World

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി; ഷെയ്ക്ക് ഹസീന ഇന്ത്യയിൽ

ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ചീഫ് ഓഫ് ആർമി സ്റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും ഇടക്കാല സർക്കാരെന്നും സൈന്യം അറിയിച്ചു

പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച നടത്തിയെന്നും സൈനിക മേധാവി അറിയിച്ചു. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കാമെന്ന് വാക്കു നൽകുന്നു. നിങ്ങളുടെ ആവശ്യം നിറവേറ്റപ്പെടും. അക്രമം അവസാനിപ്പിക്കാൻ ഞങ്ങളോട് സഹകരിക്കണമെന്നും സേനാ മേധാവി പറഞ്ഞു

പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് കത്ത് നൽകാൻ ധാക്ക സർവകലാശാല പ്രൊഫസർ ആസിഫ് നസ്‌റുളിനോട് സൈന്യം ആവശ്യപ്പെട്ടു. അതേസമയം ഔദ്യോഗിക വസതിയിൽ നിന്ന് ഷെയ്ക്ക് ഹസീനയും സഹോദരി ഷെയ്ക്ക് റെഹാനയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഇവർ ബംഗാളിൽ എത്തിയെന്നാണ് സൂചന.
 

Related Articles

Back to top button