Kerala

വൈറസ് വ്യാപനത്തിൽ കുറവ്; സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി

[ad_1]

സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നതായി മന്ത്രി ജെ ചിഞ്ചുറാണി. രോഗബാധിത മേഖലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. വൈറസ് വ്യാപനം കുറയുകയാണ്. 2025 വരെ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ നിലവിലെ സാഹചര്യത്തിൽ നടപ്പാക്കേണ്ടി വരില്ലെന്നും മന്ത്രി വ്യക്തമാക്കി

ആലപ്പുഴ, കോട്ടയം, വൈക്കം, അടൂർ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷികൾ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. 

ഈ സാഹചര്യത്തിൽ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്താതിരിക്കാനുള്ള നിലപാട് സർക്കാരിന് എടുക്കാനാകും. കർഷകർക്കുള്ള നഷ്ടപരിഹാര തുകയിൽ കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
 



[ad_2]

Related Articles

Back to top button