National

ബജറ്റ് അവതരണത്തിന് തുടക്കം; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി

[ad_1]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് തുടക്കം. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞു കൊണ്ടാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ധനമന്ത്രി പറഞ്ഞു. 

ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം നൽകുകയാണെന്നും ധനമന്ത്രി പറഞ്ഞു. 

പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. പണപ്പെരുപ്പം നാല് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടി പ്രഖ്യാപിച്ചു. വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം

തൊഴിൽ സൃഷ്ടിക്ക് രണ്ട് ലക്ഷം കോടിയുടെ പദ്ധതികൾ. സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നൽ നൽകും. നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുത്തും.
 



[ad_2]

Related Articles

Back to top button