ മാത്രം ആവശ്യമാണ്…

അതു കേട്ട ലക്ഷ് അവളെയൊന്ന് നോക്കി…

ആ പിന്നെ ഞാൻ പറയാൻ മറന്നു പോയ ഒരു കാര്യം ഉണ്ട്.
 ദയവ് ചെയ്ത്സാർ ഈ പൂച്ചക്കണ്ണുകൊണ്ട് എന്നെ ഇങ്ങനെ നോക്കരുത്.. അതു മാത്രം എനിക്ക് താങ്ങാൻ പറ്റുന്നില്ല.. ഇത് ലെൻസൊന്നും അല്ലല്ലോ.. ആണെങ്കിൽ ഒന്ന് മാറ്റുവോ എന്നവൾ പറഞ്ഞതും അവൻ അന്നേരം ചിരിച്ചുപോയി… ആദ്യമായിട്ടാണ് അവൾ അവന്റെ ചിരി കാണുന്നത്… അത്രയും മനോഹരമായിരുന്നു ആ ചിരി അവന്റെ ഇരുകവിളിലും വിരിയുന്ന ഗർത്തത്തിലേക്ക് അവളുടെ മിഴികളുടക്കി… അവൾ അതിലേക്ക് ആഴ്ന്നിറങ്ങി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button