Novel

കാശിനാഥൻ-2: ഭാഗം 37

രചന: മിത്ര വിന്ദ

ഒരാഴ്ചയ്ക്ക് ശേഷം ആദി ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു.
എല്ലാ ദിവസവും എന്ന പോലെ ജാനി അവനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നിരുന്നു.
അവൾ വരുമ്പോഴൊക്കെ, ശ്രീലതയും രവിശങ്കറും മനപ്പൂർവ്വം, പുറത്തേക്ക് ഇറങ്ങിപ്പോകുമായിരുന്നു, ഇരുവർക്കും സംസാരിക്കുവാൻ അവസരം ഒരുക്കി കൊടുത്തുകൊണ്ട്.
ജാനി ഒരുപാട് തവണ തന്റെ മനസ്സ് ആദിയുടെ മുന്നിൽ തുറന്നുകാട്ടിയെങ്കിലും, അവൻ അവളെ സ്വീകരിക്കുവാൻ തയ്യാറായില്ല.
അവൾക്ക് കുറ്റബോധം കൊണ്ട്,തോന്നിയ ഒരു, ഡിസിഷൻ ആണ് താനുമായുള്ള വിവാഹത്തിന് കലാശിച്ചിരിക്കുന്നത് എന്ന് അവന് തോന്നിയിരുന്നു.
ദേവിനെ അവളിലേക്ക് ചേർക്കാൻ ആയിരുന്നു അവന്റെ വെമ്പൽ.

പക്ഷെ ജാനിയ്ക്ക് അവളുടേതായ തീരുമാനം ഉണ്ടായിരുന്നു.

***
ആദിക്ക് ആക്സിഡന്റ് ഉണ്ടായത് കാരണം വിവാഹം മാറ്റിവെച്ചു എന്നുള്ളത്, കാശിനാഥനും അതുപോലെതന്നെ ആദിയുടെ അച്ഛൻ രവി ശങ്കറും, എല്ലാവരെയും വിളിച്ച് അറിയിച്ചിരുന്നു.

ആദിയെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം, കാശിയും പാർവതിയും കൂടി അവനെ കാണുവാനായി അവിടെ ചെന്നിരുന്നു.ജാനി പക്ഷെ പോയില്ല. അവൾക്ക് അന്ന് ഓഫീസിൽ എന്തോ തിരക്ക് ആയിരുന്നു.

താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് ആദി നേരിട്ട് കാശിയോട് അറിയിക്കുകയും ചെയ്തു.

യാതൊരു മറുപടിയും കാശി അവനോട് പറഞ്ഞില്ല.

ദേവിനെ കുറിച്ച് ഒന്ന് സംസാരിക്കുവാൻ, ആദി തുനിഞ്ഞുമെങ്കിലും ആ സമയത്ത് രവി അവിടേക്ക് കയറി വന്നു.
പിന്നീട് അവൻ ആ ചാപ്റ്റർ എടുത്തു ക്ലോസ് ചെയ്തു.
കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷം, ഇരുവരും തിരികെ മടങ്ങി പോന്നത്..
അവർ കാറിൽ കയറുമ്പോൾ, ഉമ്മറത്തു നിന്ന് ശ്രീലത കണ്ണീർ തുടയ്ക്കുന്നുണ്ട്.

ആദി പറഞ്ഞ കാര്യങ്ങൾ ഒക്കെ കാശിനാഥൻ ജാനിയോട് അവതരിപ്പിച്ചു.
എല്ലാം കേട്ട് ഒരു നിസ്സംഗ ഭാവത്തിൽ ഇരുന്നതല്ലാതെ ജാനി ഒന്നും പറഞ്ഞില്ല.
മോൾക്ക് അച്ഛനോട് ദേഷ്യം കാണും അല്ലേ…?
പെട്ടെന്ന് കാശി ചോദിച്ചതും ജാനി അയാളെ സൂക്ഷിച്ചു നോക്കി..

