National
യുപിയിൽ 22കാരി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; കൊന്ന് കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കൾ

യുപിയിൽ 22കാരിയായ ദളിത് യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന യുവതിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എതിരാളികൾ മകളെ കൊന്ന് പക വീട്ടിയതാണെന്ന് വീട്ടുകാർ ആരോപിച്ചു
യുപിയിലെ ബലിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കൾ ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സക്ക് പോയതിനാൽ കുറച്ച് ദിവസം യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഞായറാഴ്ചയാണ് യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
യുവതിയുടെ ശരീരത്തിൽ പരുക്കുകൾ ഇല്ലെന്ന് പോലീസ് പറയുന്നു. പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും മരണകാരണം എന്താണെന്നും പോസ്റ്റ്‌മോർട്ടത്തിലെ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.