Novel

❤ Fighting Love ❤: ഭാഗം 54

[ad_1]

രചന: Rizvana Richu

നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൽ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്…നമ്മളെയും പൊക്കിയെടുത്തു ചെക്കന്റെ ബെഡിന്റെ അടുത്ത് കൊണ്ട് പോയി.. പിന്നെ നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു താഴെ നിർത്തി.. 

****************

നമ്മള് പെണ്ണിനെ പൊക്കിയെടുത്തോണ്ട് വന്നപ്പോൾ നാണത്താൽ നമ്മളെ നോക്കി ഇളിച്ചോണ്ട് കഴുത്തിന് ചുറ്റിപിടിച്ചു നമ്മളെ പറ്റിച്ചേർന്ന് കിടക്കുകായായിരുന്നു…. നമ്മള് ഓളെ താഴെ നിർത്തി ആ കണ്ണിലേക്ക് നോക്കിയപ്പോൾ ആ കണ്ണിലെ പ്രണയം കൊണ്ടുള്ള തിളക്കം എന്നെ വല്ലാണ്ട് ആകർഷിച്ചു… ഞാൻ അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി… അവൾ എന്റെ കണ്ണിലേക്ക് നോക്കി നിൽക്കുകയാണ് നമ്മള് മെല്ലെ അവളെ രണ്ടു കണ്ണിലും ഉമ്മ വെച്ചു…  ഉമ്മ വെച്ചു ഞാൻ അവളെ നോക്കിയപ്പോൾ നാണത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടുണ്ട്… അവളെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്ത് വെക്കാൻ പോയതും.. പെണ്ണ് നാണത്താൽ തിരിഞ്ഞു നിന്നു..  നമ്മളല്ലേ ആള് അങ്ങനെ വീടോ…ഹിഹി.. 
പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ ചുറ്റിപിടിച്ചു അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.. തണുത്ത ഇളം കാറ്റിൽ അവളുടെ ഗോതമ്പ് നിറം ഉള്ള മുടി മെല്ലെ എന്നെ തലോടുന്നുണ്ട്… ഞാൻ മെല്ലെ അത്‌ അവളുടെ പിൻ കഴുത്തിൽ നിന്ന് മാറ്റി അവിടെ മെല്ലെ എന്റെ ചുണ്ടുകൾ വെച്ചു.. അപ്പോൾ തന്നെ അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു….  പിന്നേ…@£¥€¥¥¥#%¥!¥¥>£¥+>££#>!€££€#€€>>%€ പറഞ്ഞു തരൂല😂😂😂😂😂😂

@@@@@@@@@@@@@@@@

പിറ്റേന്ന് രാവിലെ എല്ലാരും എഴുന്നേൽക്കുന്നതിനു മുന്നെ തന്നെ ആരെയും കണ്ണിൽ പെടാതെ നമ്മള് റൂമിൽ എത്തി… പിന്നെ ഒന്നും അറിയാത്ത പോലെ നമ്മള് വീണ്ടും കിടന്നുറങ്ങി… 

പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മളെ കെട്ടിയോള് തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട്… ഇതെന്താപ്പാ ഇവൾക്ക് ഇത്രയൊക്കെ തിരക്ക്… 

” ഹെലോ മാഡം എന്താണ് രാവിലെ തന്നെ കാര്യമായ എന്തോ പണിയിൽ ആണല്ലോ.. ” 

” രാവിലെയോ സമയം നൊക്ക്‌ മോനെ സ്വീറ്റ് ഹബ്ബി… ” 

അവൾ അത്‌ പറഞ്ഞപ്പോയ നമ്മള് ടൈം നോക്കിയേ സമയം 12 മണി ആവാറായിട്ടുണ്ട്.. 

“പിന്നെ നാളെ അല്ലെ സൈബയുടെയും ഷിയാസിന്റെയും മാരേജ് ഫങ്ക്ഷൻ..  നമ്മക്കൊക്കെ പുറത്തു പോയി കുറെ ഷോപ്പിങ് നടത്താൻ ഉണ്ട്.. ഞാൻ പോവാൻ പോവ്ആട്ടോ….” 

