Kerala

കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല; അൻവറിനെ പിന്തുണച്ച് എടവണ്ണയിൽ ഫ്‌ളക്‌സ് ബോർഡ്

പി വി അൻവർ എംഎൽഎയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നിൽ ഫ്‌ളക്‌സ് ബോർഡ്. കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല എന്ന തലക്കെട്ടോടെയാണ് ഫ്‌ളക്‌സ് ബോർഡ്. പിവി അൻവർ വിപ്ലവ സൂര്യനാണെന്നും എഴുതിയിട്ടുണ്ട്. ടൗൺ ബോയിസ് ആർമിയുടെ പേരിലാണ് ഒതായയിലെ അൻവറിന്റെ വീടിന് മുന്നിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിപിഎം അൻവറിനെതിരെ ഒതായിയിലെ വീടിനു മുന്നിൽ ബോർഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരായിട്ടാണിപ്പോൾ അൻവറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം പിവി അൻവർ വിളിച്ചുചേർത്ത രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ നടക്കും. വൈകുന്നേരം ആറരക്കാണ് യോഗം. സിപിഎം ബന്ധം ഉപേക്ഷിച്ച് അതിരൂക്ഷ ആരോപണങ്ങളുമായി രംഗത്തുവന്ന അൻവർ ഇന്ന് യോഗത്തിൽ എന്തുപറയുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related Articles

Back to top button