Movies
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്; സർവീസ് പെൻഷൻകാർക്കും ഉത്സവ ബത്ത
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവ ബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി ആയിരം രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാന്‌സായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിജന്റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ് നൽകും.