Movies
എമ്പുരാനിൽ വരുത്തിയത് 24 മാറ്റങ്ങൾ; സുരേഷ് ഗോപിക്കുള്ള നന്ദി ഒഴിവാക്കി, വില്ലന്റെ പേര് ബൽദേവ് എന്നാക്കി

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ വരുത്തിയത് 24 വെട്ടുകൾ. റീ എഡിറ്റഡ് രേഖ പുറത്തുവന്നു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി. ചിത്രത്തിലെ സ്ത്രീകൾക്കെതിരായ അതിക്രമ സീനുകൾ പൂർണമായും ഒഴിവാക്കി.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന സീൻ വെട്ടിനീക്കി. ഒപ്പം തന്നെ എൻഐഎ എന്ന് പരാമർശിക്കുന്ന സീൻ നീക്കം ചെയ്തു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കി
തെറ്റുകൾ തിരുത്തുക എന്നത് ഞങ്ങളുട ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. അല്ലാതെ ആരുടെയും സമ്മർദം കാരണമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.