Kerala

ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടു

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രണ്ട് ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്വേഷണം. നേരത്തെ മുന്നണി യോഗത്തിലടക്കം ഇക്കാര്യം പറഞ്ഞിട്ടും മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നില്ല

എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ഇതിനായി ജയകുമാറിനായി നോട്ടീസ് നൽകി. എന്തിനാണ് എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ദുരൂഹമായി തുടരുകയാണ്

നേരത്തെ മുതൽ എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. മുന്നണിക്കുള്ളിൽ നിന്നും പാർട്ടിയിൽ നിന്നും സമ്മർദമേറിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

Related Articles

Back to top button