" "
Novel

കാശിനാഥൻ-2: ഭാഗം 42

രചന: മിത്ര വിന്ദ

അപ്പോളേക്കും ജാനി പോകുകയും ചെയ്തു.
അതിനു ശേഷം ഞാൻ ഒന്നിറങ്ങി നടന്നു നോക്കി.. യാതൊരു പ്രശ്നവും എനിക്ക് ഇല്ലായിരുന്നുഞാൻ പെർഫെക്ട് ആയിരുന്നു.. നേരെ ഭഗവാന്റെ മുന്നിലേക്ക് ചെന്നു. ശ്രീകോവിലിൽ കയറിയില്ല കേട്ടോ. വിവാഹ ശേഷം എന്റെ ജാനികുട്ടിയും ആയിട്ട് .വന്നോളാം എന്ന് പുള്ളിക്കാരനോട് ബോധിപ്പിച്ചു..

അവൻ പറയുന്നത് എല്ലാം കേട്ട് കൊണ്ട് ജാനി, ആ മുഖത്തേക്ക് നോക്കി ഇരിയ്ക്കുകയാണ്.

മിഴികൾ നിറഞ്ഞു തൂവി ഒഴുകുന്നുണ്ട്..

ബർത്ത്ഡേക്കാരിയ്ക്ക് ഒരു വമ്പൻ സർപ്രൈസ് കൊടുക്കാൻ വേണ്ടി അന്ന് രാത്രിയിൽ എത്തിയിരുന്നു കേട്ടോ…
പക്ഷെ നിന്റെ ഫാമിലി വന്നിട്ടുണ്ട് എന്ന് അറിഞ്ഞതും പിന്നെ തിരിച്ചു പോയ്‌…അവരൊക്കെ ഉളളത് കൊണ്ട് എന്തോ ഒരു മടി ആയിരുന്നു.. രണ്ടു മൂന്ന് ദിവസം ശ്രെമിച്ചു എങ്കിലും ഇവിടെയ്ക്ക് വരാൻ പറ്റിയില്ല…
എന്നാൽ പിന്നെ എല്ലാവരും പോയിട്ട് വരാമെന്ന് കരുതി വെയിറ്റ് ചെയ്തു. ഇത്രയും വർഷങ്ങൾ കാത്തിരുന്ന എനിക്ക് ഈ ചുരുങ്ങിയ ദിവസം കൂടി ക്ഷമിച്ചു നിൽക്കാൻ മേലേ എന്ന് എന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു…
അങ്ങനെ അങ്ങനെ ഒടുവിൽ ഇന്നാണ് എന്റെ കൊച്ചിനെ നേരിട്ട് കാണാൻ എനിക്ക് പറ്റിയത്.
പറഞ്ഞു കൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്തപ്പോൾ ജാനി പൊട്ടിക്കരഞ്ഞു പോയ്‌.

” ഞാൻ.. ഞാൻ ഒരാൾ കാരണം അല്ലെ ഇങ്ങനെ ഒക്കെ ആദിയ്ക്ക് സംഭവിച്ചത്.എനിക്ക് വേണ്ടിയല്ലേ അന്ന് ദേവിനെ കാണാൻ പോയത്. അതൊക്ക ഓർക്കുമ്പോൾ കുറ്റബോധം കൊണ്ട് നീറിയാണ് ഇത്രയും കാലം ഞാൻ ജീവിച്ചത്.. ശരിക്കും ഒന്ന് ഉറങ്ങിയിട്ട് എത്രയോ നാളുകൾ ആയി… കൂടുതൽ ഒന്നും അറിയണ്ട, എന്റെ ആദി എവിടെയാണ്, ആരോഗ്യസ്ഥിതി എങ്ങനെയാണ്.. അത്രമാത്രം ഒന്ന് അറിഞ്ഞാൽ മതിയായിരുന്നു…

അവന്റെ വിരലുകളിൽ വിരൽ കോർത്തു ഇരുന്ന് കൊണ്ട് ആ തോളിൽ തല ചായ്ച്ചു, ഒരുപാട് നാളത്തെ മാനസിക പിരിമുറുക്കം എല്ലാം ഉപേക്ഷിച്ചു ഇരിക്കുകയാണ് ജാനി.മതിയാവോളം..

