" "
Kerala

എടിഎം കവർച്ച: പ്രതികൾ കേരളത്തിലെത്തിയത് വ്യാഴാഴ്ച; മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രം

തൃശ്ശൂരിലെ എടിഎം കവർച്ചയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാമക്കലിൽ പിടിയിലായ പ്രതികളിൽ രണ്ട് പേർ കേരളത്തിലെത്തിയത് വിമാന മാർഗം. മൂന്ന് പേർ കാറിലും മറ്റുള്ളവർ ട്രക്കിലും കേരളത്തിലെത്തി. സംഘത്തിലെ ഒരാളായ മുബാറകിന് നടന്ന സംഭവങ്ങളെ കുറിച്ച് ഒരു അറിവുമില്ലെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ട്രക്ക് ഉടമ സുമാനുദ്ദീൻ ആണെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു

കവർച്ചയുടെ മുഖ്യസൂത്രധാരൻ പിടിയിലായ മുഹമ്മദ് ഇക്രം ആണ്. ഏത് എടിഎം കവർച്ച ചെയ്യണമെന്ന് തീരുമാനിച്ചത് ഇക്രം ആയിരുന്നു. ഇന്നലെയാണ് ഇവർ തൃശ്ശൂരിലെത്തിയത്. സബീർ കാന്തും സൗകിനും വിമാനമാർഗം കേരളത്തിലെത്തി. സംഭവത്തിൽ ഏഴ് പേരാണ് പിടിയിലായത്.

ഹരിയാന പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ് വീൻ, മുബാറക്, നൂഹ് ജില്ലക്കാരായ മുഹമ്മദ് അക്രം, അസീർ അലി എന്നിവരാണ് പിടിയിലായത്. സുമാനുദ്ദീൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അസീർ അലി ഏറ്റുമുട്ടലിൽ പരുക്കേറ്റ് ചികിത്സയിലാണ്. മറ്റുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയാണ്

തൃശ്ശൂരിൽ 20 കിലോമീറ്റർ പരിധിയിൽ മൂന്ന് എടിഎം കൗണ്ടറുകളിലാണ് മോഷണം നടന്നത്. 68 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടു. നാമക്കലിൽ വെച്ചാണ് ഏഴ് പ്രതികളെയും പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്.

Related Articles

Back to top button
"
"