ദേവിന്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്..

“ഹേയ്… അതൊന്നും സാരമില്ല അച്ഛാ.”
അവൾ അയാളെ നോക്കി മന്തഹസിച്ചു.

“പെട്ടെന്ന് അവനിൽ നിന്നും ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞാൻ പൊട്ടിത്തെറിച്ചു, ശരിയാണ്, പക്ഷേ ഏതൊരു പിതാവും ചെയ്യുന്ന കാര്യം മാത്രമാണ്, അല്ലാതെ ഇങ്ങനെയൊക്കെ, പെരുമാറുന്ന ലോകത്തിലെ ആദ്യ പിതാവ് ഒന്നുമല്ല ഞാൻ….
സെറ്റിയിലേക്ക് കുറച്ചുകൂടി അമർന്നിരുന്നുകൊണ്ട് കാശിനാഥൻ മകളോട് വിശദീകരിച്ചു.ആദിയും ഒത്തുള്ള,നിന്റെ വിവാഹത്തിന്റെ തലേന്നാൾ,പറയണം എന്ന് കരുതി മനസ്സിൽ കൊണ്ടുനടന്നതാണ്, ഇനിയിപ്പോ, എന്തിനാ വെറുതെ.

അച്ഛനും മോൾക്കും,ഓരോ ഗ്ലാസ് ചായയും ആയിട്ട്,ഹോളിലേക്ക് വന്ന,പാർവതിയും കേട്ടു കാശിയുടെ സംസാരം.

ജാനിയും അവനെത്തന്നെ നോക്കിയിരിക്കുകയാണ്.

