Kerala

പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

[ad_1]

പി എസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പ്രമോദിനെ പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി

പ്രമോദ് കോട്ടൂളി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി. ജില്ലാ കമ്മിറ്റി യോഗം എടുത്ത തീരുമാനം ഉച്ചയ്ക്ക് ശേഷം ചേർന്ന ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. നേരത്തെ വിഷയം കൈകാര്യം ചെയ്തതിൽ ജില്ലാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു

ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് എന്നിവർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.
 



[ad_2]

Related Articles

Back to top button