നിൻ വഴിയേ: ഭാഗം 29
രചന: അഫ്ന
വീട്ടിൽ എത്തിയപ്പോയെക്കും നേരം ഇരുട്ടിയിരുന്നു, തൻവി തിരിച്ചു വന്നപ്പോൾ അജയുടെ കാറിൽ ആയിരുന്നു….. അതിന് കാരണവും അച്ഛമ്മ തന്നെയായിരുന്നു. ആ അവസരം മുതലെടുത്തു ദീപ്തി മുൻപിൽ ഞെളിഞ്ഞു കയറി ഇരുന്നു. ഇത് തൻവിയ്ക്ക് അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല.
എല്ലാവർക്കുമുള്ള വിവാഹ വസ്ത്രവും അന്ന് തന്നെ എടുത്തിരുന്നു. തൻവിയ്ക്കും അഭിയ്ക്കും വിവാഹ നിശ്ചയം കഴിഞ്ഞു ഒരുമിച്ചു പോയി എടുത്തോളാം എന്ന് അഭി പറഞ്ഞു…. അതിനോട് ആർക്കും യോചിപ്പില്ലായിരുന്നു. എല്ലാവരുടെയും ഇഷ്ട്ടം കൂടെ നോക്കിയിട്ടല്ലേ ഇതൊക്കെ എടുക്കുക എന്നത് തന്നെയായിരുന്നു വിഷയം.
പക്ഷേ താങ്കൾക്ക് ഒരുമിച്ചു ഒരുപോലെ ഡിസൈൻ ചെയ്തു എടുക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞു അഭി തന്നെ രംഗം ശാന്തമാക്കി……കാരണം തൻവിയുടെ മനസ്സിലും അത് തന്നെയായിരുന്നു. ഒരുമിച്ചു സെലക്ട് ചെയ്യണം എന്ന്, ഇന്നത്തെ അച്ഛമ്മയുടെ രീതികൾ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് അവന് മനസ്സിലായിരുന്നു… അതുകൊണ്ടാണ് അവനിങ്ങനെ ഒരു തീരുമാനം എടുത്തത്.
എല്ലാവരും അവരുടെ മുറിയിലേക്ക് കയറി പോയി. തൻവി നേരത്തെ കയ്യിൽ കരുതിയിരുന്ന കവർ എടുത്തു വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ മാലതിയുടെ അടുത്തേക്ക് ഓടി.
“മാലുമ്മ അവിടെ നിന്നെ “പുറകിൽ നിന്നുള്ള വിളി കേട്ടതും അവർ നടത്തം നിർത്തി.
“എന്താ മോളെ ഈ നേരത്ത് ”
“ഇത് പിടിച്ചേ….. “കയ്യിലെ കവർ അവർക്ക് നേരെ നീട്ടി. അത് വാങ്ങാൻ മടിച്ചു കൊണ്ടു അവർ അവളെ നോക്കി.
“ഇതെന്താ കുഞ്ഞേ, എനിക്കുള്ളതൊക്കെ അവിടുന്ന് എടുത്തില്ലേ,”
“ഇത് ദീപുവിനുള്ളതാ….. എല്ലാ പ്രാവിശ്യവും എനിക്കല്ലേ എടുത്തു തരാറ്. ഇന്ന് എന്റെ വക…. ദീപുവിന് വിവാഹത്തിന് ഉടുക്കാൻ വാങ്ങിയതാ.കണ്ടപ്പോൾ നന്നായി ചേരും എന്ന് തോന്നി. മാലുമ്മ ഇത് ദീപു വരുമ്പോൾ കൊടുക്കില്ലേ “തൻവി ചിരിയോടെ പറഞ്ഞു കവർ അവരുടെ കയ്യിൽ വെച്ചു കൊടുത്തു.
ആ അമ്മയ്ക്ക് ഒരു നിമിഷം സങ്കടവും സന്തോഷവും തോന്നി. എങ്ങനെ ഈ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയും…. അവർ കഷ്ടപ്പെട്ട് ചിരിച്ചു കൊണ്ടു വേറൊന്നും പറയാതെ വീട്ടിലേക്ക് നടന്നു.അവൾ അവര് പോകുന്നതും നോക്കി നിന്ന ശേഷം വീട്ടിലേക്ക് നടന്നു.
ഇത് കണ്ടു കൊണ്ടാണ് അഭി മുറ്റത്തേക്ക് ഇറങ്ങി വരുന്നത്. അവൻ മുണ്ട് മടക്കി കുത്തി അവളുടെ അടുത്തേക്ക് വന്നു.
“എന്താ മുഖം വല്ലാണ്ടിരിക്കുന്നെ, ദീപു ഇല്ലാത്തത് കൊണ്ടാണോ “അതിന് ആണെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.
