National
പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി
പ്രണയത്തിൽ നിന്നും പിൻമാറിയ കാമുകനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി 22കാരി ജനനേന്ദ്രിയം ഛേദിച്ചു. ഇയാൾ മറ്റൊരു പെൺകുട്ടിയുമായി വിവാഹബന്ധം ഉറപ്പിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടത്തിയത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം
24കാരനായ കാമുകന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചുമാറ്റിയത്. ഇവർ എട്ട് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇതിന് ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു.
പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനമായി ഒന്നുകൂടി കാണണമെന്ന് പറഞ്ഞാണ് യുവതി കാമുകനെ വിളിച്ചുവരുത്തിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു.