Novel

യെസ് യുവർ ഓണർ: ഭാഗം 25

[ad_1]

രചന: മുകിലിൻ തൂലിക

” എന്റെ അച്ഛനോ.. അത് എങ്ങനെ” സായന്ത് ഒരു ഞെട്ടലോടെയാണ് ചോദിച്ചത്.. ” മോന്റെ അച്ഛൻ വാദി ഭാഗമായി വരുന്ന എല്ലാ കേസുകളിലും അയാൾ പരാജയപ്പെടാൻ തുടങ്ങി.. വീട്ടിലേക്ക് വരുമ്പോൾ ആ ദേഷ്യമെല്ലാം തീർക്കുന്നത് ഞങ്ങളോടാണ്.. അയാളുടെ വണ്ടിയുടെ ശബ്ദം കേട്ടാൽ എന്റെ കുട്ടി എവിടേലും ഓടി ഒളിക്കും.. അത്ര ഭയമായിരുന്നു അവൾക്ക് ആ ദുഷ്ടനെ.. ” കല്ല്യാണിയെ കുറിച്ചോർത്തപ്പോൾ സായന്തിന് ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെട്ടു..

” എന്റെ മോൾ മുതിർന്നൊരു പെൺകുട്ടി ആയപ്പോൾ അയാൾക്ക് അവളോടുള്ള സമീപനത്തിൽ മാറ്റം വരാൻ തുടങ്ങി.. അയാളോടൊപ്പം വീട്ടിലേക്ക് വന്നിരുന്ന് കുടിച്ചു കൂത്താടിയിരുന്ന കൂട്ടുകാരുടെ മുമ്പിലേക്ക് എന്റെ മോളേ മനപൂർവ്വം വിളിച്ച് നിർത്തും.. ഒരിക്കൽ കുടിച്ചു ബോധം നശിച്ച ഒരുത്തൻ എന്റെ മോളുടെ ശരീരത്തിൽ തൊടുവാനുള്ള മൗനാനുവാദം നൽകി അയാൾ നോക്കി നിന്നു… അത് കണ്ടതോടെ എന്റെ സമനില തെറ്റി..

എനിക്ക് എന്ത് സംഭവിച്ചാലും സാരമില്ല.. എന്റെ മോളേ സുരക്ഷിതയാക്കണമെന്ന് മാത്രേ ഞാൻ കരുതിയൊള്ളൂ.. എന്റെ ഏറ്റവും ഇളയ അനിയന്റെ സഹായത്തോടെ അവളെ ആന്ധ്രയിലുള്ള ഒരു ബോർഡിംഗ് സ്കൂളിലേക്ക് മാറ്റി.. അവൾ എവിടെന്ന് ചോദിച്ച് അന്ന് രാത്രി അയാളെന്നെ ഒരുപാട് ഉപദ്രവിച്ചു.. മരിച്ചാലും എന്റെ മോളെ കുറിച്ച് ഒരു വിവരം പോലും എന്റെ പക്കൽ നിന്ന് ലഭിക്കില്ലാന്ന് മനസ്സിലായി.. കൂടാതെ എന്റെ പേരിലുള്ള ബാക്കിയുള്ള സ്വത്തുക്കൾ കൈക്കലാക്കാനായി ജീവന്റെ ഒരു അംശം എന്റെ ശരീരത്തിൽ അയാൾ ബാക്കി വെച്ചു.. അയാൾക്ക് പറയാൻ അറയ്ക്കുന്ന ഒരുപാട് ബിസിനസുകൾ ഉണ്ടായിരുന്നു..

എന്തിന് പെൺ വാണിഭം വരെ.. എന്റെ മോളെ നൽകാമെന്ന് പറഞ്ഞ് അയാൾ ആരുടെയോ പക്കൽ നിന്നും പണം വാങ്ങിച്ചിരുന്നു.. അതിന് മുൻപേ അവളെ ഞാൻ മാറ്റിയില്ലെ.. ” നിർമ്മലയുടെ വാക്കുകൾ കേട്ടതോടെ മേനോനോടുള്ള സായന്തിന്റെ ദേഷ്യം പതിന്മടങ്ങായി.. ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം മുഴുവൻ അവൻ മുഷ്ടി ചുരുട്ടി അടക്കിപ്പിടിച്ച് നിന്ന് കൊണ്ട് നിർമ്മലയെ പറയാൻ അനുവദിച്ചു.. ” പിന്നീട് എന്റെ മോൾ അവിടെയാണ് പഠിച്ചതും വളർന്നതും.. അതെനിക്ക് വലിയ ആശ്വാസമായിരുന്നു.. അവളെ കുറിച്ച് ചോദിച്ച് എന്നെ കുറേ ഉപദ്രവിക്കും.. എന്റെ പക്കൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന് മനസ്സിലായതും അത് നിർത്തി..

