Novel

ബോഡിഗാർഡ് : ഭാഗം 37

[ad_1]

രചന: നിലാവ്

അഗ്നിയുടെ ഓർമ്മകൾ അന്നേദിവസത്തിലേക്ക് പോയി…

സാർ എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത്… മകൾക്ക് വീണ്ടും വിലയിടാനാണോ… ഞാനായിട്ട് നിങ്ങളുടെ മകളെ കൊണ്ട്പോയതല്ല.. അവൾ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ്.. അത് സാർ കണ്ടതുമാണ്…നിങ്ങളുടെ മകൾ എന്റെ കൂടെ ഉള്ളപ്പോൾ സേഫ് ആയിരിക്കും അക്കാര്യത്തിലാണ് സാറിന് പേടി എങ്കിൽ അത് വേണ്ട… എന്നെ കൊന്നിട്ടെ അവളെ ആരെങ്കിലും തൊടുള്ളു…. പിന്നെ മന്ത്രിമന്തിരത്തിന്റെ അത്ര വലിപ്പം ഇല്ലെങ്കിലും അത്യാവശ്യം വലിയ വീട്ടിൽ തന്നെയാണ് ഞങളുടെ താമസം.. അവളുടെ ആഗ്രഹങ്ങൾ ഒക്കെയും  സാധിച്ചുകൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്…..ഇനിയിപ്പോ സാറിന് അവളെ കൊണ്ടുപോയെ പറ്റു എന്നാണെങ്കിൽ അവൾ വരുവാണെങ്കിൽ സാറിന് അവളെ കൊണ്ടു് പോവാം….പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട് കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തും…. ആ കുഞ്ഞിന് അച്ഛനും അമ്മയും രണ്ടു പേരും വേണം എന്നതാണ് എന്റെ ആഗ്രഹം…

അത് കേട്ടതും ചന്ദ്രശേഖറിന്റെ മുഖം വിടരുന്നത് അഗ്നി ശ്രദ്ധിച്ചു…

എടൊ.. താൻ ഇപ്പോ പറഞ്ഞ കാര്യങ്ങൾ രണ്ടു ദിവസം മുൻപ് കേട്ടിരുന്നെങ്കിൽ എന്റെ മനസ്സിൽ പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരുന്നു.. പക്ഷെ ഇപ്പോ ഒരച്ഛനെന്ന നിലയിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്… എന്റെ മകൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ഭർത്താവാണ് താൻ.. എന്റെ മകൾക്ക് തെറ്റ് പറ്റില്ല എന്നെനിക്ക് നന്നായിട്ട് അറിയാമായിരുന്നു… അവളെന്റെ മകളാണ്… വാശിയുടെ കാര്യത്തിൽ ഞാൻ അവളുടെ പിന്നിൽ നിൽക്കേണ്ടി വരും…

സാർ എന്താ എന്നെ കളിയാക്കുകയാണോ..??

അഗ്നിക്ക് അങ്ങനെ തോന്നിയത്തിൽ തെറ്റ് പറയാനില്ല.. കാരണം ഇത്രയും നാൾ എന്റെ ഭാഗത്തു നിന്നുള്ള പ്രവർത്തി അതുപോലെ ആയിരുന്നുവല്ലോ… പക്ഷെ ഇത് സത്യമാണ് അഗ്നി… പലരെയും മനസ്സിലാക്കാൻ വൈകിപ്പോയി..ഇതിപ്പോൾ വന്നു പറയുന്നത് എന്തിനാണെന്ന് വെച്ചാൽ ഒരുപക്ഷെ ഞാൻ നാളേക്ക് ജീവിച്ചിരിപ്പില്ലെങ്കിലോ എന്ന് തോന്നി..

സാർ.. സാറെന്തൊക്കെയാ പറയുന്നത്.എനിക്ക് ഒന്നും മനസിലാവുന്നില്ല..

സത്യമാടോ… ഞാൻ ഏതു നിമിഷവും കൊല്ലപ്പെടാം… ഒരുപക്ഷെ പലരും അതിൽ നിന്നെ കുറ്റക്കാരൻ ആക്കിയേക്കാം.. എന്റെ മകൾ അവൾ ഒറ്റക്കായി പോവരുത്.. നീ സൂക്ഷിക്കണം.. 

സാർ ഒന്ന് തെളിച്ചു പറയുന്നുണ്ടോ.. അഗ്നിക് അയാൾ പറഞ്ഞത് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല..

കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി ദിവാകരന്റെ വീട്ടിൽ ഒരു രഹസ്യ സംഭാഷണം നടന്നിരുന്നു.. അതിൽ പങ്കെടുത്തത്  വെറും മൂന്നുപേർ മാത്രമാണ്. ദിവാകരനും മകൻ കാർത്തിക്കും പിന്നെ എന്റെ അളിയൻ രവിയും.. ചർച്ചയിലെ മുഖ്യ വിഷയം എന്നെ ഇല്ലാതാക്കുക എന്നതാണ്… അതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന മൂന്നുപേരാണ് അവർ..എന്നെ ഇല്ലാതാക്കി എനിക്ക് പകരം മുഖ്യ മന്ത്രി ആവുക എന്നതാണ് ദിവാകരന്റെ ഉദ്ദേശം….. പാർട്ടിയിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു…. പാർട്ടി പറയുന്നത് പോലെ ഭരിക്കാൻ എന്നെ കിട്ടില്ല എന്നറിഞ്ഞ അവർ എനിക്ക് നേരെ തിരിഞ്ഞു…. എനിക്ക് വലുത് ജനങ്ങൾ ആണ്….അവർ രവിയെ പലതും പറഞ്ഞു മോഹിപ്പിച്ചു എന്നെ കൊല്ലാൻ കൂട്ടുനിന്നാൽ ഇത്തവണത്തെ എലെക്ഷനിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ അവസരം കൊടുക്കാം എന്നും പറഞ്ഞു… ജയിച്ചാൽ എതെങ്കിലും വകുപ്പ് നൽകി മന്തിയാക്കാമെന്നും ….. അധികാരം
അത് മോഹിക്കാത്തവർ ചുരുക്കമാടോ… അധികാരത്തിന് വല്ലാത്തൊരു ലഹരിയാണ്‌ ….. ആ ലഹരി തലയ്ക്കു പിടിച്ചാൽ പിന്നെ ഒന്നും കാണില്ല….ഒന്നും.. കാർത്തിക് അവനു വേണ്ടത് സാക്ഷിയെയാണ്‌.. അതിന് തടസ്സം നീയാണ്… അതുകൊണ്ട് എനിക്ക് ശേഷം നിന്നെയും ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.. നമ്മൾ ഇല്ലാതായാൽ സാക്ഷിയെ സ്വന്തമാക്കുക എളുപ്പമാണല്ലോ… അതാണ് അവരുടെ ലക്ഷ്യം.. സാക്ഷിയോട് അവനു പ്രണയം ഒന്നും അല്ല…. അവന്റെ ഉദ്ദേശം മറ്റേതാണ്…ആ പന്നയ്ക്ക് ആഗ്രഹം തീരും വരെ എന്റെ മോളെ വേണമെന്ന്….അതുപറയുമ്പോൾ അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു..

 ഇതൊക്കെയും ഞാൻ അറിഞ്ഞത് എന്റെ ഡ്രൈവർ വഴിയാണ്.. രവിയുടെ കൂടെ അന്ന് അവൻ പോയിരുന്നു.. അവൻ എല്ലാം വ്യക്തമായി കേട്ടതാണ്.. പിന്നീട് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞതൊക്കെ സത്യമായിരുന്നു എന്ന് മനസിലായി…. കൂടെ നിന്നു ചതിക്കുകയായിരുന്നു പലരും… പലതും അറിയാൻ വൈകിപ്പോയി…. അപ്പോഴേക്കും പലതും നഷ്ടമായി..ഞാൻ ആകെ തകർന്നുപോയെടോ … രവി അവൻ.. അവനത് ചെയ്യാൻ എങ്ങനെ തോന്നി…സ്വന്തം അനിയനെ പോലെയാ ഞാൻ അവനെ കണ്ടത്… അതും പറഞ്ഞു അയാൾ നിർത്തിയ ശേഷം ആഞ്ഞൊരു ശ്വാസം വലിച്ചു…..

അവർ ഏതു നിമിഷവും എന്തും ചെയ്യാം.. എന്റെ മോൾ അവളെ എനിക്ക് സംരക്ഷിച്ചേ പറ്റു അതിനു വേണ്ടിയാണു ഞാൻ നിന്നോട്‌ ഇതൊക്കെയും പറഞ്ഞത്… എനിക്ക് തന്നോട് ദേഷ്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്.. എന്ന് കരുതി എന്റെ മകളുടെ ഭർത്താവിനെ ഇല്ലാതാക്കാൻ ഞാൻ ഒരിക്കലും കൂട്ടു നിൽക്കില്ല…. മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും മകൾ വിധവയായി കാണാൻ ആഗ്രഹിക്കില്ല..രവി അവൻ നിന്നെ കുറിച്ചു പലതും പറഞ്ഞു എന്നെ തെറ്റിദ്ധരിച്ചു…. അതാണ് എനിക്ക് നിന്നോട് ദേഷ്യം തോന്നിയത്.. നിന്റെ ഉദ്ദേശം പണം ആണോ എന്നറിയാൻ വേണ്ടിയാണു ഞാൻ അന്ന് നിനക്ക് പണം തരാൻ ഒരുങ്ങിയത്.. പക്ഷെ എനിക്ക് തെറ്റിപ്പോയി.. നീയെന്നെ അത്ഭുതപെടുത്തിക്കളഞ്ഞു….എന്റെ മകളായിരുന്നു ശരി..

സാർ… എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല…

വിശ്വസിച്ചേ പറ്റു.. എനിക്ക് എന്തുപറ്റിയാലും കുഴപ്പമില്ല.. പക്ഷെ നീ സൂക്ഷിക്കണം… ആ കാർത്തിക് അവൻ 
വിഷമാണ് കൊടും വിഷം…. സാക്ഷി ഇതൊന്നും അറിയണ്ട… എന്നാൽ ഞാൻ ചെല്ലട്ടെ…പലതവണ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്.. എല്ലാത്തിനും മാപ്പ്..പോട്ടെടോ.. 

സാർ…നിൽക്ക് ഞാൻ വീട്ടിൽ വിടാം…സാർ ഈ സമയത്ത് ഒറ്റയ്ക്ക് പോവുന്നത് അത്ര സേഫ് അല്ല..

