" "
Kerala

മുഖ്യമന്ത്രി വയനാട്ടിലേക്ക്; രാഹുലും പ്രിയങ്കയും ബുധനാഴ്ചയെത്തും

[ad_1]

വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയുയർന്നു. ഇനിയും 100 കണക്കിനു പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് തിരിച്ചു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ചയോടെ വയനാട്ടിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയേക്കും. ബുധനാഴ്ച ഉച്ചയോടെ മൈസൂരുവിൽ എത്തിയതിനു ശേഷം ഇരുവരും റോഡ് മാർഗേ വയനാട്ടിൽ എത്തിച്ചേരുമെന്നാണ് വിവരം.

കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോര്‌പ്സ് സെന്‍ററിൽ നിന്ന് 200 സൈനികർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈനിക ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് ടെറിട്ടോറിയൽ ആർമിയുടെ സേനയെയും വയനാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്റ്റർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമാണു സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെയും വിന്യസിക്കാൻ തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി. രാജേഷ് നിർദേശം നൽകി. ചെറിയ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ മണ്ണ് നീക്കാനും, റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും തൊഴിലാളികളെ നിയോഗിക്കാം. ഒഴുകി വരുന്ന മാലിന്യവും ചെളിയും ഉൾപ്പെടെ പുരയിടങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാകും.

രക്ഷാപ്രവർത്തനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃപരമായ ഇടപെടൽ നടത്തും. പ്രത്യേക ഉത്തരവിനോ നിർദേശങ്ങൾക്കോ വേണ്ടി കാത്ത് നില്‍ക്കാതെ ദുരന്ത സാഹചര്യം വിലയിരുത്തി ദുരന്ത നിവാരണ അതോറിറ്റിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നെടുക്കണം. സ്ഥലത്തെ പ്രവര്‍ത്തനങ്ങളിലും ക്യാമ്പ് നടത്തിപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ക്യാംപുകളിലേക്ക് ആവശ്യമായ സാധന സാമഗ്രികളും മനുഷ്യ വിഭവശേഷിയും എത്തിക്കുന്നതിന് ക്യാമ്പ് നിലനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടാതെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ശ്രദ്ധിക്കണം. മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ആവശ്യമെങ്കില്‍ പുനര്‍വിന്യസിക്കുന്നതിന് ജില്ലാ ജോയിന്‍റ് ഡയറക്റ്റര്‍മാര്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.

വയനാട് കൂടാതെ മറ്റ് എല്ലാ ദുരന്ത സാധ്യതാ മേഖലകളിലും ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും മഴക്കെടുതിയെ നേരിടാൻ രംഗത്തിറങ്ങണം. എല്ലായിടങ്ങളിലും ഒഴുകി വരുന്ന മാലിന്യം, ചെളി, മറ്റ് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലര്‍ന്ന കിണറുകള്‍ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഉള്‍പ്പെടെയുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വിവിധ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളും മറ്റും ആവശ്യാനുസരണം എത്തിക്കാന്‍ ആവശ്യമായ മുൻകൂർ നടപടികള്‍ സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഉണർന്നു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

[ad_2]

Related Articles

Back to top button
"
"