Kerala
20കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; വേഗത്തിൽ സംസ്‌കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമം പോലീസ് തടഞ്ഞു

ആലപ്പുഴ മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20കാരന്റെ മൃതതേഹം നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. മണ്ണഞ്ചേരി സ്വദേശി അർജുനാണ് മരിച്ചത്. വീട്ടുകാർ മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ തടഞ്ഞു
യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. മറ്റ് സംശയങ്ങൾ ഇല്ലാത്തതിനാലാണ് പോലീസിൽ അറിയിക്കാതെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചതെന്നും ഇവർ പറഞ്ഞു
സമീപത്തുള്ള മുത്തശ്ശന്റെ വീട്ടിലാണ് അർജുൻ കിടക്കു്‌നനത്. ഇന്ന് രാവിലെ അർജുനെ കാണാതായതോടെ മുറി തുറന്ന് നോക്കിയപ്പോൾ അർജുനെ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് മുത്തശ്ശൻ നൽകിയ മൊഴി.