" "
Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 91

രചന: റിൻസി പ്രിൻസ്

സമയം ഒരുപാട് ഞാന് വീട്ടിലേക്ക് പോട്ടെ മീര ഒറ്റയ്ക്ക് ഉള്ളൂ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും പിന്നെ അമ്മയോട് വലിയ മിണ്ടാട്ടം ഒന്നുമില്ല അതുകൊണ്ടുതന്നെ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിൽ പിന്നെ ഞാൻ പറഞ്ഞില്ലേ നീ വിഷമിക്കണ്ട എന്തുവന്നാലും ഇവിടെ ഞങ്ങളൊക്കെ ഇല്ലേ എന്തെങ്കിലുമൊക്കെ നമുക്ക് സമാധാനം ഉണ്ടാക്കാം

“ശരിയെടാ

അതും പറഞ്ഞ് വീട്ടിലേക്ക് പോകാനായി തീരുമാനിച്ചിരുന്നു..

സുധി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു ടിവി കണ്ടുകൊണ്ട് ഇരിക്കുന്ന അമ്മയെ. കുറച്ച് അപ്പുറത്തായി ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ട് രമ്യയും ഇരിപ്പുണ്ട്. രമ്യ അവനെ ഒന്നു നോക്കി പുഞ്ചിരിച്ചു എന്നല്ലാതെ എപ്പോൾ വന്നു എന്ന് പോലും ചോദിച്ചില്ല. അത് അവനിൽ വിഷമമുണ്ടാക്കിയിരുന്നു. അങ്ങനെ വലുതായി സംസാരിക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല രമ്യ. എങ്കിലും ഒരു കുശലാന്വേഷണം എന്ന നിലയിലെങ്കിലും എപ്പോൾ വന്നു എന്ന് ചോദിക്കാമായിരുന്നു. അടുക്കളയിലേക്ക് നോക്കിയപ്പോൾ മീര അവിടെയില്ല. പിന്നെ നോക്കിയത് മുറിയിലായിരുന്നു. അപ്പോൾ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ആൾ അവിടെയല്ല എന്ന് തോന്നി. മറ്റെവിടെയോ ആലോചിച്ചു കൊണ്ടിരിക്കുന്നു. അവന്റെ കാൽപെരുമാറ്റം കേട്ടതും അവൾ തിരിഞ്ഞുനോക്കി. അവനെ കണ്ടതും ആ മുഖം പ്രകാശിക്കുന്നത് സുധി അറിഞ്ഞിരുന്നു.

” താൻ പഠിക്കുകയായിരുന്നു എങ്കിൽ പഠിച്ചോ

സുധി പറഞ്ഞു

” പഠിച്ചു കഴിഞ്ഞു, കുറച്ച് എഴുതാൻ ഉണ്ടായിരുന്നു അത് എഴുതുവാരുന്നു..

“മ്മ്… ശ്രീജിത്ത് വന്നില്ലേ.?

അവളോട് അവൻ ചോദിച്ചു

” ഇല്ല ഞാൻ ഇവിടെ ഉള്ളപ്പോഴും പത്തു പതിനൊന്നു മണിയായിട്ടാ പൊതുവേ ശ്രീജിത്ത് വരാറുള്ളത്…

” അമ്മ തന്നോട് എന്തെങ്കിലും സംസാരിച്ചോ.?

അവളുടെ അരികിലേക്ക് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

“ഇല്ല… ഞാൻ കുറെ വട്ടം അങ്ങോട്ട് ചോദിച്ചിട്ട് പോലും മിണ്ടിയില്ല..

“സാരമില്ല…

അവൻ അവളെ ആശ്വസിപ്പിക്കുകയാണ് അപ്പോഴും ചെയ്തത്.

“വീട്ടിലേക്ക് വിളിച്ചിരുന്നോ.?

“ആഹ് വിളിച്ചിരുന്നു,

” ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും വീട്ടിൽ പറയണ്ട. വെറുതെ അവരെ കൂടി വിഷമിപ്പിക്കാൻ ആയിട്ട്.

സുധി പറഞ്ഞു

” അതിപ്പോൾ സുധിയേട്ടൻ പറഞ്ഞില്ലെങ്കിലും ഞാൻ പറയില്ല.

” പല കാര്യങ്ങളും കണ്ടു ചെയ്യാനുള്ള തന്റെ കഴിവുണ്ടല്ലോ അതാണ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത്.

” നാളെ നമുക്ക് തന്റെ കോളേജ് വരെ ഒന്ന് പോണം.

” എന്താ സുധിയേട്ടാ ഞാന് രണ്ടുമൂന്നു ദിവസം കൂടെ കഴിഞ്ഞിട്ട് ക്ലാസിന് പോകുന്നുള്ളൂ എന്നാണ് കരുതിയത്. സുധിയേട്ടൻ വന്നിട്ട് പെട്ടെന്ന് ക്ലാസിന് പോകുന്നത് എങ്ങനെയാ.?

