National

നീറ്റ് പരീക്ഷാ ക്രമക്കേട് പട്‌നയിൽ മാത്രമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; പണമുള്ളവന് ജയിക്കാമെന്ന സ്ഥിതിയെന്ന് രാഹുൽ

[ad_1]

നീറ്റ് പരീക്ഷാ ക്രമക്കേട് പട്‌നയിൽ മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാ ക്രമക്കേട് ലോക്‌സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ക്രമക്കേടിൽ സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി വിമർശിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പരീക്ഷാ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം തകർത്തത് കോൺഗ്രസ് ആണെന്നും ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. 

എന്നാൽ രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയായിരിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു.
 



[ad_2]

Related Articles

Back to top button