Movies

സിനിമയില്‍ മാത്രമേ മോശമായി പെരുമാറാന്‍ സാധിക്കൂവെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി; അഭിമുഖങ്ങളിലിരുന്നാല്‍ പലര്‍ക്കും ദഹിക്കാത്ത പലതും പറയുന്ന സ്വഭാവക്കാരനാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. പലപ്പോഴും ഇത്തരം അഭിമുഖങ്ങളാണ് താരത്തിന് ജനപ്രീതിയോ, ട്രോളുകളോ, വിമര്‍ശനങ്ങളോ ഒക്കെ സമ്മാനിക്കാറ്. അഭിമുഖങ്ങളില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാനും താരം മടിക്കാറില്ല.

ജീവിതത്തില്‍ ആരും മോശമായി പെരുമാറാന്‍ ശ്രമിക്കാറില്ല. സിനിമയില്‍ മാത്രമേ മോശമായി പെരുമാറാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് അതൊക്കെ ആസ്വദിച്ച് ചെയ്യും. സിനിമയില്‍ കുറച്ച് മോശം വേഷങ്ങള്‍ ചെയ്യാനാണ് രസം. കാരണം ജീവിതത്തില്‍ അത് ചെയ്യാനുളള അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല. നന്നായി പെരുമാറണമല്ലോ. അതുകൊണ്ടാണ് പലരും രക്ഷപ്പെട്ട് പോകുന്നത്. അങ്ങനയാണല്ലോ പലരും നമ്മള്‍ മോശമാണെന്ന രീതിയില്‍ പലതും പറഞ്ഞുപരത്തുന്നതെന്നും ഷൈന്‍ പറഞ്ഞു.

താന്‍ വായ്‌നോക്കി ആയിട്ടുള്ള ആളല്ല, അതെല്ലാം ചിലരുടെ തോന്നല്‍ മാത്രമാണ്. സ്ത്രീകള്‍ എപ്പോഴും കുറ്റം പറയുന്നത് പുരുഷന്മാരെയാണ്. എന്നാല്‍ പുരുഷന്മാര്‍ അത് തിരിച്ചു ചെയ്യുന്നില്ലെന്നത് ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വിവാഹമോചനങ്ങളിലും പുരുഷനാണ് വില്ലന്‍, പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കുന്നത് മിക്കപ്പോഴും ഇതിന് കടകവിരുദ്ധമായ കാര്യമാണെന്നും മലയാളികളുടെ ഇഷ്ടതാരം അഭിപ്രായപ്പെട്ടു.

ഷൈന്‍ ടോം ചാക്കോയുടെ അടുത്ത് റിലീസാവുന്ന ചിത്രം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രമാണ്. ഇന്ന് റിലീസാവുന്ന ഈ സിനിമയുടെ പ്രമോഷനിടെയാണ് ഷൈന്‍ തന്റെ അഭിപ്രായ പ്രകടനങ്ങളുമായി എത്തിയത്. എന്തായാലും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട് താരത്തിന്റെ വാക്കുകള്‍.

Related Articles

Back to top button
error: Content is protected !!