” കുറച്ചൂടെ ദിവസം കഴിഞ്ഞ് ക്ലാസിനു പോയാൽ മതി. പക്ഷേ കോളേജിൽ പോയി ചില കാര്യങ്ങൾ ചെയ്യാനുണ്ട്. പിന്നെ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. സത്യത്തിൽ തന്നോട് പറയാൻ എനിക്ക് മടിയാണ്. പക്ഷേ പറയാതിരിക്കാൻ പറ്റാത്ത ഒരു കാര്യം ആണ്..

” സുധീയേട്ടന് എന്തിനാ ഇത്രയും മുഖവര ഇടുന്നത്.? എന്താണെന്ന് പറ,

” മറ്റൊന്നുമല്ല മീര ഞാനീപ്രാവശ്യം വന്നത് റൂമിലുള്ള രണ്ടുമൂന്നു പേരോട് പണം കടം വാങ്ങി ആണ്.. ഇവിടെ കുറച്ച് പ്രശ്നങ്ങളായിരുന്നല്ലോ. ഞാൻ നേരിട്ട് വന്നാൽ ആ പ്രശ്നങ്ങളൊക്കെ മാറുമെന്ന ഞാൻ വിശ്വസിച്ചത്. പക്ഷേ ഞാൻ ഉദ്ദേശിച്ചതിലും വലിയ പ്രശ്നങ്ങളാണ് ഇവിടെ ഉണ്ടായത്. എന്ന് ഇവിടെ വന്നതിനു ശേഷം മനസ്സിലായത്. റിട്ടേൺ ടിക്കറ്റ് കമ്പനി തരില്ല.. അർജന്റ് ആയി വന്നതായതുകൊണ്ട്. തന്നോട് ഇപ്പോൾ എങ്ങനെയാ ചോദിക്കുക,

സുധീ മടിച്ചു

” എന്താണെന്ന് വെച്ചാൽ കാര്യം പറ സുധിയേട്ടാ

അവൾക്ക് ക്ഷമ കെട്ടു

” തിരിച്ചു പോണെങ്കിൽ ടിക്കറ്റ് എടുക്കാൻ 40000 രൂപയാകും. അതിന് തന്റെ ഓർണമെൻസ് എന്തെങ്കിലും എനിക്കൊന്ന് പണയം വയ്ക്കാൻ തരണം.. ഞാൻ അവിടെ ചെന്ന് ഒന്ന് രണ്ടുമാസത്തിനുള്ളിൽ അത് തിരിച്ചെടുത്തു തരാം..

മീരയുടെ മുഖം മങ്ങുന്നത് കണ്ടപ്പോൾ ഒന്ന് ഭയന്നിരുന്നു സുധി

” തനിക്ക് വിഷമം ആകും എന്ന് എനിക്കറിയാം. പക്ഷേ വേറൊരു മാർഗ്ഗം എന്റെ മുൻപിൽ ഇല്ലായിരുന്നു.

” എനിക്ക് വിഷമമായി എന്നുള്ളത് സത്യവാ, അത് പക്ഷേ എന്റെ സ്വർണം പണയം വയ്ക്കണമെന്ന് സുധിയേട്ടൻ പറഞ്ഞതുകൊണ്ടല്ല അന്യരോട് ചോദിക്കുന്നതുപോലെ ഇത്രയും മുഖവരയിട്ട് ഇക്കാര്യം ചോദിക്കേണ്ട ആവശ്യം എന്ത് ആണ് സുധിയേട്ടന്. ഒക്കെ സുധി വാങ്ങി തന്നത് തന്നെയല്ലേ. എന്റെ വീട്ടിൽ നിന്ന് തന്നതിന് ഇരട്ടിയായിട്ടാണ് സുധി വാങ്ങിത്തന്നത്. പിന്നെ അത് പണയം വെക്കണമെങ്കിൽ എന്നോട് ചോദിക്കേണ്ട കാര്യം സുധീയേട്ടനില്ല. എന്നോട് ചോദിക്കാതെ തന്നെ സുധിയേട്ടൻ അത് ചെയ്തിരുന്നെങ്കിൽ എനിക്ക് സന്തോഷം ആകുമായിരുന്നു. ഇതിപ്പോ എനിക്ക് വല്ലാത്ത വിഷമം ആയി പോയി…

” അങ്ങനെയല്ല സത്യം പറഞ്ഞാൽ എനിക്ക് ഇപ്പൊ എല്ലാവരെയും പേടിയാ,

” എല്ലാവരെയും പോലെയാണോ സുധിയേട്ട ഞാൻ…?

” അങ്ങനെയല്ലെന്ന് എനിക്കറിയാം. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളം കണ്ടാലും ചെറിയൊരു ഭയം ഉണ്ടാവും. താനത് കാര്യം ആക്കണ്ട.