“എന്നാലും ഒരു ഗ്ലാസ് ചായ തന്നിട്ട് പോവൂ കെട്ടിയോളെ…” 

“പോയി ഫ്രഷ്‌ ആയി വാ.. ചായ മാത്രം അല്ല.. ഫുഡും തരാം.. എന്നിട്ട് നമ്മളെ കൂടെ ഷോപ്പിങ്ങിനും വരണം..” 

“അയ്യടാ… നിങ്ങളൊക്കെ ഷോപ്പിൽ പോയാൽ ഉള്ള കാര്യം എനിക്ക്‌ അറിയാം രാത്രി ആയാലും തീരില്ല.. അതോണ്ട് ഞാൻ ഇല്ലാ മോളെ.. ഷഹീനെയോ ഷബിയെയോ കൂട്ടി പോ… “

” ഇങ്ങള് വന്നേ പറ്റു.. ഷഹീ ഇത്‌ പറഞ്ഞപ്പോഴേ എവിടെയോ അർജെന്റ് ആയി പോവാൻ ഉണ്ട്‌ എന്ന് പറഞ്ഞു മുങ്ങി..ഷബി ആണേൽ രവിലെ തന്നെ ഓഫീസിലും പോയി.. ഇനി ഇപ്പൊ ഇങ്ങള് വന്നെ പറ്റു സ്വീറ്റ് ഹബ്ബി.. അതോണ്ട് ഇങ്ങനെ മസിലു പിടിച്ചു ഇരിക്കാതെ വേഗം ഫ്രഷ് ആയി വന്നേ… ചെല്ല് ചെല്ല്…” 
പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു തള്ളാൻ തുടങ്ങി… 

“തള്ളിയിടാതെ പെണ്ണെ.. ഞാൻ വന്നോളാം..” 
എന്തായാലും രക്ഷ ഇല്ലാ എന്ന് അറിയുന്നൊണ്ട് നമ്മള് സമ്മതിച്ചു കൊടുത്തു… 

ഫ്രഷ് ആയി ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോള് പോവാൻ വേണ്ടി റെഡി ആയിട്ടുണ്ട്.. യെല്ലോ കളർ ഹംക്കിനു നന്നായി ചേർന്നിട്ടുണ്ട്… അല്ലേലും ഈ മാക്രിക്ക് എത്‌ കളർ ആണ് ചേരാത്തത്… പെണ്ണ് കണ്ണാടിയിൽ നോക്കി മുടിയും ചീകി നിൽപ്പുണ്ട്.. ഹിഹി.. നമ്മള് പിന്നിൽ പോയി കെട്ടിപിടിച്ചു… നമ്മളോടാ കളി… 

“എന്താ അബി കാണിക്കുന്നേ.. മാറി നിന്നെ..” 

“അതിനു ഞാൻ ഒന്നും കാണിചില്ലാലോ.. കാണിക്കാൻ പോവുന്നല്ലേ ഉള്ളു.. ഹിഹി..” 
കണ്ണാടിയിലൂടെ ഓളെ മുഖം നോക്കി സൈറ്റ് അടിച്ചു കാണിച്ചപ്പോൾ പെണ്ണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്‌… അത്‌ പിന്നെ പണ്ടേ നമ്മക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആയത്‌ കൊണ്ട് ഓളെ പിടിച്ചൊന്നു കറക്കി നമ്മളെ നേർക്ക് നിർത്തി… നല്ലോണം അങ്ങ്‌ നോക്കി പേടിപ്പിച്ചു… 

“എന്താ കൊന്താ നോക്കി പേടിപ്പിക്കുന്നെ..” 

“കൊന്തൻ നിന്റെ മറ്റവൻ…” 

“അതല്ലേ ഇങ്ങളെ വിളിച്ചേ…” 

“അപ്പൊ മറ്റവൻ ആണെന്ന് അറിയാലോ.. എന്നാ ഒരു കിസ്സ് തന്നെ…” 

“അയ്യടാ.. ഒന്ന് മാറി നിന്നെ അബി.. ഡോർ ഒന്നും ക്ലൊസ്‌ അല്ലാട്ടൊ.. ഇപ്പൊ ആരേലും കയറി വരും..” 

