Kerala
വ്യാജ ആധാർ കാർഡ് നിർമിച്ച് അനധികൃത താമസം; അങ്കമാലിയിൽ രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

എറണാകുളം അങ്കമാലിയിൽ അനധികൃതമായി താമസിച്ച് വന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. മുനീറുൽ മുല്ല(30), അൽത്താഫ് അലി(27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017 മുതൽ കേരളത്തിൽ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി
വ്യാജ ആധാർ കാർഡ് നിർമിച്ചാണ് ഇരുവരും കേരളത്തിൽ കഴിഞ്ഞുപോന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. നിർമാണ മേഖലയിലെ തൊഴിലാളികളാണ് രണ്ട് പേരും.
എറണാകുളം ജില്ലയിൽ മുമ്പും ഇത്തരത്തിൽ വ്യാജ ആധാർ കാർഡ് നിർമിച്ച് താമസിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ നിർമിച്ച് നൽകുന്ന ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