Kerala

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല; ആവശ്യം തള്ളി കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോൺഗ്രസ്. എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സംഘടനാപരമായ നടപടി മാത്രം മതിയെന്നും ധാരണയായി. രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കും. സമിതിയെ നിയോഗിച്ച് ആരോപണങ്ങൾ പരിശോധിക്കും.

രണ്ടുദിവസം കഴിയുമ്പോൾ പ്രതിഷേധങ്ങൾ അവസാനിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിലേക്ക് മത്സരിക്കാൻ ഇനിയൊരു അവസരം നൽകേണ്ടതില്ലെന്നും ധാരണയായിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പരസ്യ പ്രതികരണങ്ങൾ നടത്തേണ്ട എന്നാണ് നിർദേശം.

രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനായി നേതാക്കളുടെ ചരടുവലി ആരംഭിച്ചു. കെ.സി വേണുഗോപാലും, രമേശ് ചെന്നിത്തലയും എം.കെ രാഘവനും നോമിനികളെ മുന്നോട്ടു വച്ചിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന.

 

Related Articles

Back to top button
error: Content is protected !!