“കയറി വന്നാൽ എന്താ നീ എന്റെ കെട്ടിയോൾ അല്ലെ… തന്നില്ലെങ്കിൽ പിന്നെ ഇവിടെ നിന്ന് മോള് അനങ്ങില്ല…” 

” ഹ്മ്മ് എന്നാ കണ്ണടക്ക്… ” 

“അതെന്തിനാ.. കണ്ണ് തുറന്നിട്ട് തന്നെ താ.. ” 

” ഇല്ലാ.. കണ്ണടച്ചാലേ തരു…” 

“ഹ്മ്മ് ശരി എന്നാൽ വേഗം താ…” 

നമ്മള് കണ്ണടച്ച് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി.. ഒരു അനക്കവും ഇല്ലാ.. 

“എത്ര സമയം ആയി കാത്ത്‌ നിൽക്കുന്നു ഒന്ന് വേഗം താ പെണ്ണെ…” 
പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ പെണ്ണിന്റെ പൊടി പോലും കാണുന്നില്ല… 
എടി ദുഷ്ട്ടത്തി നീ എന്നെ പറ്റിച്ചല്ലേ… കാണിച്ചു തരാം…

@@@@@@@@@@@@@@@@ 

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ്‌ വീട്ടിൽ എത്തിയപ്പോൾ സമയം നമ്മള് പറഞ്ഞപോലെ രാത്രി തന്നെ ആയി.. പെൺപടയെ കൂട്ടി ആണല്ലോ പോയത്… 

പിറ്റേന്ന് ഫങ്ക്ഷന് രാവിലെ തന്നെ എല്ലാരും ഓഡിറ്റോറിയത്തിൽ എത്തി… നമ്മളെ ബീവി നല്ല മെറൂൺ കളർ ഗൗൺ ഒക്കെ ഇട്ട്‌ മൊഞ്ചത്തി ആയിട്ടുണ്ട്.. നമ്മള് അതെ കളർ ഷർട്ടും ഇട്ട്‌ മൊഞ്ചനും.. ഹിഹിഹി..  

കല്ല്യാണ ചെക്കനും പെണ്ണും നല്ല അടിപൊളിയായി നിൽപ്പുണ്ട്… 
പിന്നെ ഇന്നലെ നമ്മളെ പറ്റിച്ചത്‌ കൊണ്ട്‌ നമ്മളെ മാക്രിയെ അത്ര മൈന്റ്‌ ആക്കാതെ ഗമയിൽ നിൽക്കെന്ന്.. 

നമ്മള് മൈൻഡ് ആകാത്തത് ഒരു പ്രശ്നവും ഇല്ലാ എന്ന രീതിയിൽ ആണ് പെണ്ണിന്റെയും കളി.. ഇവൾക്ക് ഒരു പണി കൊടുത്തേ പറ്റു.. എന്താ ഇപ്പൊ ചെയ്യാ…. 

“എസ്ക്യൂസ്‌മി സർ….” 
നമ്മള് ഓൾക്ക് എന്തെലും പണി കൊടുക്കണം എന്ന് കരുതി ആലോചിച്ചു നിന്നപ്പോൾ ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്… 
തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു രണ്ട് മൊഞ്ചത്തികൾ… 
നമ്മള് ഒന്ന് പുഞ്ചിരിച്ചു.. പിന്നെ നമ്മക്ക്‌ ആളെ പിടികിട്ടിയിട്ടില്ല.. നമ്മള് ചോദ്യഭാവത്തിൽ നോക്കിയപ്പോൾ രണ്ടും ഇളിക്കുണ്ട്..

“ഓർമ്മയുണ്ടോ സാർ…” 

“im sorry എനിക്ക് മനസ്സിലായില്ല…”

“അത്‌ നമ്മളെ കോളേജിലെ ഒരു പ്രോജക്ടിന്റെ ഭാഗം ആയി ഇന്റർവ്യൂ ചെയ്യാൻ..” 

“യെസ്‌ ഇപ്പൊ ഒർമ്മ വന്നു…” 
നമ്മള് ഇടകണ്ണിട്ട് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്… ഹിഹി.. നിനക്ക് ഒരു പണി തരണം എന്ന് കരുതിയെ ഉള്ളു.. പടച്ചോൻ എന്റെ കൂടെയാണ് മോളെ…” നിനക്ക്‌ ഞാൻ കാണിച്ചു താരാട്ടാ.. 

