Novel

ബോഡിഗാർഡ് : ഭാഗം 9

[ad_1]

രചന: നിലാവ്

അവളുടെ കൈ അവന്റേതുമായി കൊരുത്തു.. അവളെ പിടിച്ചു ട്രെയിനിലേക്ക് കയറ്റാൻ നേരം ട്രെയിനിന്റെ വേഗത കൂടി..  അവൾ ട്രെയിനിലേക്ക് കയറുന്നതിനു പകരം അവനെ പിടിച്ചു താഴെ ഇട്ടു എന്ന് വേണം പറയാൻ… പക്ഷെ മര്യാദ രാമനിലെ പോലെ അവിടെ ട്രെയിനിന്റെ ചങ്ങല പിടിച്ചു താഴ്ത്തി ട്രെയിൻ നിർത്താൻ ആരും ഇല്ലായിരുന്നു അതുകൊണ്ടാണ് നേരത്തെ അഗ്നി മര്യാദരാമനിലെ പോലെ അല്ലെന്ന് പറഞ്ഞത്…

ട്രെയ്നിൽ നിന്നും താഴെ എത്തിയ ഹീറോ മൂക്കും കുത്തി നിലത്തുവീണു കിടപ്പുണ്ട്…അവൻ ചാടി എഴുന്നേറ്റ് തിരിഞ്ഞു നോക്കിയതും ട്രെയിനിന്റെ പൊടിപോലും ഇല്ല… ആകെ ഉണ്ടായിരുന്ന ബാഗ് തോളിൽ ആയത് കൊണ്ട് അതിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ലായിരുന്നു… അപ്പോഴാണ് ഇതൊക്കെ കണ്ടു ചിരി അടക്കാൻ പാടുപെടുന്ന ഹീറോയിനെ അവൻ ശ്രദ്ധിക്കുന്നത്..

എന്ത്‌ മറ്റേടത്തെ പരിപാടിയാ താൻ കാണിച്ചത്..താൻ എങ്ങനെയെങ്കിലും കയറിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ കൈ നീട്ടിയത് എന്നിട്ടിപ്പോ എന്നെയും പിടിച്ചു താഴെ ഇറങ്ങിയിരിക്കുന്നു…എനിക്ക് നാളെ രാവിലെ പത്തുമണിക്ക് മുൻപ് ട്രിവാൻഡ്രം എത്താനുള്ളതാ… അവൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു..

അതിനു ഞാൻ ഇയാളോട് പറഞ്ഞോ ഷാരുഖ് ഖാൻ ആവാൻ.. ഹും…

സഹായിക്കാൻ വന്ന എന്നോട് ഇത് തന്നെ പറയണം.. ഇതാ പറയുന്നത് ഇക്കാലത്തു ഒരാൾക്കും ഒരു സഹായവും ചെയ്യാൻ പാടില്ലെന്ന്….

ഇതൊക്കെ അറിഞ്ഞു വെച്ച് ഇയാളെന്തിനാ ഹീറോയിസം കാണിച്ചത്… തത്കാലം ഇയാൾ ഒരു കാര്യം ചെയ്യ്..അവിടെ അന്വേഷിച്ചു നോക്ക് ഇന്നിനി ട്രിവാൻഡ്രത്തേക്ക് വല്ല ട്രെയിനും ഉണ്ടോ എന്ന്…അവൾ പറഞ്ഞത് കേട്ടതും അവൻ അവിടെ പോയി അന്വേഷിച്ചു എങ്കിലും നിരാശയായിരുന്നു ഫലം…

എന്തുപറ്റി… ട്രയിനുണ്ടോ…??

എന്തോ ആലോചിച്ചു നിൽക്കുന്ന അവനു പിന്നാലെ ഇതും ചോദിച്ചു അവളും കൂടി

ആ പിന്നെ ട്രെയിൻ ഉച്ചക്കൊരു പ്രാവശ്യം ഉണ്ടതാ.. ഇനിയിപ്പോ അടുത്ത സ്റ്റേഷനിൽ ചെന്നു ഉണ്ണൂത്രെ… അവന്റെ സ്വരത്തിൽ ഇഷ്ടക്കേട് കലർന്നിരുന്നു…

ഹയ്…..ആളൊരു രസികൻ ആണല്ലേ.. നമുക്ക്  ഇയാളെ ബോധിച്ചു….ന്വാമും തിരുവനന്തപുറത്തേക്ക് തന്നെയാ..