വേണ്ടെടോ…. ഞാൻ പൊയ്ക്കോളാം 

സാർ ഞാൻ പറയുന്നത് കേൾക്ക്… സാർ എന്റെ വണ്ടിയിൽ കയറ്….  സാറിന് ഒന്നും സംഭവിക്കില്ല … സാറിന്റെ മകൾക്കും…. ഞാൻ വാക്ക് തരുവാണ്.. എന്നെ വിശ്വസിക്കാം…

അഗ്നി… ഞാൻ…

ഒന്നും പറയണ്ട സാർ വണ്ടിയിൽ കയറ് എന്നും പറഞ്ഞു അഗ്നി അയാളെ തന്റെ വണ്ടിയിൽ കയറ്റി അയാളുടെ വീട്ടിലേക്ക് വിട്ടു… എന്നാൽ ഇരുവരുടെയും പ്രവർത്തികൾ ഒരാൾ പകയെരിയുന്ന കണ്ണുകളോടെ നോക്കുന്നത് അവർ കണ്ടില്ലായിരുന്നു….

അഗ്നി പറഞ്ഞു നിർത്തിയതും എല്ലാവരും ഇത് കേട്ട് ഒന്ന് പറയാനാവാതെ തറഞ്ഞു നിന്നുപോയി..

അപ്പൊ നിന്നെ ഉപദ്രവിച്ചത് സി എം അല്ല എന്നാണോ..അജിത് ഞെട്ടലോടെ ചോദിച്ചു..

പിന്നല്ലാതെ… എന്നെ കുത്തിയത് അവനാണ് ആ കാർത്തിക്…അഗ്നി മുഷ്ടി ചുരുട്ടിപിടിച്ചുകൊണ്ടു പറഞ്ഞു..
സാറിനെ വീട്ടിൽ ആക്കിയ ശേഷം ഞാൻ തിരികെ മടങ്ങി വീട്ടിൽ എത്തിയപ്പോഴാണ് അവൻ എന്നെ ആക്രമിച്ചത്.. ഇരുട്ട് ആയതിനാൽ എനിക്ക് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല…

കാർത്തിക് ആണ് അഗ്നിയെ കുത്തിയത് എന്നറിഞ്ഞ സാക്ഷിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം തോന്നി..

അപ്പൊ നിങ്ങൾ അന്ന് കണ്ടതും സംസാരിച്ചതും അവന്മാർ അറിഞ്ഞിരുന്നു.. അതിനാൽ അവന്മാർ പ്ലാൻ പെട്ടെന്ന് മാറ്റി അഗ്നി സാറിനെ ആക്രമിച്ചു… കുറ്റം സി എമ്മിന്റെ മേലെ ചാർത്തി…മറ്റൊരു വഴിയിലൂടെ ലക്ഷ്യം നേടാൻ ശ്രമിച്ചു.. പാവം സി എം. എല്ലാരും കൂടി ആ പാവത്തിന്റെ മേലെ കുറ്റം ആരോപിച്ചു…എന്തൊക്കെയാ എല്ലാരും കൂടി പറഞ്ഞത്.. അത് മാത്രമാണോ ഇവള് എന്തൊക്കെയാ അന്ന് അദ്ദേഹത്തെ പറഞ്ഞത്.. ഒരച്ഛനും കേൾക്കാൻ പാടില്ലാത്തത് ഇവളുടെ നാവിൽ നിന്നും അദ്ദേഹം കേട്ടിരുന്നു…അന്ന് ഹോസ്പിറ്റലിൽ നിന്നും നേരെ പോയത് അച്ഛനെ കാണാൻ ആയിരുന്നു.. എന്നിട്ട് ഇവള് അദ്ദേഹത്തെ പറയാൻ ഒന്നും ബാക്കിയില്ല.. അമൽ സാക്ഷിയെ ചൂണ്ടി അത് പറഞ്ഞതും സാക്ഷിക്ക് കുറ്റബോധം തോന്നി..

അത് പിന്നെ അന്നത്തെ മാനസികാവസ്ഥയിൽ ഞാൻ അറിയാതെ ..എനിക്ക് അച്ഛനെ കാണണം.മാപ്പ് പറയണം സാക്ഷി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു….

എന്തൊക്കെയാ ഇവിടെ സംഭവിച്ചത്… സത്യം പറഞ്ഞാൽ ഇവളോടുള്ള അമിത സ്നേഹമാണ് അങ്ങേരെകൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത്… പോട്ടെ..എടാ.. അജി.. എത്രയും പെട്ടെന്ന് മീഡിയാസിനെ വിവരം അറിയിക്കണം….എനിക്ക് ജനങ്ങളോട് ചിലത് പറയാനുണ്ട്.അഗ്നി ചിലത് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പറഞ്ഞു…

അങ്ങനെ ആശുപത്രിയിൽ വെച്ച് തന്നെ 
അഗ്നി തനിക്ക് നേരെ ഉണ്ടായ അക്രമണത്തിന് പിന്നിലെ സത്യാവസ്ഥ മീഡിയാസിനു മുന്നിൽ തുറന്നു പറഞ്ഞു തുറന്നു പറഞ്ഞു.. അതിൽ സി എമ്മിന് ഒരു പങ്കും ഇല്ലെന്നും വ്യക്തിപരമായി താനും സി എമ്മുമായി  യാതൊരു വിധ പൊരുത്തക്കേടോ പ്രശ്നമോ ഇല്ലെന്നും അഗ്നി വ്യക്തമാക്കി… തന്നെ ആക്രമിച്ചത് ആരാണെന്ന് അഗ്നിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അഗ്നി അവരുടെ മുഖം വ്യകതമായില്ല എന്ന് മനപ്പൂർവം മറുപടി പറഞ്ഞു…..അഗ്നിയുടെ ഉള്ളിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു…

