Kerala
മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 406 പേർ; 196 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ
[ad_1]
മലപ്പുറം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 406 ആയി. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണിത്. ഇതിൽ 139 ആരോഗ്യ പ്രവർത്തകർ അടക്കം 196 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.
മഞ്ചേരി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവിടങ്ങളിലായി ഇപ്പോൾ 15 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. ഇന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് അവലോകന യോഗം ചേരുന്നുണ്ട്. ഇന്നലെ 11 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവായത് വലിയ ആശ്വാസമാണ്
നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ രണ്ട് പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.
[ad_2]