അതിനു ഞാൻ ചോദിച്ചോ…??

ഇല്ല ചോദിചില്ല.. ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ നമുക്ക് സ്റ്റാന്റിൽ ചെന്ന് ട്രിവാൻഡ്രം പോവുന്ന ബസ് വല്ലതും ഉണ്ടോന്ന് നോക്കിയാലോ…

നമുക്കോ… ഞാൻ ഒറ്റയ്ക്ക് പോയി നോക്കിക്കോളാം ….തന്നെ കണ്ടപ്പോൾ തൊട്ട് എനിക്ക് കണ്ടകശനി തുടങ്ങിയതാ…എന്നും പറഞ്ഞു അവൻ നടക്കാൻ തുടങ്ങി..

ഹേയ്…… എന്നെയും കൂടെ കൊണ്ട് പോവുന്നെ പ്ലീസ് … ഇല്ലെങ്കിൽ നാളെ ഒരു അജ്ഞാത പെൺകുട്ടിയുടെ മൃതുദേഹം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നു കിട്ടി എന്ന് കാണേണ്ടി വരും .. അത് കണ്ടാൽ ഇയാൾക്ക് ജീവിത്തിൽ മനസ്സമാധാനം കിട്ടുമോ… അവൾ നിഷ്കളങ്ക വാരി വിതറി.

ദൈവമേ ഉള്ള മനസ്സമാധാനവും പോയി
കിട്ടി… മ്മ്.. വാ..എന്നവൻ പറഞതും അവൾ അവനോടൊപ്പം കൂടി…

എന്താ പേര്.. തിരുവനന്തപുരത്തേക്ക് എന്തിനാ പോവുന്നത്…അവൻ നടത്തത്തിനിടയിൽ ചോദിച്ചു..

അവന്റെ ചോദ്യം കേട്ട് അവൾ ഒരു നിമിഷം ആലോചിച്ചു..

തന്റെ ഒറിജിനൽ നെയിം ആരോടും പറയണ്ട..തത്കാലം ശ്രീലക്ഷ്മി എന്നു പറയാം എന്ന് കരുതി അവൾ പേര് മാറ്റി പറഞ്ഞു…

ശ്രീലക്ഷ്മി… മ്മ്.. എനിക്ക് നീട്ടി വിളിക്കാനൊന്നും വയ്യ.. തത്കാലം ശ്രീ അത്രേം മതി…

മതിയെങ്കിൽ മതി …ഞാൻ അവിടെ പഠിക്കാൻ പോവുകയാ… അവൾ പറഞ്ഞു….ബി ബി എ..

ബിബി എ പഠിക്കാൻ ഇവിടെ കോളേജ് ഇല്ലാഞ്ഞിട്ടാണോ അവിടം വരെ പോവുന്നത്…

കോളേജ് ഇല്ലാഞ്ഞിട്ടൊന്നും അല്ല.. ഇവിടത്തെ ഗവണ്മെന്റ് കോളേജിൽ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തതുമാണ്.. പക്ഷെ…

എന്താ ഒരു പക്ഷെ… അവൻ അവളെ നോക്കി കൊണ്ട് ചോദിച്ചു…

സീനിയർ ചേട്ടന്റെ തലമണ്ട തല്ലിപൊട്ടിച്ചതിനു സസ്‌പെൻഷൻ കിട്ടി… അവനിപ്പോ ബോധം വന്നിട്ട് പോലും ഇല്ല….കോളേജിൽ വൻ സീനാന്നെ…അതുകൊണ്ട് അച്ഛൻ ഇവിടുന്ന് കോളേജ് മാറിക്കോളാൻ പറഞ്ഞു…

അപ്പോ ആളൊരു പ്രശ്നക്കാരിയാണല്ലേ.. കൊള്ളാം…

ചെറുതായി..

എന്നാലും ഒരുത്തന്റെ തല തല്ലിപൊട്ടിക്കുക എന്നുവെച്ചാൽ അതിത്തിരി കൂടിപ്പോയില്ലേ..