നേരം ഒരുപാട് ആയി, എന്തെങ്കിലും കഴിക്കണ്ടേ കൊച്ചേ, എന്നിട്ട് കിടന്നു ഉറങ്ങാൻ നോക്ക്.

ആദി എങ്ങനെയാണ് ഇവിടേക്ക് കയറിയത്..?
പെട്ടെന്ന് അവൾ ചോദിച്ചു.

“കാശിയങ്കിളിനോട്‌ എന്റെ അച്ഛൻ വിളിച്ചു സംസാരിച്ചു, നിന്നെ കാണാൻ പോകണമെന്ന്, ഒരു സർപ്രൈസ് കൊടുക്കണം എന്നും, അങ്കിൾ ആയിരിക്കും സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞത് ഞങ്ങൾ വരുമ്പോൾ ഡോർ തുറന്നു കൊടുക്കണം എന്ന്…”

“അയ്യോ.. അപ്പൊ രവിയങ്കിൾ ഒക്കെ ഇവിടെ ഉണ്ടോ “?
ജാനി പിടഞ്ഞു എഴുന്നേറ്റു

“എടി പൊട്ടിക്കാളി, അങ്ങനെ പറഞ്ഞുന്നെ ഒള്ളു.. ആക്ച്വലി ഞാൻ മാത്രം അല്ലെ വന്നത്,”

അവൻ അവളുടെ കൈത്തണ്ടയിൽ ഒന്ന് നുള്ളികൊണ്ട് പറഞ്ഞു.

ആദി വാ, ഞാൻ ഒരു കോഫി ഇട്ട് തരാം..
ജാനി അവന്റെ കൈയിൽ പിടിച്ചു വലിച്ചു.
ഹ്മ്മ്.. ഓക്കേ…

ഇരുവരും കൂടി അടുക്കളയിലേക്ക് പോയ്‌.

രണ്ടാൾക്കും കൂടി അവൾ നല്ല അസ്സൽ കടുപ്പത്തിലൊരു ബ്രൂ കോഫി ഇട്ടു..
എന്നിട്ട് ചൂടോടെ അതും കുടിച്ചു കൊണ്ട് ഇരുന്നു.

ശേഷം ഒന്ന് കുളിച്ചു ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു അവൾ വാഷ് റൂമിലേക്ക് പോയി.
പത്തു മിനുട്ടിനു ഉള്ളിൽ ഇറങ്ങി വരികയും ചെയ്തു.

നല്ല ചൂട് ദോശയും ചമ്മന്തിയും ആയിരുന്നു ഡിന്നർ ന്.. അവൾ ഒറ്റയ്ക്ക് ആയത് കാരണ അധികം ഫുഡ്‌ ഒന്നും ഉണ്ടാകുന്നില്ല. എന്തേലും തട്ടിക്കൂട്ടി കഴിക്കും.. അത്രമാത്രം..

ഇരുവരും കൂടി ഇരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു..
അച്ഛൻ എന്ത് പറഞ്ഞു അങ്കിളിനോട്‌, ആദിയോട് എന്തെങ്കിലും സംസാരിച്ചോ, അതോ…?

ഹ്മ്മ്, എന്റെ ആരോഗ്യവിവരങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി, പിന്നെ കുറേ സമയം ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു.അവർ ഉടനെ നാട്ടിലേക്ക് എത്താം എന്നും, അപ്പോള് കാണാം എന്നും ഒക്കെ പറഞ്ഞു കേട്ടോ.

ഹ്മ്മ്…..
അവളൊന്നു മൂളി.

കഴിച്ചു എഴുന്നേറ്റു കൈ ഒക്കെ കഴുകി വന്നു സമയം നോക്കിയപ്പോൾ നേരം 11മണി…

ആദി.. ഒരുപാട് ലേറ്റ് ആയല്ലോ, വണ്ടി ഓടിച്ചുപോകാൻ ബുദ്ധിമുട്ട് ഉണ്ടോ…?

അതിനു ആരാണ് വണ്ടി ഓടിച്ചു പോകുന്നത്, ഞാൻ ഇന്ന് ഇവിടെ എന്റെ കൊച്ചിന്റെ കൂടെയാണ് കിടക്കാൻ പോകുന്നത്.

കുസൃതിചിരിയോടെ ആദി പറഞ്ഞപ്പോൾ ജാനിയുടെ നെറ്റി ചുളിഞ്ഞു……തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"