മീഡിയസുമായുള്ള അഭിമുഖം കഴിഞ്ഞു അവർ പോയതിനു ശേഷമാണു അമൽ വന്നു അഗ്നിയോടും സാക്ഷിയോടും ഒരു പ്രധാനപെട്ട കാര്യം പറയുന്നത്…

സി എമ്മിനെ നെഞ്ച് വേദനയെ താഴെ ഐ സി യൂ വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്…. രാവിലെ ചായയുമായി ചെന്ന വേലക്കാരനാണ് മുറിയിൽ ബോധമില്ലാതെ കിടക്കുന്ന സി എമ്മിനെ കാണുന്നത്… പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്….അമൽ പറഞ്ഞത് കേട്ട് സാക്ഷി കരയാൻ തുടങ്ങി..

ഡെവിൾ എന്റെ അച്ഛൻ..എനിക്ക് അച്ഛനെ കാണണം എന്നും പറഞ്ഞു ഡോറും തുറന്നു സാക്ഷി ഇറങ്ങിയോടി..

ശ്രീ ഓടല്ലേ നിൽക്ക്.. ഞാൻ പറയട്ടെ.. അഗ്നി പിന്നിൽ നിന്നും വിളിച്ചു എങ്കിലും അവൾ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഐ സി യു വിനു നേരെ ഓടി.. ഐ സി യുവിന് അരികിൽ എത്തിയ സാക്ഷി അവളുടെ അമ്മയെയും അനിയത്തിയെയും അവിടെ കണ്ടതും ഓടിച്ചെന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

അതുകണ്ടു രവിയുടെ ഉള്ളിൽ പകയെരിഞ്ഞു..

ഇത്രയൊക്കെ ദ്രോഹിച്ചത് പോരെ.. എന്നിട്ട് വന്നിരിക്കുന്നു.. നീ കാരണമാണ് അളിയന് ഈ ഗതി വന്നത്…. ഹൃദയം തകർന്നാണ് അളിയൻ അകത്തു കിടക്കുന്നത്…എന്നിട്ട് വന്നിരിക്കുന്നു പൂങ്കണ്ണുനീരും കൊണ്ട്.. ഇവളെ പിടിച്ചു പുറത്താക്ക് പെങ്ങളെ… രവി സാക്ഷിയെ നോക്കി അത് പറഞ്ഞതും സാക്ഷി അയാളെ തറാപിച്ചു നോക്കി..

എന്താടി നോക്കി പേടിപ്പിക്കുന്നത്.. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ… നീ കാരണമാണ് നിന്റെ അച്ഛന് എല്ലാം നഷ്ടപെട്ടത്…

രവി നിർത്താൻ തയാറല്ലായിരുന്നു..

ഒന്ന് നിർത്തുന്നുണ്ടോ രവി .. ഇപ്പോ അതൊന്നും പറയാനുള്ള സമയമല്ല..സാക്ഷിയുടെ അമ്മ രവിയെ ശകാരിച്ചു..

പെങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല.. പെങ്ങളും അളിയനെ ഇട്ടേച്ചു പോയതാണല്ലോ എല്ലാരും കൂടി ഒറ്റപ്പെടുത്തിയപ്പോൾ ചങ്ക് തകർന്നാണ് ആ മനുഷ്യന് ഈ ഗതി വന്നത്…

രവി സാക്ഷിയുടെ അമ്മയ്ക്ക് മുന്നിൽ തകർത്താടി..

അങ്കിൾ നന്നായി അഭിനയിക്കുന്നുണ്ടല്ലോ… എന്റെ അച്ഛൻ ഒന്ന് കണ്ണു തുറന്നോട്ടെ എല്ലാരുടെയും മുഖംമൂടി ഞാൻ വലിച്ചു കീറുന്നുണ്ട്…  അതുവരെ ഞാൻ ഇവിടെ തന്നെ കാണും… എന്നോട് പോവാൻ പറയാൻ ഇത് നിങ്ങളുടെ കുടുംബ സ്വത്ത്‌ ഒന്നും അല്ലല്ലോ….സാക്ഷി രാവിയോട് കടുത്ത സ്വരത്തിൽ പറഞ്ഞു.. അതുകേട്ട അയാൾ ചെറുതായി പതറി..