ലേഡീസ് ഹോസ്റ്റലിലെ ബാത്‌റൂമിൽ ഹിഡൻ ക്യാമറ വെച്ച അവനെ തല്ലുകയല്ല കൊല്ലുകയാ വേണ്ടത്.. അതിനു വേണ്ടി തന്നെയാ ഹോക്കി സ്റ്റിക്കും കൊണ്ട് പോയത്…

അതുകേട്ട അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കിപ്പോയി…

അല്ല ഇയാളുടെ പേര് പറഞ്ഞില്ല..അവൾ ചോദിച്ചു..

അഗ്നി….

മ്മ്… അവൾ അമർത്തി മൂളി..

അങ്ങനെ ഇരുവരും ഒരു കയറി ബസ് സ്റ്റാൻഡിൽ എത്തി…

ലാസ്റ്റ് ബസ് സ്റ്റാൻഡിൽ നിന്നും പുറപെടാനുള്ള ഒരുക്കത്തിൽ ആയിരിന്നു.. പെട്ടെന്ന് തന്നെ ഇരുവരും അതിൽ കയറി ഒരു സീറ്റിൽ സ്ഥാനം ഉറപ്പിച്ചു…വൈകാതെ ബസ് അവിടുന്ന് പുറപ്പെട്ടു…

അവൾ വിന്റോ സീറ്റിൽ സ്ഥാനം പിടിച്ചപ്പോൾ അവൾക്ക് തൊട്ടരികിൽ അവനും ഇരുന്നു…

കുറച്ചു നേരം ഇരുവരും എന്തൊക്കെയോ സംസാരിച്ചു…. അത് കഴിഞ്ഞു അവൾക്ക് ബോറടിച്ചു തുടങ്ങി… അന്നേരം അവൾ തന്റെ ഫോൺ എടുത്ത് ഇയർ ഫോൺ ചെവിയിൽ കുത്തിത്തിരുകി പാട്ടു കേൾക്കാൻ തുടങ്ങി…

പെട്ടെന്നാണ് അവളുടെ ഒരു ചെവിയിൽ നിന്നും ഇയർ ഫോൺ ഊരി അവൻ ചെവിയിൽ വെക്കുന്നത്…

അതുകണ്ട അവൾ അവനെ ഒന്ന് നോക്കി..

എന്റെ ഫോൺ ചാർജ് തീർന്ന് സ്വിച്ഡ് ഓഫാണ്..അങ്ങനെ ഒറ്റയ്ക്ക് പാട്ടുകെട്ട് താൻ സുഖിക്കണ്ട എന്നവൻ പറഞ്ഞതും
അവൾക്ക് ചിരി വന്നു… അവളുടെ ഫേവരിറ്റ് പ്ലേ ലിസ്റ്റിൽ നിന്നും മനോഹരമായ പ്രണയ ഗാനങ്ങൾ ഇരുവരുടെയും കാതിൽ ഒഴുകിയെത്തി…സീറ്റിലേക്ക് ചാരി കണ്ണടച്ച് കിടന്നു അവൾ പാട്ട് ആസ്വദിക്കാൻ തുടങ്ങി… അവളുടെ മുടിയിഴകൾ കാറ്റിന്റെ വേഗതയ്ക്ക് അനുസരിച്ചു അവനെ തൊട്ട് തലോടുന്നുണ്ട്… അവനും കണ്ണടച്ച് കിടന്നു..കുറച്ചു കഴിഞ്ഞതും  തന്റെ തോളിൽ എന്തോ ഭാരം തോന്നിയ അഗ്നി
കണ്ണു തുറന്നു നോക്കിയതും തന്റെ തോളിൽ  തലവെച്ചു സുഖമായി കിടന്നുറങ്ങുന്ന ശ്രീയെ ആണ് കാണുന്നത്… അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു… അവളുടെ നിഷ്കളങ്കമായ ആ കുഞ് മുഖം കണ്ടതും അവനു വല്ലാത്തൊരു വാത്സല്യം പോലെ തോന്നി….. അതുകൊണ്ട് അവളെ വിളിച്ചുണർത്താതെ അവളുടെ ചെവിയിൽ നിന്നും ഇയർ ഫോൺ എടുത്ത് അവന്റെ ചെവിയിൽ കുത്തിത്തിരുകി വിധി അവർക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്തന്നറിയാതെ യാത്ര തുടർന്നു…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button