പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു കിട്ടി; യുപിയിൽ 11 സ്ത്രീകൾ കാമുകൻമാർക്കൊപ്പം നാടുവിട്ടു
[ad_1]
ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു തുക കിട്ടിയ 11 സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഒളിച്ചോടി. പരാതിയുമായി ഭർത്താക്കൻമാർ പോലീസ് സ്‌റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവാദമായതോടെ ഇവർക്കുള്ള അടുത്ത ഗഡു വിതരണം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചു
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ഈ ജില്ലയിൽ 2350 പേർക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്ക് കീഴിൽ വീട് വെയ്ക്കാൻ പണം ലഭിച്ചത്. തുത്തിബാരി, ശീത്‌ലാപൂർ, ചാതിയ, രാംനഗർ, ബകുൽ ദിഹ, ഖസ്ര, കിഷുൻപൂർ, മേധൗലി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരമുള്ള പണം ലഭിച്ചത്.
ഗുണഭോക്താക്കളിൽ പലരുടെയും വീടുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇതിൽ 11 സ്ത്രീകളാണ് ആദ്യ ഗഡുവായ 40,000 രൂപ കൈക്കലാക്കി തങ്ങളുടെ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ദരിദ്രരും മധ്യവർഗ്ഗ വിഭാഗത്തിൽ പെട്ടതുമായ കുടുംബങ്ങൾക്ക് വീട് വെച്ചുനൽകുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീട് വെയ്ക്കാനായി 2.5 ലക്ഷം രൂപയാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്.
[ad_2]