പിന്നീട് ഞാൻ വീട്ട് തടങ്കലിൽ ആയി.. കുറേയേറെ വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ പുറത്തിറങ്ങുന്നത്.. അതും എന്റെ മകൾക്ക് വേണ്ടി” നിർമ്മല കണ്ണുകൾ തുടച്ച് തിരിഞ്ഞ് സായന്തിനെ നോക്കി.. ” ഈ കാരണങ്ങൾ കൊണ്ടാണോ അവളെനെ അകറ്റി നിർത്തുന്നത്.. മേനോൻ എന്നല്ല ആര് വന്നാലും എനിക്ക് പുല്ലാണ്.. എന്റെ പെണ്ണിനെ തൊടാൻ വരുന്നവനെ കൊത്തി അരിയും ഞാൻ.. അതിപ്പോൾ ഏത് ദൈവം തമ്പുരാൻ ആയാലും” സായന്ത് പല്ല് ഞെരിച്ചു..

” നിങ്ങളെ തമ്മിൽ പിരിക്കാൻ ശ്രമിക്കുന്നത് സാക്ഷാൽ ഭഗവാൻ തന്നെയാണെങ്കിലോ.. അതും ഒരു ജാതകദേഷത്തിന്റെ പേരിൽ” നിർമ്മല അവനെ കണ്ണ് നിറച്ച് നോക്കി.. ” എന്ത്.. അതെങ്ങനെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല അമ്മേ” സായന്ത് ആശങ്കയോടെ അവരുടെ മുഖത്തേക്ക് നോക്കി.. ” ജീവിതത്തിൽ ഒരിക്കലും സന്തോഷം അറിയാൻ പാടില്ലെന്ന് എന്റെ കുട്ടിടെ ജാതകത്തിൽ ഉണ്ടാകും.. മോനോൻ അയച്ച ഗുണ്ടകൾ മോനേ ഉപദ്രവിച്ച് മോളേ വീട്ടിലേക്ക് പിടിച്ച് കൊണ്ട് വന്നപ്പോൾ ശരിക്കും പറഞ്ഞാൽ ആ ദിവസം ഞാൻ ദൈവങ്ങളെ പോലും ശപിച്ചു.. ഇത്രയും ക്രൂരമായി പെരുമാറുന്നതിൽ.. അന്ന് അയാൾ അവളോട് പറഞ്ഞ വാക്കുകൾ അതാണ് അവളെ മോനിൽ നിന്നും അകറ്റാൻ പ്രേരിപ്പിക്കുന്നത്..”

സായന്ത് ആശങ്കയോടെ നോക്കി നിൽക്കുകയാണ്.. ” എന്റെ മോൾക്കൊരു ആൺതുണയുണ്ടാങ്കില്ലെന്ന്.. ജനിച്ച് വീഴും മുൻപെ അച്ഛൻ മരിച്ചത് അവളുടെ ജാതകദോഷം മൂലമാണെന്ന്.. ഇനി മോനും എന്തെങ്കിലും സംഭവിക്കുന്നതും അത് മൂലമാകുമെന്ന്.. അതിന് അയാൾ കാരണക്കാരൻ ആകണ്ടെങ്കിൽ അയാൾ പറയുന്ന കാര്യങ്ങൾ അനുസരിക്കണമെന്ന്.. അല്ലേൽ മോനേ കൊന്ന് കളയുമെന്ന് ഭീക്ഷണിപ്പെടുത്തി.. മോന്റെ ജീവന് വേണ്ടിയാ അന്ന് എന്റെ കുട്ടി അങ്ങനെയൊക്കെ പറഞ്ഞതും പെരുമാറിയതും.. അല്ലാതെ മോനേ വെറുത്തിട്ടല്ല.. എന്റെ കുട്ടിയുടെ ജീവനാണ് മോൻ.. അയാളുടെ ഭീഷണിയെകാളും അവളെ ഭയപ്പെടുത്തുന്നത് അവളുടെ ജാതകദോഷമാണ്..