അപ്പോഴേക്കും അമലിന്റെ കൂടെ വീൽ ചെയറിൽ അഗ്നി അങ്ങോട്ട് എത്തി… രവിക്ക് നേരെ കത്തുന്ന നോട്ടം സമ്മാനിച്ചു അഗ്നി സാക്ഷിയെ സമാധാനിപ്പിച്ചു അവിടിരുത്തി…. മണിക്കൂറുകൾ പോയ്കൊണ്ടിരുന്നു…
ഐ സി യുവിന് വെളിയിൽ ചന്ദ്രശേഖറിനു വേണ്ടി വൻ സുരക്ഷാവലയം ഒരുക്കിയിട്ടും രാത്രി ഒരുമണി നേരത്തു ഐ സി യു വിൽ കയറി ആരോ അയാളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ്…ഓക്സിജൻ മാസ്ക് ഊരിമാറ്റിയും അയാളുടെ ജീവൻ നിലനിർത്താൻ വേണ്ടി അയാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന വയറുകൾ ഒക്കെയും പ്രവർത്തന രഹിതമാക്കുകയും ചെയ്തപ്പോൾ ചന്ദ്രശേഖർ ജീവന് വേണ്ടി പിടയുന്നത് അയാൾ വിജയീഭാവത്തോടെ നോക്കി നിന്നു ശേഷം മാസ്ക് ധരിച്ചു അയാൾ പുറത്തിറങ്ങാൻ നേരമാണ് അവിടെ മറഞ്ഞിരിക്കുന്ന അജിത്തും സംഘവും അയാളെ പിടികൂടുന്നത്… അത് മറ്റാരും ആയിരുന്നില്ല രവി ആയിരുന്നു…

മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ചതിന് അഗ്നിയുടെ നേതൃത്വത്തിൽ ഉള്ള പോലിസ് സംഘം അയാളെ അറസ്റ്റ് ചെയ്തു പിന്നീടുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ഓരോന്നും പുറത്തു വരുന്നത്…

ചന്ദ്രശേഖരിന്റെ ഭാര്യ സഹോദരൻ രവികുമാർ എത്രയോ നാളുകൾ ആയി ആഗ്രഹിക്കുന്ന കാര്യമായിരുന്നു സി എമ്മിന്റെയും കുടുംബത്തിന്റെയും മരണം… അതിന് അയാൾ ഒരുപാട് തവണ ശ്രമിച്ചിട്ടും ഉണ്ട്… മന്ത്രിക്കും കുടുംബത്തിനും നേരെ ഉണ്ടായ അന്നത്തെ ആക്രമണം തന്റെ പ്ലാനിന്റെ ഭാഗം ആയിരുന്നുവെന്നും… കഴിഞ്ഞ ദിവസവും താൻ തന്നെയാണ് ചന്ദ്രശേഖറിനെ കൊല്ലാൻ നോക്കിയത് എന്നും അതൊരു ഹാർട്ട്‌ അറ്റാക്ക് ആയിരുന്നില്ല എന്നും തന്റെ മുഖം അയാൾ അന്നേരം വ്യക്തമായി കണ്ടതാണെന്നും മരിച്ചെന്ന് കരുതിയാണ് താനിന്നലെ അവിടുന്ന് ഇറങ്ങിപ്പോയത് എന്നും… ഇനി അയാൾ കണ്ണ് തുറന്നാൽ സത്യങ്ങൾ പുറത്ത് വരും അത് ഭയന്നാണ് ഇന്ന് ഈ ഒരു സഹസത്തിനു മുതിർന്നത് എന്നും ഇതിന് പിന്നിലെ ലക്ഷ്യം ചന്ദ്രശേഖറിന്റെ കോടികൾ വിലതിക്കുന്ന സ്വത്തുക്കൾ ആണെന്നും രവി പോലീസിന് മുന്നിൽ മൊഴി നൽകി .. സി എമ്മും കുടുംബവും ഇല്ലാതായാൽ  സ്വത്തുക്കൾ തന്റെ  കൈകളിൽ വന്നു ചേരും എന്ന് രവി കരുതി…. സി എമ്മിന്റെ നിഴൽപോലെ നിന്ന തന്നെ ഇതുവരെ ആരും സംശയിയിച്ചിട്ടില്ല എന്നും അതിന് താനും അവസരം ഉണ്ടാക്കിയില്ല എന്നതുമാണ് താൻ ഇതുവരെ പിടിക്കപ്പെടാതിരിക്കാൻ കാരണം എന്ന് രവി വെളുപ്പെടുത്തി.. അഗ്നിയും സി എമ്മും ഒരുമിച്ച് നിന്നാൽ തന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കില്ല എന്നറിഞ്ഞ താൻ അതിന് വേണ്ടിയാണു അഗ്നിയെ പറ്റി ഇല്ലാക്കഥ പറഞ്ഞു ചന്ദ്രശേഖരിന്റെ മനസ്സിൽ വിഷം കുത്തി നിറച്ചത്… കാർത്തിക്കുമായി ചേർന്ന് ഉണ്ടാക്കിയ രാഷ്ട്രീയ ബന്ധത്തെ കുറിച്ചും രവി വ്യക്തമാക്കി… പോലീസിന്റെ കൈക്കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോഴാണ് രവി എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞത്….. വിശദമായ ചോദ്യം ചെയ്യലിന്നായി പോലിസ് കുറച്ചു ദിവസത്തേക്ക് അയാളെ റിമാൻഡ് ചെയ്തു 

രണ്ടു ദിവസത്തിന് ശേഷം ചന്ദ്രശേഖർ കണ്ണ് തുറന്നു… തന്റെ ഭാര്യയും മക്കളും അയാളെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ അയാളുടെ കണ്ണും അറിയാതെ നിറഞ്ഞൊഴുകി…

അച്ഛനോട് പറഞ്ഞതിനും ചെയ്തുപോയതിനും സാക്ഷി അയാളോട് മാപ്പ് ചോദിച്ചപ്പോൾ അയാൾ മകളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.

