" "
Novel

ശിശിരം: ഭാഗം 39

രചന: മിത്ര വിന്ദ

ആരാണ് വിളിച്ചത്, അമ്മു വാതിൽക്കലേക്ക് ചെല്ലും മുന്നേ നകുലൻ അവിടെ എത്തി…

അച്ഛന്റെ അമ്മ, കൂടെ മൂത്ത പെങ്ങൾ ഹേമ, ഒപ്പം അവരുടെ മകനും, വേറെ ആരോ ഒരാളും..

മോളെ, ഇതെന്നാടി ഞങ്ങൾ ഒക്കെ അന്യരായോ നിനക്ക്. സതി ടേ കാര്യം ഒന്ന് വിളിച്ചു അറിയിച്ചു പോലും ഇല്ലാലോ.

ഉമ്മറത്തേയ്ക്ക് കയറി ഇരുന്ന് കൊണ്ട് അച്ഛമ്മയും അപ്പച്ചിയും അവളെ നോക്കി.
ഇങ്ങനെ വല്ല കാലത്തും എല്ലാവരും കൂടി വരുന്ന പതിവ് ആണുള്ളത്. വന്നാൽ പിന്നെ അച്ഛമ്മ രണ്ടു ദിവസം നിൽക്കും. മൂന്നാം പക്കം കാലത്തെ അമ്മ എന്തേലും കാശ് വണ്ടിക്കൂലിയ്ക്ക് കൊടുത്താൽ അതും മേടിച്ചു സ്ഥലം വിടു… ഇതിപ്പോ വന്നിട്ട് കുറഞ്ഞത് മൂന്നു കൊല്ലം ആയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം വിവരം അറിഞ്ഞേ,ഇവൾക്ക് കാലിനു വയ്യണ്ട് മരുന്ന് മേടിക്കാൻ പോയി,അവിടെ ചെന്നപ്പോൾ,സരസമ്മയുടെ മകൾ രാധികയേ കണ്ടു.ആ പെണ്ണിനെ കെട്ടിച്ചു വിട്ടേക്കുന്നത് നമ്മുടെ നാട്ടിൽ അല്ല്യോ  അവൾ ആണ് ഈ വിവരം ഒക്കെ പറഞ്ഞത്.കേട്ടതും ഹേമ ഓടി വന്നു എന്നേ വിവരം അറിയിച്ചു.അന്നേരെ വണ്ടി വിളിച്ചു പോന്നത് ആണ്.

കാല് മേലാത്ത ഇവരെങ്ങനെ ഓടി.
നകുലൻ അമ്മുന് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞു.

മോനേ അരുണേ, ഈ bag ഒക്കെ എടുത്തു അകത്തു വെയ്ക്കെ, അച്ഛമ്മ ഇനി ഈ കൊച്ചിന് കൂട്ടിയിട്ട് നിൽക്കാനാ.

അവർ അത് പറഞ്ഞപ്പോൾ ഹേമയുടെ മകൻ ബാഗ്മായി നേരെ അകത്തേക്ക് വന്നു.

പെട്ടെന്ന് നകുലൻ അമ്മുനെ പിന്നിലേക്ക് വലിച്ചു..

ഇത് ആരാ മോളെ,,
നകുലനെ അത്രയ്ക്ക് പരിചയം ഇല്ലാ ആർക്കും. എന്നാൽ യദുനെ ഒക്കെ അറിയാം താനും
ഇത് നകുലേട്ടൻ,ബിന്ദു അമ്മായിടെ മോൻ.

ആഹ് മനസിലായി…. മോനെന്താ ഈ നേരത്തു.

ഞാനാണ് എന്നും ഇവൾക്ക് കൂട്ട് കിടക്കുന്നത്, അതിനു വന്നതാ..

അയ്യോ, ഇനി അതിന്റെ ആവശ്യമൊന്നും ഇല്ലാ… മോൻ പൊയ്ക്കോ.. ഇനി ഞങൾ ഒക്കെ ഇവിടെ ഇണ്ട്..

രാജമ്മ പറഞ്ഞതും അവനു വിറഞ്ഞു കയറി.ഇത്രേം നാളും എവടായിരുന്നു.അമ്മുനെ ഓർത്തു അവൻ ഒന്നും മിണ്ടാതെ കടിച്ചു പിടിച്ചു നിന്നു..

നകുലേട്ടൻ നിന്നോളും അച്ഛമ്മേ, വയ്യാണ്ട് ഇവിടെ നിൽക്കേണ്ട. എനിക്ക് മറ്റന്നാൾ മുതൽ പി സ് സി സെന്ററിൽ പോണം. അപ്പോ അച്ഛമ്മ ഇവിടെ ഒറ്റയ്ക്ക് ആകുല്ലേ..

അമ്മു പറഞ്ഞതും അവരുടെ മുഖം ഒന്നു വാടി.

അതൊന്നും സാരമില്ല മോളെ, അമ്മ നിന്നോളും.. നിനക്ക് ഒരു കൂട്ടും ആകും. പിന്നേ ഇനി നിനക്ക് പേടി ആണെങ്കിൽ, ഇവനേം ഇവിടെ നിറുത്താം,രണ്ടാളും കൂടി ആകുമ്പോൾ കുഴപ്പമില്ല, നിനക്ക് ധൈര്യം ആയിട്ട് പോയി വരാം.

ഹേമ വളരെ കൂൾ ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.

നകുലൻ പല്ല് ഞെരിച്ചു നോക്കിയപ്പോൾ അരുൺ അമ്മുനെ നോക്കി വെള്ളം ഇറക്കി നില്ലപ്പുണ്ട്..

ഇവനെ ഞാനിന്ന്…..അവൻ കൈ മുഷ്ടി ചുരുട്ടി.

വേണ്ട വേണ്ട… അരുൺ പൊയ്ക്കോളൂ, ഞാനും അച്ഛമ്മേം മതി.. പിന്നേ നകുലേട്ടൻ ഉണ്ട്
അമ്മുന് ദേഷ്യം വരുന്നുണ്ട്. എങ്കിലും വേറെ നിവർത്തി ഇല്ലാ. അതുകൊണ്ട് അവൾ പിടിച്ചു നിന്നു.

ഈ കൊച്ചൻ പോട്ടെ, എന്തിനാ എല്ലാരു. അല്ലെ അമ്മേ..

ഹേമ നാകുലനെ നോക്കിക്കൊണ്ട് അമ്മയോട് പറഞ്ഞു.

അവൻ കൂടുതൽ ഒന്നും പറയാതെ വെളിയിലേക്ക് ഇറങ്ങി പോകുകയും ചെയ്തു

അമ്മു ആണെങ്കിൽ അവന്റെ പിന്നാലെ മുറ്റത്തേക്ക് ഇറങ്ങി ചെന്നു.

നകുലേട്ടൻ പോകുവാണോ.. അവളുടെ ശബ്ദം കേട്ട് നകുലൻ തിരിഞ്ഞു നോക്കി.

ആഹ്, നിനക്ക് അതല്ലേ ഇഷ്ട്ടം, വന്നപ്പോൾ മുതൽ പറയുന്നത് അല്ലെ പോകാന്.. ഇനി ഇപ്പൊ കൂട്ടും കുടുംബവും ഒക്കെ ആയ സ്ഥിതിക്ക് എന്റെ ആവശ്യം ഇല്ലാ…

മുഖം അല്പം ഉയർത്തി പിടിച്ചു ഒരു വശത്തേക്ക് ചെരിച്ചുപിടിച്ചു കൊണ്ട് ആണ് നകുലൻ പറയുന്നത്.

അമ്മു ഒന്നും മിണ്ടാതെ അവനെ ഉറ്റു നോക്കി…

വാതിൽ അടച്ചു കിടന്നോണം, ആ തള്ള രാത്രില് എങ്ങാനും മൂത്രം ഒഴിക്കാൻ പോകുന്നത് ആണോ, ബാത്‌റൂo വെളിയിലാ, അവര് കതക് തുറന്ന് ഇറങ്ങി പോകുമ്പോൾ നീ അറിയത്തു പോലും ഇല്ല..ബോധം കെട്ടു ഉറങ്ങിയേക്കരുത്. ഒരു ശ്രെദ്ധ വേണം.

ഒറ്റ ശ്വാസത്തിൽ അല്പം കടുപ്പിച്ചു അവൻ പറഞ്ഞു നിറുത്തി.

അച്ഛമ്മക്ക് പേടി ഉള്ള കൂട്ടം ആണ്. അതുകൊണ്ട് പത്തുമണി കഴിഞ്ഞാൽ ഇറങ്ങില്ല.

ആഹ് അങ്ങനെ ആയാൽ നന്നു. പിന്നെ അവൻ ഇല്ലേ, നിന്റെ അപ്പച്ചിടേ മോൻ, അവനു നിന്നെ കണ്ടപ്പോൾ തേൻ ഒഴുകുന്നുണ്ട്, നോക്കീം കണ്ടും നിന്നാൽ നിനക്ക് കൊള്ളാം.

അമ്മുന്റെ മറുപടി കാക്കാതെ നകുലൻ മുന്നോട്ട് നടന്നു പോയി.

നാകുലേട്ടാ…. വീണ്ടും അവൾ വിളിച്ചു.

എന്താ….

വിഷമം ആയോ..
അത് ചോദിച്ചപ്പോ അവളുടെ ശബ്ദം ഒന്നു നേർത്തു.

നകുലൻ അമ്മുനെ ഒന്നു ഇരുത്തി നോക്കി.

നിനക്ക് സന്തോഷം ആയില്ലേ, എങ്ങനെയാ എന്നേ ഓടിക്കുന്നത് എന്നോർത്ത് കിടക്കുവല്ലാരുന്നോ.

വരമ്പത്തുകൂടെ മൊബൈൽ വെളിച്ചത്തിൽ പോകുന്നവനെ നോക്കി അമ്മു നിന്നു.

മോളെ… ഈ രാത്രിയിൽ അവിടെ ഒറ്റയ്ക്ക് നിൽക്കല്ലേ.. ഇങ്ങട് വന്നേ…

അവൾ തിരിഞ്ഞു നോക്കിയപ്പോൾ മൂവർ സംഘo വന്നു ഉമ്മറത്തു നിൽക്കുന്നു.

അമ്മു പെട്ടെന്ന് അവരുട അടുത്തേക്ക് ചെന്നു.
ഹേമ ആണെങ്കിൽ അമ്മുനെ ഒന്ന് ദഹിപ്പിച്ചു നോക്കി.

ഈ അസമയത്തു ഇങ്ങനെ നിക്കാതെ കുട്ടി. അകത്തു കേറ്.

എനിക്ക് പേടി ഒന്നുംഇല്ല അച്ഛമ്മേ..
അവൾ നീരസത്തോടെ പറഞ്ഞു

നകുലേട്ടൻ പറഞ്ഞത് സത്യം ആണ്, അരുണിന്റെ മിഴികൾ തന്റെ നേർക്ക് ആയിരുന്നു എന്ന് അവൾക്ക് തോന്നി.

അപ്പച്ചി പൊയ്ക്കോളൂ, നേരം ഒരുപാട് ആയി.
കുറച്ചു കഴിഞ്ഞു അമ്മു പറഞ്ഞു.

അതെന്താ മോളെ, നിനക്ക് ഞങ്ങളെ പറഞ്ഞു വിടാൻ ദൃതി ആയോ.

അതുകൊണ്ട് അല്ല അപ്പച്ചി, അത്രേം ദൂരം പോകണ്ടേ..
അമ്മു തിരുത്തി

എന്നാൽ പിന്നെ ഇന്ന് ഇവിടെ നിൽക്കാം എന്ന് പറഞ്ഞാൽ പോരേ, അപ്പൊ കാര്യം തീരില്ലേ.
ഹേമ വിട്ടുകൊടുക്കുന്നില്ല.

എല്ലാവരേം സത്കരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല.. നിങ്ങള് പോകാൻ നോക്ക്

വീട്ടിത്തുറന്നുള്ള അവളുട ആ പറച്ചിൽ ഹേമക്ക് പിടിച്ചില്ല.

നിന്നെ എന്റെ കാക്കിഴിൽ കൊണ്ട് വരും. നോക്കിക്കൊ.
പിറു പിറുത്തു കൊണ്ട് ഹേമ ഇറങ്ങി,പിന്നാലെ അരുണും

അവർ മുറ്റത്തിന്റെ കോണിൽ ചെന്നപ്പോൾ കേട്ടു അമ്മു വാതില് അടയ്ക്കുന്ന ശബ്ദം..

അഹങ്കാരി, ഇവളെ എനിക്ക് വേണം, ഈ അരുണിന്റെ കൈയിൽ കിടന്ന് നീ പെടയ്ക്കും.

അരുൺ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട്നടന്നു.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"