“സാരമില്ലഡോ, അവൻ ജോലിയുടെ ആവിശ്യത്തിന് പോയതല്ലേ, കുറച്ചു ദിവസം കഴിഞ്ഞാൽ വരില്ലേ “അവളെ പുറകിൽ നിന്ന് കൂട്ടി പിടിച്ചു തോളിൽ മുഖം ചേർത്ത് പറഞ്ഞു.
“അഭിയേട്ടന് അറിയാത്തതു കൊണ്ടാ,
ഏട്ടനോടുള്ള ഇഷ്ട്ടം കുറയാത്തതിന്റെ കാരണം തന്നെ ദീപുവാ,ഏട്ടൻ എന്നേ എപ്പോയൊക്കെ അവോയ്ഡ് ചെയ്യുമ്പോഴും സാരമില്ലെന്ന് പറഞ്ഞു കൂടെ നിന്നിട്ടെ ഒള്ളു, എല്ലാവരും പറഞ്ഞതാ ഇതൊക്കെ അവസാനിപ്പിക്കാൻ. പക്ഷേ ഒരു ചെറിയ പ്രതീക്ഷ തന്നതും ദീപുവാ……
എന്റെ സങ്കടം കാണാൻ വയ്യാതെ ആയപ്പോഴാ എല്ലാം മറക്കാൻ പറഞ്ഞേ, അതും ഒരു വട്ടം മാത്രം.
ആ ആളെ ഞാൻ എങ്ങനെ എന്റെ സന്തോഷത്തിൽ മറക്കും….. ദീപു ഇല്ലെങ്കിൽ എന്റെ ഒരു ഹാപ്പിനസും പുർണ്ണമാകില്ല “അത് പറയുമ്പോഴും അവളുടെ കണ്ണ് നിറയുന്നത് അവൻ നോക്കി കണ്ടു….അവന്റെ ഇഷ്ട്ടം അറിയുമ്പോയുള്ള തൻവിയുടെ പ്രതികരണം ഓർത്തു അഭിയുടെ ഉള്ളിൽ ഭായമായിരുന്നു…
അവൾക്കൊരിക്കലും അത് accept ചെയ്യാൻ കഴിയില്ല എന്നവന് അറിയാമായിരുന്നു.
“ഇനി ഇതും ഓർത്തു കണ്ണീരൊലിപ്പിച്ചു തല വേദന ഉണ്ടാക്കേണ്ട. അവൻ ഇങ്ങോട്ട് തന്നെ വരില്ലേ, അപ്പൊ നമുക്ക് മുതലും പലിശയും അടക്കം കൊടുക്കാം…. ഇപ്പൊ എന്റെ കൊച്ചു പോയി ഉറങ്ങ്. നാളെയാ അമ്പലത്തിൽ കോടി കയറുന്നത്.”അഭി പറഞ്ഞു.
“അപ്പൊ നാളെ കാണാൻ കൂടെ കിട്ടില്ലല്ലോ ”
“ചാൻസ് കുറവാണ്, എന്നാലും ശ്രമിക്കാം. ഇപ്പൊ ഈ മുഖം കാണാതെ ഉറങ്ങാൻ പറ്റേണ്ടേ.”അഭി മൂക്ക് പിടിച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്നിട്ടാണല്ലോ ദീപ്തിയെ മുൻപിൽ കയറ്റിയെ “നേരത്തെ നടന്നത് മറന്നിട്ടില്ലെന്ന് അവളുടെ മുഖഭാവം കണ്ടപ്പോൾ പിടികിട്ടി….. ഇനി ഇപ്പൊ എന്ത് പറഞ്ഞു സോപ്പിടും എന്ന് കരുതി നിൽക്കുമ്പോയാണ് അച്ഛമ്മയുടെ വിളി വരുന്നത്…….അഭി ചിരിച്ചു കൊണ്ടു മുഖവും വീർപ്പിച്ചു നിൽക്കുന്നവളെ നോക്കി ഫോൺ എടുത്തു.
“ആ അച്ഛമ്മാ,…..ദേ എത്തി ഞാൻ അച്ഛമ്മയെ കാണുന്നുണ്ടല്ലോ…ഒന്ന് കൈ വീശിയെ,എന്നേ കാണുന്നില്ലേ….
ശ്ശെ ഒരു മിനിറ്റ് “അവൻ ഫോണിൽ സംസാരിച്ചു കൊണ്ടു കയ്യും കെട്ടി മുമ്പിൽ നിൽക്കുന്നവളുടെ കവിളിൽ മുത്തി അവിടുന്ന് ഓടി.
ഇപ്പോ ആരാ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിൽ കവിളിലും കാറെടുത്തു പോകുന്നവനെയും നോക്കി.
നോക്കിക്കോ, നാളെ മൈൻഡ് ചെയ്യില്ല. ദുഷ്ടൻ……പറഞ്ഞിട്ട് പൊക്കുടേ. തൻവി പിറുപിറുത്തു കൊണ്ടു അകത്തേക്ക് നടന്നു.
ഇതെല്ലാം വെറുപ്പോടെ നോക്കികൊണ്ട് ദീപ്തി മുകളിൽ ഇരിപ്പുണ്ടായിരുന്നു…
ഈ സന്തോഷമൊന്നും അതിക കാലം ഉണ്ടാവില്ല തൻവി. അതുകൊണ്ട് എത്ര വേണേലും സന്തോഷിച്ചോ…. എനിക്ക് കിട്ടിയില്ലേലും നിനക്ക് അവനേ നൽകില്ല. അതെന്റെ വാശിയാ…. അവന്റെ കണ്ണിലെ പ്രണയം അതെന്നോടാവണം…. അതിന് വേണ്ടി നിന്നെ കൊല്ലാനും എനിക്ക് മടിയില്ല.
അവൾ പുച്ഛത്തോടെ ചിരിച്ചു കൊണ്ടു മുറിയിലേക്ക് നടന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ഇന്നാണ് അമ്പലത്തിൽ കോടിയേറ്റം. അതുകൊണ്ട് തന്നെ ഇവിടെയുള്ള ആൺത്തരികളെ ആരെയും ഇന്ന് പ്രതീക്ഷിക്കണ്ട…. കമ്മിറ്റിയിലേ പ്രധാന അംഗമാണ് അച്ഛൻ…..എല്ലാ പ്രാവശ്യവും അച്ഛന്റെ പകരം ദീപുവും അഭിയുമാണ് എല്ലാം ചെയ്തു കൊണ്ടിരുന്നത്. ഇപ്രാവശ്യം ദീപു ഇല്ലാത്തത് കൊണ്ടു അച്ഛനും ഏട്ടനും അഭിയും പോയി…
തൻവി നേരത്തെ എണീറ്റു. അടുത്തു കിടക്കുന്ന ലച്ചുവിനെ വിളിച്ചുണർത്തി.
“ലച്ചു വേഗം എണീറ്റെ,…”
“ചേച്ചി ഒരഞ്ചു മിനിറ്റ് കൂടെ ”
“ഞാൻ താഴെ പോയി തിരികെ വരുമ്പോയേക്കും നിന്റെ വാലിനെയും വിളിച്ചു എണീപ്പിറ്റു നിർത്തിയേക്കണം”
“അതെന്തിനാ ഇത്ര നേരത്തെ “ലച്ചു കോട്ടു വാ ഇട്ടു കൊണ്ടു മൂരി നിവർന്നിരുന്നു.
“ഇന്ന് അമ്പലത്തിൽ പോകേണ്ട കാര്യം ഒന്നും ഓർമ ഇല്ലേ, അപ്പോയെക്കും കുളിയും നനയും കഴിഞ്ഞു ഇരുന്നിട്ട് വേണം പോകുമ്പോൾ ചൂടാനുള്ള മുല്ലപ്പൂ കോർക്കാൻ ”
“ഓഹ് അങ്ങനെ ഒരു കാര്യം ഉണ്ടല്ലേ, ഞാൻ മറന്നു പോയി. ഇപ്പൊ വരാവേ ”
ലച്ചു തലയ്ക്കു കൈ വെച്ചു വേഗം ബെഡിൽ നിന്ന് ചാടി എണീറ്റു വാഷ് റൂമിലേക്ക് ഓടി. അവളുടെ ഓട്ടം കണ്ടു ചിരിച്ചു കൊണ്ടു മുടി വാരി കെട്ടി കൊണ്ടു തൻവി താഴെക്ക് നടന്നു.
താഴെക്ക് ഇറങ്ങാൻ നേരമാണ് ദീപ്തിയും അപർണയും കിടക്കുന്ന മുറി അടഞ്ഞു കിടക്കുന്നത് കാണുന്നത്… അവരെ വിളിക്കണോ വിളിക്കേണ്ടേ എന്ന് കരുതി താഴെക്ക് ഇറങ്ങാൻ നേരാണ് ദീപ്തി ഡോർ തുറക്കുന്നത്….
കുളിച്ചു വൃത്തിയായി വരുന്നവളെ കണ്ടു തൻവി വായും പൊളിച്ചു നിന്നു. ഇത്ര നേരത്തെ ഇവള് എണീറ്റ ചരിത്രം ഇല്ല….തൻവിയേ മുൻപിൽ കണ്ടു ദീപ്തി പുഞ്ചിരിച്ചു. ഇതും കൂടെ ആയതും അവളിൽ വീണ്ടും ഞെട്ടൽ ഉളവാക്കി.
