വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും അവതരിപ്പിച്ചു; എട്ട് മണിക്കൂർ ചർച്ച നടക്കും

വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന്മേൽ രാജ്യസഭയിൽ എട്ട് മണിക്കൂർ ചർച്ച നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ലെന്ന് കിരൺ റിജിജു പറഞ്ഞു
ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു രാജ്യസഭയിൽ ബില്ലവതരണത്തിനിടെ പറഞ്ഞു. 4.9 ലക്ഷം വഖഫ് ഭൂമി രാജ്യത്ത് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണ്. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക. എല്ലാ നിർദേശങ്ങളും സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്.
കോൺഗ്രസിന് കഴിയാത്തത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഈ ബില്ല് കൊണ്ടുവന്നത്. മുസ്ലിം വിശ്വാസത്തിൽ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സർക്കാർ ഡൽഹിയിലെ 123 സർക്കാർ സ്വത്ത് വഖഫിന് നൽകി. പുതിയ ബിൽ ഒരു അധികരവും തട്ടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു