Kerala
തൃശ്ശൂരിലെ തോൽവിക്ക് കാരണം പൂരമല്ലെന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് തള്ളി മുരളീധരൻ
തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശ്ശൂരിൽ മത്സരിക്കാൻ ചെന്നതാണ് താൻ ചെയ്ത തെറ്റെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥി മാറാൻ തയ്യാറാണെന്ന് താൻ പറഞ്ഞിട്ടില്ല. പരാജയത്തിന് പല കാരണങ്ങളുണ്ട്. അതിലൊന്നാണ് തൃശ്ശൂർ പൂരമെന്ന് മുരളീധരൻ പറഞ്ഞു
തൃശ്ശൂരിലെ തോൽവിക്ക് കാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് മുരളീധരൻ തള്ളി. റിപ്പോർട്ടിന് പ്രസക്തിയില്ല. തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോർട്ടുകളിൽ നടപടിയെടുത്ത് കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു
പൂരം കലക്കിയതു കൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണ്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം കൊണ്ട് പാർട്ടി പരാജയപ്പെട്ടെങ്കിൽ അതിന്റെ മെച്ചം കിട്ടേണ്ടത് എൽഡിഎഫിന് ആയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.