മോന്റെ കാര്യം പറഞ്ഞ് എന്നും കണ്ണീരൊഴുക്കും എന്റെ മോൾ..” അത് പറഞ്ഞതും നിർമ്മലയൊന്ന് തേങ്ങി.. ആ തേങ്ങലടക്കാൻ അവർ സാരി തലപ്പുക്കൊണ്ട് വായ പൊത്തിപ്പിടിച്ചു.. സായന്തിന് കാര്യങ്ങളുടെ നിജസ്ഥിതി ഏറെ കുറേ മനസ്സിലായി..” എന്റെ ആയുസ്സിന് വേണ്ടിയാണ് കല്ല്യാണി എന്നിൽ നിന്നും അകന്ന് നിന്നത്.. ” സായന്തിന്റെ ഉള്ളിൽ ഒരു നോവ് പടർന്ന് അതിന്റെ നീരുറവ അവന്റെ കണ്ണുകളിൽ പൊടിഞ്ഞു.. ” മോൻ വീട്ടിൽ വന്ന് ബഹളം വെച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. എന്റെ മോളെ സംരക്ഷിക്കാൻ ഇതിലും സുരക്ഷിതമായൊരു കരം ലഭിക്കില്ലെന്ന്..

പക്ഷേ അതിന്റെ പേരിൽ അവളെ കൂടെ നിർത്തണമെന്ന് ആവിശ്യപ്പെട്ട് മോന്റെ ആയുസിന്റെ ബലം പരീക്ഷിക്കാനും ഈ അമ്മയ്ക്ക് ഭയമാണ്.. കാരണം ജാതകദോഷത്തേക്കാളും ഭയം എനിക്ക് അയാളെയാണ്.. കാലന്റെ കറുത്ത കുപ്പായമിട്ട മേനോനെ.. ഈ കാര്യങ്ങളെല്ലാം മോനേ അറിയിക്കണ്ടേത് അത്യാവിശ്യമാണെന്ന് തോന്നി എനിക്ക്.. അത് കൊണ്ടാണ് വർഷങ്ങൾക്ക് ശേഷം ഞാനാ വീടിന്റെ പടി കടന്ന് പുറത്തേക്ക് പോകാനുള്ള ധൈര്യം കാണിച്ചത്..

ഇതറിയുമ്പോൾ അയാൾ എന്നെ കൊല്ലുമായിരിക്കും.. അത് സാരമില്ല.. ശാപമോക്ഷം കിട്ടിയ സന്തോഷത്തോടെ ഞാൻ കണ്ണടയ്ക്കും.. പക്ഷേ എന്റെ മോളെ മോൻ ഈയൊരു കാരണം കൊണ്ട് വെറുക്കരുത്.. അവൾക്ക് സന്തോഷം നൽകിയത് മോനാണ്.. എന്റെ മോളേ നോക്കണമെന്ന് പറയാൻ എനിക്ക് വേറെ ആരുമില്ല.” അത്രയും നേരം നിർമ്മല അടക്കിപ്പിടിച്ച സങ്കടം അണപ്പൊട്ടി ഒഴുകാൻ തുടങ്ങി.. അവർ അലറി കരയാൻ തുടങ്ങി.. വർഷങ്ങളായി അടക്കിപ്പിടിച്ച വിഷമങ്ങൾ ഒഴുക്കി കളയാൻ നിർമ്മലയ്ക്ക് സമയം കൊടുത്ത് സായന്ത് അവർക്കരികിൽ കണ്ണ് നിറച്ച് നിന്നു..