അന്നേരം അങ്ങനെയൊക്കെ ദേവിനോട് പെരുമാറിയെങ്കിലും, പിന്നീട് തിരിച്ച് കാനഡയിൽ ചെന്നശേഷം, എനിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. ശരിക്കും പറഞ്ഞാൽ, ആദിയെയും ദേവിനെയും ഒരേ തുലാസിൽ, അളക്കാൻ ഒരിക്കലും എനിക്ക് സാധിക്കില്ലായിരുന്നു. ആദിയുടെ കുടുംബത്തിൽ, നീ ഏറ്റവും സന്തോഷവതിയായി കഴിയുമെന്ന്, ഞാൻ അതിയായി വിശ്വസിച്ചു, കാരണം അത്രയ്ക്ക് നല്ല കുടുംബം, രവി ശങ്കറും ശ്രീലതയും വളരെ നല്ല ആളുകൾ, അതിനേക്കാൾ ഒക്കെ ഉപരിയായി ആദിയെ കുറിച്ച് തിരക്കിയപ്പോൾ , പോസിറ്റീവ് ആയിട്ടല്ലാതെ, ആരും ഒരക്ഷരം പോലും, എന്നോട് പറഞ്ഞില്ല. എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു മോളെ. നിന്റെ നന്മ, നിന്റെ ഭാവി സുരക്ഷിതത്വം, സന്തോഷം, ഇതൊക്കെ മാത്രമായിരുന്നു എനിക്ക് അപ്പോൾ വലുതായി തോന്നിയത്. ഈ ലോകത്തിൽ ഏതൊരു അച്ഛനും അങ്ങനെയൊക്കെ മാത്രമേ ചിന്തിക്കൂ, പക്ഷേ, ആദിയേക്കാൾ കൂടുതൽ നീ സന്തോഷം കണ്ടെത്തുന്നത്, ഒരുപക്ഷേ ദേവിന്റെ ഒപ്പമാകും എന്ന് ഞാനും ഒരു വേള ചിന്തിച്ചു. അതിൻപ്രകാരം, നിങ്ങൾ ആരും അറിയാതെ ഞാൻ നാട്ടിലേക്ക് വന്നിരുന്നു, ദേവിന്റെ വീട്ടിൽ ചെന്ന്, അവന്റെ അച്ഛനോട് സംസാരിച്ചു.
നിങ്ങൾ രണ്ടാളും ഇഷ്ടത്തിലാണെന്ന് തന്നെ ഞാൻ അവരോട് പറഞ്ഞത്.
പക്ഷേ, ദേവിന്റെ ഇളയ സഹോദരിക്ക്, ഒരു വിവാഹ ആലോചന വന്നുനിന്നും, നല്ല ഒരു  കേസ് ആണ് അതെന്നും, ചെക്കൻ, എൻജിനീയറാണ്, അവരെക്കാൾ സാമ്പത്തികമായി ഉയർന്നവർ, ദേവിന്റെ മൂത്ത സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുവാൻ വന്നപ്പോൾ, ഈ ചെറുക്കന്റെ അമ്മ,  ആ കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടതാണത്രെ..
അറിഞ്ഞിടത്തോളം നല്ല ആളുകളായിരുന്നു ചെക്കനും കൂട്ടരും. നാലഞ്ചുമാസത്തെ കാലതാമസം എടുക്കും വിവാഹത്തിന്, ആ ചെറുക്കൻ എന്തോ ട്രെയിനിങ് ആയിട്ട്, പുറത്ത് എവിടെയോ പോയതാണ് അത്രേ,യെന്ന് പറഞ്ഞു.
അവൻ മടങ്ങി വന്നശേഷം, ഇളയ മകളെയും കൂടി, ജയിക്കാനുള്ള പ്ലാനിലാണ് ദേവിന്റെ അച്ഛനും അമ്മയും.
അതിനേക്കാൾ ഉപരിയായി അയാൾ മറ്റൊരു കാര്യം എന്നോട് പറഞ്ഞു,നമ്മളുടെ ഓഫീസിൽ ജോലി ചെയ്യുന്ന ആ കുട്ടിയില്ലേ,ദേവിന്റെ കസിൻ ഗൗരി… അവളെക്കൊണ്ട് ദേവിനെ വിവാഹം കഴിപ്പിക്കുവാനാണ്, അവരുടെയൊക്കെ തീരുമാനം.
ആ പെൺകുട്ടിക്കും ദേവിനെ ഒരുപാട് ഇഷ്ടമാണത്രേ. അവൾക്ക് അച്ഛനും അമ്മയും  ചെറുപ്പത്തിലെ നഷ്ടപ്പെട്ടതാണ്,
പിന്നീട് ഇവരുടെ ഒപ്പം ആയിരുന്നു താമസം. ആ പെൺകുട്ടിയുടെ കണ്ണ്നീര് അവരുടെ കുടുംബത്തിൽ വീഴിക്കുവാൻ ഒരിക്കലും ഇടവരത്തരുതേ എന്ന് അയാൾ എന്നോട് പറഞ്ഞത്.
സഹോദരിമാരുടെ വിവാഹം കഴിഞ്ഞ ശേഷം അവരുടെ നടത്തുവാൻ ഉള്ള ഒരുക്കത്തിലാണ്, ദേവിന്റെ അച്ഛനുമമ്മയും..
ഇങ്ങനെയൊക്കെ പറഞ്ഞ സ്ഥിതിക്ക്, ഞാൻ ഇനിയെന്ത് ചെയ്യാനാ മോളെ..  നിന്റെയും അവന്റെയും വിവാഹം നടത്തി തന്നാൽ,  ഒരുപക്ഷേ ആ പെൺകുട്ടി,  അവളുടെ ജീവൻ പോലും വെടിയും എന്നൊക്കെ അവർ പറഞ്ഞപ്പോൾ, എന്റെ മകൾ ആയിട്ട്, യാതൊരു പ്രശ്നത്തിനും ഇനി വരില്ല എന്ന് പറഞ്ഞു ഞാൻ ഇറങ്ങി പോരുകയായിരുന്നു..