അവൻ നന്നായി തകർന്നു നിൽക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഇല്ലെങ്കിൽ ഇങ്ങനെയൊന്നും ഇടപെടില്ല. കണ്ണൊക്കെ ചുവന്ന് വല്ലാത്തൊരു അവസ്ഥയിലാണ്. ഒറ്റ ദിവസം കൊണ്ട് ആ ചൈതന്യമാർന്ന മുഖം തന്നെ മാറിപ്പോയി എന്ന് അവൾക്ക് തോന്നി. ഇതിനിടയിൽ അർജുൻ വിളിച്ച കാര്യം കൂടി താൻ എങ്ങനെയാണ് അവനോട് പറയുന്നത്. ഈ നിമിഷം അതിനെക്കുറിച്ച് സംസാരിക്കേണ്ടന്ന് മീര തീരുമാനിച്ചിരുന്നു. നല്ലൊരു മറുപടി നൽകി തന്നെയാണ് താൻ ഫോൺ കട്ട് ചെയ്തത് ഇനി അവന്റെ ശല്യം ഉണ്ടാവില്ലന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ആ വിശ്വാസത്തെ മറികടന്ന് അവൻ വിളിക്കുകയാണെങ്കിൽ ഇനി സുധിയോട് കാര്യം പറഞ്ഞാൽ മതി എന്ന് അവൾ തീരുമാനിച്ചിരുന്നു.

ഒരുപാട് നാളുകൾക്ക് ശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം അർജുൻ എത്തുന്നത്. വലിയ സന്തോഷത്തോടെ സുഹൃത്തുക്കൾ എല്ലാം അവന്റെ വിശേഷങ്ങൾ തിരക്കുമ്പോഴും അവന്റെ മുഖത്ത് ഉണ്ടായ മ്ലാനത മനസ്സിലാക്കാൻ കൂടെയുണ്ടായിരുന്ന അരുണിന് സാധിച്ചിരുന്നു.

“എന്തുപറ്റി? നിനക്കൊരു സന്തോഷവും ഇല്ലല്ലോ. ഇത്രയും നാളുകൂടി നമ്മൾ ഒരുമിച്ച് കണ്ടിട്ട് ഒരു സന്തോഷം ഇല്ലാത്ത മുഖം

” ഒന്നുമില്ലടാ

” നിന്നെ ഇന്നും ഇന്നലെ ഒന്നും കാണാൻ തുടങ്ങിയതല്ലല്ലോ ഞങ്ങൾ, അതുകൊണ്ട് അതൊക്കെ മനസ്സിലാവും. നീ കാര്യം എന്താണെന്ന് വെച്ചാൽ പറ.

അരുൺ ഒരുപാട് നിർബന്ധിച്ചപ്പോൾ തുറന്നു പറയാതിരിക്കാൻ അവനും സാധിച്ചിരുന്നില്ല. അങ്ങനെ തന്റെ മനസ്സിലെ വിഷമങ്ങളും മീരെക്കുറിച്ചും സുധിയെ കുറിച്ചും ഒക്കെ അരുണിനോട് അവൻ തുറന്നു പറഞ്ഞിരുന്നു. മീരയെ കുറിച്ച് നേരത്തെ തന്നെ അറിയാം എന്നതുകൊണ്ട് തന്നെ അരുൺ സുധിയുടെ വിഷയം കേട്ടപ്പോൾ അർജുനെ പോലെ തന്നെ ഒന്ന് ഞെട്ടിയിരുന്നു.

” ഈയൊരു കാര്യത്തിന് നീ എന്തിനാ ടെൻഷൻ അടിക്കുന്നത് സത്യത്തിൽ നീ സന്തോഷിക്കുകയാണ് വേണ്ടത്. ഒരിക്കൽ നിന്റെ കയ്യിൽ നിന്ന് വഴുതിപ്പോയെന്ന് കരുതിയവൾ തൊട്ടരികിൽ തന്നെ ഉണ്ടെന്ന് പറയുമ്പോൾ അത് നിന്റെ ഭാഗ്യം അല്ലേ മച്ചാ..

ഒരു വഷളൻ ചിരിയോടെ പറഞ്ഞപ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് അർജുന മനസ്സിലായില്ല.

” ശരിക്കും അളിയാ എന്താ നിന്റെ പ്രശ്നം. അവൾ നിന്റെ കൈവിട്ടു പോയതാണോ അതോ നിന്റെ ചേട്ടനെ അവൾ കല്യാണം കഴിച്ചതാണോ

” എടാ എന്റെ പ്രശ്നം ഇതുതന്നെയാണ്. ഇതിൽ എന്താ എന്റെ പ്രശ്നം എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അവളെ കണ്ടപ്പോൾ തൊട്ട് വല്ലാത്ത ഒരു കുറ്റബോധം. അവൾ എന്റെ കുടുംബത്തിൽ തന്നെ വന്ന് കയറി എന്ന് പറയുമ്പോൾ, അവൾ നല്ല സ്വഭാവമുള്ള ഒരു പെങ്കൊച്ച് ആയിരുന്നു. എന്റെ കയ്യിൽ നഷ്ടപ്പെടുത്തി കളഞ്ഞല്ലോ എന്നുള്ള ഒരു ചിന്ത.

“ഇനി അവളെ അവൻ ഉപേക്ഷിച്ചു തിരിച്ചുവന്നാൽ നീ അവളെ കല്യാണം കഴിക്കുമോ..?

അരുