Kerala
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണഅടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ശുചിമുറിയിൽ കയറി വാതിൽ അടച്ചത്. വീട്ടുകാർ എത്തി തുറന്നപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്
കുട്ടിയെ ഉടനെ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആര്യനാട് പോലീസ് കേസെടുത്തു.