നീയായിരുന്നു മോളെ ശരി… നിന്നോടാണ് ഞാൻ മാപ് ചോദിക്കേണ്ടത്… അഗ്നിയുടെ മനസ്സ് ഞാൻ കാണാതെ പോയി.. ഇതുപോലൊരു മകനെ എനിക്ക് തന്നതിൽ ഞാൻ എന്റെ മകളോട് നന്ദി പറയുന്നു എന്നും പറഞ്ഞു അയാൾ മകളെ ഒന്ന്കൂടെ ചേർത്ത് നിർത്തി..

അഗ്നിയെ തന്റെ അരികിലേക്ക് വിളിച്ച ചന്ദ്രശേഖർ അഗ്നിക്ക് മുന്നിൽ നന്ദിയോടെ കൈകൾ കൂപ്പിയപ്പോൾ അഗ്നി അരുതെന്നപോലെ ആ കൈകൾ കൂട്ടിപിടിച്ചു..

ഇതെന്റെ കടമയാണ്… ഒരു മകന്റെ കടമ… മന്ത്രിക്കസേര അടുത്ത എലെക്ഷനിൽ നമുക്ക് തിരിച്ചു പിടിക്കാം സാർ … ചന്ദ്രശേഖർ എന്ന ജനനായകനെ സ്നേഹിക്കുന്ന ഒരുപാട് പേര് നമ്മുടെ നാട്ടിലുണ്ട്…. നമ്മുടെ നാടിനു ചന്ദ്രശേഖർ എന്ന നേതാവിനെ ഇനിയും ആവശ്യമുണ്ട്….

വേണ്ടെടോ ഇനിയൊന്നും എനിക്ക് വേണ്ട.. എനിക്ക് എന്റെ ഭാര്യയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കണം…അധികാരം അത് നമ്മളെ അന്ധനാക്കും.. ഇനി അത് വേണ്ട..

സ്വന്തം മകളോടുള്ള അമിത സ്നേഹം കൊണ്ട് സാറിനു ചെറിയ അന്ധത പറ്റി എന്നത് സത്യമാ….പക്ഷെ ഒരു മുഖ്യമന്ത്രി എന്ന നിലയിലും ജനങ്ങളെ സേവിക്കുന്നതിലും നിങ്ങൾ നൂറു ശതമാനം വിജയിച്ചിട്ടുണ്ട് സാർ …അത് ഞാൻ എവിടെയും പറയും..ജനങളുടെ താല്പര്യങ്ങൾ കണക്കിലെടുത്തു സ്വന്തം നിലപാടിൽ ഉറച്ചു നിന്നു ആരുടേയും സ്വാർത്ഥ താല്പര്യങ്ങളിൽ വഴങ്ങാതെ  ഭരണം നടത്തിയ നിങ്ങൾ ഇനിയും ജനനായകൻ ആവണം എന്നാണ് എന്റെ ആഗ്രഹം… ഈ ജനങളുടെ ആഗ്രഹം..അതിന് നിങ്ങൾക്ക് പറ്റും.. സാർ ഭരണത്തിൽ മായം ചേർക്കാത്തതാണ് കൊണ്ടാണ് സ്വന്തം പാർട്ടിയിൽ നിന്നും പോലും നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടായത്…. ഒരിക്കലും തളരരുത്..കൂടെ എന്തിനും ഞാനും ഉണ്ടാവും….അഗ്നിയുടെ വാക്കുകൾ അയാളിൽ ആത്മവിശ്വാസം നിറച്ചു…

അഗ്നിക്ക് നല്ല റസ്റ്റ്‌ വേണം എന്നുള്ളത് കൊണ്ട് ചന്ദ്രശേഖറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡിസ്ചാർജ് ആയ അഗ്നി സാക്ഷിയുടെ വീട്ടിലേക്ക് പോയത്…സാക്ഷിക്കും അമ്മയ്ക്കും അത് ഭയങ്കര സന്തോഷം നൽകി… നാളുകൾക്കു ശേഷം ആ വീട്ടിൽ സന്തോഷം അലതല്ലി… വയ്യാഞ്ഞിട്ട് പോലും സാക്ഷി തന്നെയാണ് അഗ്നിയുടെ കാര്യങ്ങൾ ഒക്കെയും ചെയ്ത് കൊടുത്തത്…. അജിത്തും അമലും കാവ്യയും അവിടത്തെ നിത്യ സന്ദർഷകരായി.. രണ്ടു മാസത്തെ പൂർണവിശ്രമത്തിന് ശേഷം അഗ്നി ജോലിയിൽ തിരിച്ചു കയറി… അതിനു ശേഷം സാക്ഷിയുടെ വീട്ടിൽ നിൽക്കാൻ അവനു ചെറിയ മടി തോന്നി..അതിനാൽ അഗ്നി സാക്ഷിയെയും കൂട്ടി തങ്ങളുടെ വീട്ടിലേക്ക് മാറി..സാക്ഷിയും അമലും കാവ്യയും തമ്മിലുള്ള സൗഹൃദം ഒന്നുകൂടെ ശക്തമായി… സാക്ഷിയുടെ കൂട്ടുകാരായ നന്ദുവും റോസും സാക്ഷിയുടെ അനിയത്തി സോനയും കൂടി ഇവരുടെ കൂടെ ചേർന്നതോടെ ഗാങ് ഒന്നുകൂടെ ഉഷാറായി…. അതോടെ അമലിന് ഹിറ്റ്ലർ മാധവൻ കുട്ടി എന്ന ഇരട്ടപേര് കൂടി വീണു….പേരിട്ടത് മറ്റാരും ആയിരുന്നില്ല അജിത്തായിരുന്നു.. 

