National
ജമ്മു കാശ്മീരിലെ ഉധംപൂരിൽ സിആർപിഎഫ് വാഹനം മറിഞ്ഞ് 3 സൈനികർ മരിച്ചു; 12 സൈനികർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ ഉധംപൂരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരുക്കേറ്റു. കഡ്വ-ബസന്ത്ഗഢ് മേഖലയിലാണ് അപകടം നടന്നത്.
ഉധംപൂർ എഎസ്പി സന്ദീപ് ഭട്ട് അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.
ജില്ലാ കലക്ടർ സലോനി റോയ് സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി എക്‌സിൽ കുറിച്ചു.