പിന്നെ നമ്മള് ഒന്നും നോക്കിയില്ല അങ്ങനെ കത്തിയടിച്ചു നിന്നു.. 
അവരു രണ്ടുപേരും ആണേൽ എന്നെക്കാൾ കഷ്ടം.. ഇടക്ക് ഞാൻ നമ്മളെ കെട്ടിയോളെ നോക്കിയപ്പോൾ ബലൂൺ ഊതി വീർപ്പിച്ച പോലെ ഉണ്ട് ഓളെ മോന്ത.. ഹിഹി.. 

“സാറിനെ അന്ന് കണ്ടപ്പോൾ ഭയങ്കര ജാഡ എന്നാ തോന്നിയെ ഇത്ര ഫ്രണ്ട്‌ലി ആണെന്ന് കരുതിയില്ല… “
“ഒരു സെൽഫി എടുക്കാമോ സാർ…” 

“യാ sure…” 
എന്നും പറഞ്ഞു നല്ലോണം ഇളിച്ചു സെൽഫിയും എടുത്തു.. 

അപ്പൊ ദേ ആ മാക്രി നമ്മളെ അടുത്തേക്ക് വരുന്ന്….

അടുത്ത് എത്തിയതും നമ്മളെ കയ്യും പിടിച്ചു വലിച്ചോണ്ട് ഒറ്റ പോക്കായിരുന്നു… 

“എടി മാക്രി നീ എന്താ ഈ ചെയ്യുന്നേ ഇത്തിരി മയത്തോടെ ഒക്കെ പിടിച്ചു വലിക്ക്‌ മോളെ… ” 

“ഈ പോക്ക് പോയാൽ മയത്തിൽ അല്ല ഇങ്ങളെ കൊല്ലും ഞാൻ.. ആരാ മനുഷ്യാ അവള് മാര്..” 

“അത്‌ എന്റെ ഫാൻസാ..” 

“ഓ പിന്നേ… പെൺപിള്ളേരെ മൈൻഡ് പോലും ചെയ്യാത്ത മാന്യൻ.. ഒക്കെ അടവായിരുന്നു അല്ലെ… ” 

“സ്വന്തം കെട്ടിയോള് ഒരു കിസ്സ്‌ പോലും ചോദിച്ചിട്ട് താരത്തിരുന്നാൽ നമ്മള് എന്ത്‌ ചെയ്യും..” 

“അപ്പൊ ഇങ്ങള് എല്ലാരോടും കിസ്സ് വാങ്ങാൻ നടക്കാണോ.. എങ്കിൽ ഞാനും കാണിച്ചു താരാട്ടാ…” എന്നും പറഞ്ഞു നമ്മളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പെണ്ണ് പോയി… പടച്ചോനെ ഇനി എന്താണാവൊ ഈ കാന്താരി ചെയ്യാൻ പോവുന്നെ… 

@@@@@@@@@@@@@@@@@@

പാർട്ടി ഒക്കെ അടിപൊളി ആയി കഴിഞ്ഞു… കുറെ ദിവസം ഓരോരോ തിരക്ക്‌ ആയത് കൊണ്ട് നല്ല ക്ഷീണം ആയിരുന്നു.. അതോണ്ട് പെട്ടന്ന് തന്നെ ഉറങ്ങി… 

“ആാാാാ…….” 

പെട്ടന്ന് ആരുടെയോ നിലവിളി കേട്ടിട്ട് ആണ് ഞാൻ ഞെട്ടിയത്.. എണീറ്റു നോക്കിയപ്പോൾ സച്ചുനെ അടുത്തു കാണാൻ ഇല്ലാ.. ഉള്ളിൽ ഭയം കൊണ്ട്‌ നിറഞ്ഞു.. ഇവൾ ഇത്‌ എവിടെ പോയി… 

“ആാാാാ……” 
വീണ്ടും അലർച്ച കേട്ടപ്പോൾ ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു… 
“സച്ചു… അവളുടെ ശബ്ദം അല്ലെ അത്‌…” വേഗം റൂമിന്റെ ഡോർ തുറന്ന് താഴേക്ക് ഓടി വന്നു..
അപ്പൊഴാ ആരുടെയോ നിഴൽ കണ്ടത്… ഞാൻ ചുറ്റും ഒന്ന് നോക്കി..  അപ്പൊ ആ നിഴൽ എന്റെ അടുത്തേക്ക് വന്നു.. ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. കത്തിയുമായി നിൽക്കുന്ന ഒരു പെൺ രൂപത്തിന്റെ നിഴൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button