“എന്താ തൻവി, ഞങ്ങളെ ഒന്നും വിളിക്കില്ലേ നീ “ചിരിയോടെ തന്നെ അവൾ ചോദിച്ചു. ആ ചിരിക്കുള്ളിലും കടപ്പല്ലുകൾ കടിമർത്തുന്ന ശബ്ദം കേൾക്കാം.
“അത് ഞാൻ നിങ്ങൾക്ക് ഇഷ്ട്ടമാവില്ലെന്ന് കരുതി “തനു ക്ഷമാപണം പോലെ പറഞ്ഞു.
“ഞങ്ങൾക്ക് എന്ത് ഇഷ്ട്ടപ്പെടില്ലെന്ന്. ഇപ്പൊ ഞങ്ങളും ഈ വീട്ടിലേ ഒരംഗം അല്ലെ, അപ്പൊ അവിടുത്തെ ജീവിത രീതിയുമായി പൊരുത്തപ്പെടേണ്ടേ…. ഇതൊക്കെ ആരെങ്കിലും പറഞ്ഞു തരണോ തൻവി “ദീപ്തിയുടെ ഈ രീതിയിലുള്ള സംസാരം തൻവിയെ ആകെ ചിന്താ കുഴപ്പത്തിലാക്കി.
“സോറി, ഞാൻ ഇനി ശ്രദ്ധിച്ചോളാം. അപർണ എണീറ്റെങ്കിൽ ഭക്ഷണം കഴിക്കാൻ ഉറങ്ങിക്കോളൂ “തൻവി അവൾക്ക് പുഞ്ചിരിച്ചു കൊടുത്തു താഴെക്കുള്ള പടികൾ ഇറങ്ങി…. അവൾ പോകുന്നതും നോക്കി ദീപ്തി കൈകൾ പിണച്ചു വാതിൽ പടിയിൽ ചാരി.
ഇവിടെ നിന്ന് തള്ളിയിട്ടാൽ നീ ചാകുവോ തൻവി……ഇല്ല….. പക്ഷേ……
പറഞ്ഞു മുഴുവനാക്കാതെ അവൾ മനസ്സിൽ എന്തോ ഓർത്തു ഊറി ചിരിച്ചു അകത്തേക്ക് കയറി കതക് കുറ്റി ഇട്ടു.
“What the f₹#@#₹… നീ എന്തിനാ ആ നശിച്ചവളോട് രാവിലെ തന്നെ കൊഞ്ചാൻ പോയേ, പോരാത്തതിന് ഇത്ര നേരത്തെ….. എനിക്ക് ഈ മൺ കൂട് തീരെ ഇഷ്ട്ടപ്പെടുന്നില്ല”അപർണ
“അതിന് ആർക്കു ഇഷ്ട്ടപ്പെടു ഈ ചെറ്റ കുടിൽ. ഇട്ടു മൂടാൻ സ്വത്ത് ഉണ്ടായിട്ടെന്താ കാര്യം, മര്യാദക്ക് ഒരു വീട് വെക്കാൻ ബുദ്ധിയില്ലാത്തവരാ ഇതൊക്കെ…….”അവൾ പുച്ഛിച്ചു.
“എന്താ നിന്റെ പ്ലാൻ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ബാക്കി ഉള്ളവരോടുള്ള പെരുമാറ്റം ഓക്കേ. പക്ഷേ ഈ തൻവിയോട് എന്തിനാ നീ “അപർണ സംശയത്തോടെ അവളെ നോക്കി.
“ഞാൻ പറഞ്ഞില്ലേ ആർക്കും സംശയം തോന്നരുതെന്ന്.തൻവിയ്ക്ക് പോലും…
അവൾക്ക് സംശയം തോന്നിയാൽ പിന്നെ നമ്മൾ പിടിക്കപ്പെടും അത് പാടില്ല…,… ചിലപ്പോൾ അഭിയെ എനിക്ക് നഷ്ടമായേക്കാം “ദീപ്തി ജനൽ പടിയിൽ മുറുകെ പിടിച്ചു നെരിച്ചു……
“എന്തായാലും നിന്റെ അഭിനയം കൊള്ളാം, continue…”അപർണ ചിരിയോടെ അവൾക്ക് നേരെ ഉയർത്തി….. അതിന് തിരിച്ചു അവൾക്ക് കൈ കൊടുത്തു.
“ഗുഡ് മോർണിംഗ് അമ്മാ “തൻവി ഓടി ചെന്നു അമ്മയുടെ പുറത്തു മുഖം വെച്ചു.
“രാവിലെ തന്നെ തുടങ്ങി പെണ്ണ്, നിന്ന് തിരിയാതെ ആ തേങ്ങ പോയി ചിരക്”
“ഞാൻ പല്ല് തേച്ചില്ല അമ്മാ “തൻവി മടിച്ചു നിന്ന് തല ചൊറിഞ്ഞു…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…