ഒരു ദിവസം  റോസിന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ പോയതായിരുന്നു സാക്ഷിയും കാവ്യയും അമലും നന്ദുവും… തിരികെ മടങ്ങുമ്പോൾ  കുറച്ചു വൈകിയിരുന്നു.. അമലിന്റെ വണ്ടിയിൽ ആയിരുന്നു യാത്ര. നന്ദുവിനെ വീട്ടിൽ ഇറക്കിയ ശേഷം സാക്ഷിയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു…അഗ്നി വീട്ടിൽ ഇല്ല എന്നറിഞ്ഞതും അമലും കാവ്യയും സാക്ഷിയുടെ കൂടെ അകത്തു കയറി ലൈറ്റ് ഒക്കെയും ഇട്ട ശേഷമാണു തിരികെ പോയത് … 

അമലും കാവ്യയും പോയപ്പോഴാണ് അമൽ അവന്റെ ഫോൺ അവിടെ മറന്നു വെച്ചത് സാക്ഷി ശ്രദ്ധിക്കുന്നത്.. പെട്ടെന്ന് ഒരു കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും അമൽ ഫോൺ എടുക്കാൻ തിരികെ വന്നത് ആയിരിക്കാം എന്ന് കരുതിയ സാക്ഷി പെട്ടെന്ന് ഡോർ തുറന്നതും മുന്നിൽ വന്യമായ ചിരിയോടെ നിൽക്കുന്ന കാർത്തിക്കിനെയാണ്‌ സാക്ഷി കാണുന്നത്…അവനെ കണ്ടതും സാക്ഷിയുടെ മുഖത്ത് ഭയം നിഴലിച്ചു… അഗ്നി വരാൻ ലേറ്റ് ആവും എന്ന് വിളിച്ചു പറഞ്ഞു വെച്ചതേ ഉള്ളു…കാർത്തിക്കിനെ തള്ളിമാറ്റി ഡോർ അടച്ചു അകത്തുകയറാൻ ഒരുങ്ങിയ സാക്ഷിയെ അവൻ അതിന് അനുവദിക്കാതെ അകത്തേക്ക് തള്ളിക്കയറിയതും സാക്ഷി പേടിയോടെ മുകളിലേക്ക് ഓടുന്നത് കണ്ടതും ഡോർ പോലും അടക്കാതെ കാർത്തിക്കും അവൾക്ക് പിന്നാലെ ഓടി.. സാക്ഷി സ്റ്റയർ ഓടിക്കയറി തങ്ങളുടെ ബെഡ്‌റൂമിൽ കയറി ഡോർ അടക്കാൻ നേരം കാർത്തിക് പിന്നാലെ എത്തിയിരുന്നു…..വശ്യമായ ചിരിയോടെ അവൻ സാക്ഷിയെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി… അവളുടെ ചെറുതായി ഉന്തിയ വയറു കണ്ടതും അവന്റെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു…..

അത് കണ്ടതും സാക്ഷി പേടിയോടെ പിന്നിലോട്ട് ചുവടുകൾ വെച്ചു…

എന്റെ അടുത്തോട്ടു വരരുത്..വരരുത് എന്നല്ലേ പറഞ്ഞത്..

വന്നാൽ.. വന്നാൽ നീയെന്ത് ചെയ്യുമെടി.. നിന്റെ കെട്ടിയോൻ ഇന്ന് വരാൻ വൈകും എന്നറിഞ്ഞിട്ട് തന്നെയാ ഞാനിങ്ങോട്ട് വന്നത്… നീ നിലവിളിച്ചാൽ ഒരു കുഞ്ഞു പോലും കേൾക്കില്ല….അതും പറഞ്ഞു അവൻ സാക്ഷിയുടെ അരികിലേക്ക് വീണ്ടും ചുവടുകൾ വെച്ചതും സാക്ഷി പിന്നിലോട്ട് ചെന്നു ചുവരിൽ തട്ടി നിന്നു..കാർത്തിക് ഇരു കയ്യും ചുവരിൽ വെച്ച് ലോക്ക് ചെയ്ത് അവളിലേക്ക് മുഖം അടുപ്പിച്ചു അവളുടെ ഗന്ധം ആവോളം ആസ്വദിച്ചു….

നിന്റെ ഈ ഗന്ധം അതെന്നെ കൊള്ളാതെ കൊല്ലുവാ…

ദേ മാറി നിൽക്കാനാ പറഞ്ഞത്….മാറി നിൽക്കേടോ സാക്ഷി കുതറി മാറാൻ നോക്കി..

അടങ്ങി നിൽക്കെടി.. ഞാൻ നിന്നെ ശരിക്കൊന്നു കാണട്ടെ…

ഡോ… മര്യാദക്ക് സംസാരിക്കണം.. പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറുന്നത് ആണത്തം അല്ലെടോ… ആണാണെൽ നീയെന്നെ ഒന്ന് തൊട്ട് നോക്ക്… എന്നെ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും…

സാക്ഷി അവനു നേരെ വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു ..

