Sports

90 ഓവർ, ഇന്ത്യക്ക് വേണ്ടത് 10 വിക്കറ്റ്, ഇംഗ്ലണ്ടിന് 350 റൺസ്: ലീഡ്‌സിൽ ജയം ആർക്കൊപ്പം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം ഇന്ന്. 371 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ ഇന്ന് 90 ഓവർ ബാക്കി ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 350 റൺസാണ്.

ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടത് 10 വിക്കറ്റും. ജസ്പ്രീത് ബുമ്ര വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും കൃത്യമായ പിന്തുണ മറ്റ് ബൗളർമാരിൽ നിന്നും കിട്ടാത്തത് ഇന്ത്യൻ ടീമിന് പ്രതിസന്ധിയാണ്. അഞ്ചാം ദിനം ഇംഗ്ലണ്ടിന് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകുമോയെന്നതാണ് ഇനി അറിയാനുള്ളത്. 12 റൺസുമായി സാക് ക്രൗളിയും 9 റൺസുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ

ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് 364 റൺസിന് അവസാനിച്ചിരുന്നു. 5 വിക്കറ്റ് നഷ്ടത്തിൽ 333 റൺസ് എന്ന നിലയിൽ നിന്നുമാണ് ഇന്ത്യ 364ന് പുറത്തായത്. അവസാന അഞ്ച് വിക്കറ്റുകൾ കേവലം 31 റൺസിന് വീണു. ഇന്ത്യക്കായി കെഎൽ രാഹുൽ 137 റൺസും റിഷഭ് പന്ത് 118 റൺസുമെടുത്തു.

Related Articles

Back to top button
error: Content is protected !!