അവരുടെ കരച്ചിലൊന്ന് ഒതുങ്ങിയതും സായന്ത് നിർമ്മലയുടെ അരികിലേക്ക് എത്തി ആ കൈകൾ കൂട്ടിപ്പിടിച്ച് ” അമ്മേ.. കല്ല്യാണിയെ കുറിച്ചോർത്ത് അമ്മ പേടിക്കണ്ട.. അവളെ സംരക്ഷിക്കാൻ ഈ ഞാനുണ്ട്.. അതിനിപ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടാക്കുന്നുണ്ടെങ്കിൽ അതൊന്നും എന്നെ ബാധിക്കില്ല അമ്മേ.. ഒരു ആയുസ്സിന്റെ സ്നേഹം അവളെനിക്ക് നൽകിയിട്ടുണ്ട്.. അത് മതി എനിക്ക്.. അവളാണ് എന്റെ പ്രാണൻ.. ഒരു വിധിയുടെയോ ജാതകത്തിന്റെയോ കാര്യം പറഞ്ഞ് ഞാനവളെ മറക്കാനോ വെറുക്കാനോ പോകുന്നില്ല.. ഒരിക്കലും ഒരു കാരണത്തെ കൊണ്ടും അവളെ ഉപേക്ഷിക്കില്ലെന്ന് അവളെ താലി കെട്ടിയ നേരം ഞാൻ വാക്ക് കൊടുത്തതാണ്..

അതേ വാക്ക് അമ്മയോടും പറയുകയാണ്.. ഒറ്റയ്ക്കാക്കില്ല.. എന്റെ കല്ലുനേയും ഈ പാവം അമ്മയേയും..” സായന്ത് അവരുടെ ശോക്ഷിച്ച വിറയാർന്ന കൈകളിൽ മുറുകെ പിടിച്ചു.. നിർമ്മല അവനെ വാൽസല്യത്തോടെ നോക്കി ആനന്ദാശ്രു പൊഴിച്ചു.. ഒരുപാട് നാളുകൾക്കു മുൻപ് അവർക്ക് നഷ്ടമായ വിശ്വാസവും സമാധാനവും നിർമ്മലയുടെ കണ്ണിൽ തെളിഞ്ഞു.. ” അയ്യോ മോനേ.. എനിക്ക് തിരിച്ചു പോകേണ്ട നേരായി..” അവർ വെപ്രാളപ്പെട്ടു.. ഉം. അമ്മ വായോ വീട് വരെ ഞാൻ ആക്കി തരാം.. സായന്ത് അമ്മയെ ചേർത്ത് പിടിച്ച് കാറിലേക്ക് കയറ്റി ഇരുത്തി.. അവനും ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്ന് വണ്ടിയെടുത്തു..

” മോനേ” സായന്ത് വിളി കേട്ട് നിർമ്മലയെ നോക്കി ചിരിച്ചു.. ” ഇന്ന് രാത്രിയിലും മോളേ കാണാൻ വന്നോളൂ.. അമ്മ പുറക് വശത്തേ വാതിൽ തുറന്നിടാം” ചെറിയൊരു ചിരിയോടെയാണ് നിർമ്മലയത് പറഞ്ഞത്.. കള്ളം പിടിക്കപ്പെട്ട ചെറിയൊരു ചമ്മലും അതിലേറെ ഒരു അമ്പരപ്പും അവന്റെ മുഖത്ത് തെളിഞ്ഞു.. ” അപ്പോ അമ്മയാണോ ഇന്നലെ കതക് തുറന്നിട്ടത്” ” അതേ.. എനിക്കറിയാം മോൻ മോളേ കാണാൻ വരുമെന്ന്”

അതിനു മറുപടിയായി സായന്ത് ഉറക്കെ ചിരിച്ചു.. വീടിന് കുറച്ച് ദൂരെയാണ് സായന്ത് വണ്ടി നിർത്തി നിർമ്മലയെ ഇറക്കി വിട്ടത്.. ചുറ്റും പരിഭ്രമത്തോടെ നോക്കി കൊണ്ട് നിർമ്മല വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു നീങ്ങി.. അവർ വീട്ടിലേക്ക് സുരക്ഷിതമായി എത്തിയെന്ന് മനസ്സിലായതെന്ന് ശേഷമാണ് സായന്ത് അവിടുന്ന് തിരിച്ചത്.. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ച ആശ്വാസം അവന്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്.. എങ്ങനെയെങ്കിലും രാത്രിയായി കല്ല്യാണിയെ കാണാനായി സായന്തിന്റെ ഉള്ളം തുടിച്ച് കൊണ്ടിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button