നിന്റെ ധൈര്യം അതെനിക്ക് ഇഷ്ടായി എന്നും പറഞ്ഞു അവൻ അവളുടെ വിരലിൽ കേറി പിടിച്ചു…

വിടെടാ പട്ടി…

പിടക്കാതെടി പെണ്ണെ… ഒറ്റൊരു രാത്രി എങ്കിലും നിന്നെ സ്വന്തമാക്കണം എന്നത് എന്റെ വാശിയായിരുന്നു…. അതും അവന്റെ കൊച്ചിനെ വയറ്റിൽ ഇട്ടോണ്ട്.. അതും പറഞ്ഞു അവൻ ഉറക്കെ ചിരിച്ചു…

അവനെ തള്ളിമാറ്റി ഓടാൻ ഒരുങ്ങിയ സക്ഷിയെ അവൻ ബെഡിലേക്ക് തള്ളിയിട്ട ശേഷം അവളെ ബലമായി പിടിച്ചു വെച്ച് അവിടെ കിടന്ന ഷാൾ കൊണ്ട് അവളുടെ ഇരു കൈകളും കട്ടിലുമായി ബന്ധിപ്പിച്ചതും സാക്ഷി അയാളോട് കേണപേക്ഷിച്ചു തന്നെ ഒന്നും ചെയ്യാല്ലേ എന്ന്…പക്ഷെ അതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല..

കാമനിറഞ്ഞ കണ്ണുകളോടെ അവളെ നോക്കിയശേഷം ഷർട് ഊരിമാറ്റി അവളിലേക്ക് അമരാൻ ഒരുങ്ങിയതും സാക്ഷി ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണിറുക്കിയടച്ചു…

പെട്ടെന്നായിരുന്നു കാർത്തിക്കിന്റെ തലയിലേക്ക് ഫ്ലവർവേസ് കൊണ്ടു ആരോ ശക്തമായി അടിക്കുന്നത്… ഒരലർച്ചയോടെ തലയിൽ കൈവെച്ചു തിരിഞ്ഞു നോക്കിയ കാർത്തിക് കാണുന്നത് കത്തുന്ന നോട്ടത്തോടെ പിന്നിൽ നിൽക്കുന്ന അമലിനെയാണ്…

ഡാ… എന്നും പറഞ്ഞു കാർത്തിക് അവനു നേരെ തിരിഞ്ഞു എങ്കിലും അമൽ അവന്റെ കലിയടങ്ങും വരെ കാർത്തിക്കിന്റെ തലയിലേക്ക് അടിച്ചുകൊണ്ടേയിരുന്നു… 

ആ സമയം കൊണ്ട് കാവ്യയും അവിടെ എത്തി… കാവ്യ പെട്ടെന്ന് സാക്ഷിയുടെ കയ്യിലെ കെട്ടഴിച്ചതും സാക്ഷി അവളെ ഇറുകെ പുണർന്നു കരയാൻ തുടങ്ങി.. കാവ്യ അവളെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും അവൾക്ക് കരച്ചിൽ അടക്കാനായില്ല…

അമലിന്റെ അടികൊണ്ട് ബോധമറ്റ് കാർത്തിക് നിലത്തേക്ക് ഊർന്നു വീണതും അമൽ സാക്ഷിയുടെ അരികിലേക്ക് ഓടിച്ചെന്നു അവളെ സമാധാനിപ്പിച്ചു… സാക്ഷി വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.. രണ്ടുപേരും കൂടി അവളെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു.. കുറച്ചു കഴിഞ്ഞപ്പോഴാണ് മൂവർക്കും കാർത്തിക്കിന്റെ കാര്യം ഓർമ വരുന്നത്… നിലത്തു വീണു കിടക്കുന്ന കാർത്തിക്കിന്റെ മൂക്കിൽ വിരൽ വെച്ച് നോക്കിയ അമൽ അന്നേരം മനസിലാക്കുകയാണ് കാർത്തിക് മരിച്ചു പോയെന്ന്…. ഇതറിഞ്ഞ ബാക്കി രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു…. ഇനിയെന്ത് ചെയ്യണം എന്നറിയാതെ മൂന്ന് പേരും കുഴങ്ങി… പോലീസുകാരായ തങ്ങളുടെ ഭർത്താക്കന്മാരോട് ഇത് പറഞ്ഞാൽ അവർ നിയമവും പറഞ്ഞു വരുമെന്നും അമൽ അകത്തു കിടക്കേണ്ടി വരുമെന്നും മരിച്ചത് പാർട്ടി നേതാവിന്റെ മകൻ ആയതുകൊണ്ട് അമലിനെ അത് ദോഷമായി ബാധിക്കും എന്ന് കരുതിയ  കാവ്യയും സാക്ഷിയും ഇത് എല്ലാവരിൽ നിന്നും മറച്ചു പിടിച്ചു തങ്ങൾ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു… അമൽ ആദ്യം അത് നിഷേധിച്ചു എങ്കിലും പിന്നീട് അവനു അത് അനുസരിക്കേണ്ടി വന്നു..
അഗ്നി തിരിച്ചെത്തുന്നതിനു മുൻപ് എല്ലാം കഴിഞ്ഞിരിക്കണം…മൂന്നുപേരും കൂടി വ്യക്തമായ പ്ലാൻ ഉണ്ടാക്കി………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button