ഇതൊക്കെ നിന്നോട്,ആദിയും ഒത്തുള്ള വിവാഹത്തിനു മുന്നേ പറയണം എന്ന് കരുതിയതായിരുന്നു.
പക്ഷേ എല്ലാ തരത്തിലും ഞാൻ പരാജയപ്പെട്ടുപോയി.
എന്റെ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും യാതൊരു വിലയുമില്ലാതെ പോയി. ഈശ്വരൻ, നമ്മൾക്കായി കരുതി വെച്ചത് വല്ലാത്തൊരു വിധിയായി പോയില്ലേ

അത് പറയുമ്പോൾ കാശിയുടെ ശബ്ദം ഇടറി..

പാർവതിക്കും ജാനിക്കും ഒക്കെ ഇത് പുതിയ അറിവായിരുന്നു.
ഇരുവരും കാശിയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്.

അയാൾ കണ്ണുകൾ അടച്ചുകൊണ്ട് സിറ്റിയിൽ ചാരി കിടന്നു.

കാശി കരയുകയാണെന്ന്,ജാനിക്ക് തോന്നി.
അവൾ പതിയെ എഴുന്നേറ്റ്.
അച്ഛന്റെ അരികിൽ ചെന്നശേഷം മെല്ലെ മുഖം കുനിച്ചു,എന്നിട്ട് അവന്റെ കവിളിൽ ഒരു മുത്തം നൽകി.
പെട്ടെന്ന് കാശി കണ്ണു തുറന്നു..

അച്ഛാ……. എന്റെ അച്ഛൻ എന്തിനാണ് വിഷമിക്കുന്നത്, ഇതൊക്കെ, ഇങ്ങനെ സംഭവിക്കണം എന്നുള്ളത്, മുകളിൽ  ഉള്ള ഒരാൾ ഉണ്ടല്ലോ, ആളുടെ തീരുമാനമാണ്, അതിപ്രകാരം മാത്രമേ എല്ലാം നടക്കുകയുള്ളൂ.. സാരമില്ല, ദേവിന്റെയും,  ഗൗരിയുടെയും വിവാഹമായിരിക്കും ഈശ്വരന്റെ  തീരുമാനം. അത് അങ്ങനെ തന്നെ നടക്കട്ടെ, പിന്നെ ആദി, ഒഴിഞ്ഞുമാറി പോയെങ്കിൽ, പോട്ടെ അച്ഛാ, എനിക്ക് അതിലൊന്നും യാതൊരു സങ്കടവുമില്ല.
എല്ലാം വിധി പോലെ വരട്ടെ……

അത് പറയുകയും കാശി നാഥന്റെ മിഴികൾ പിന്നെയും നിറഞ്ഞു.
“എന്റെ അച്ഛൻ ഒരിക്കലും സങ്കടപ്പെടരുത്, അതുമാത്രം കാണുവാൻ എനിക്ക് പറ്റില്ല,പ്ലീസ്….”

അവന്റെ കവിളിലെ കണ്ണുനീരിൽ തുടച്ചുമാറ്റി കൊടുത്തത് മകളായിരുന്നു.
ഒരു തേങ്ങലോട് കൂടി പാർവതിയും  അവിടെ നിൽപ്പുണ്ട്.

“ഒക്കെ വെറും തോന്നലുകൾ ആണ് അച്ഛ, പ്രണയം എന്ന് അതിന് പേരിട്ടു വിളിക്കുന്നുവെന്നേ ഒള്ളു….വിവാഹത്തിൽ കലാശിയ്ക്കണം എന്നൊന്നും യാതൊരു ഉറപ്പും ഇല്ലന്നേ…. ഒക്കെ ഓരോരോ ചിന്തകൾ…”

അയാളുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം, അമ്മയുടെ അടുത്തേക്ക് വന്നു അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ജാനി തന്റെ റൂമിലേക്ക് പോയി…….തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button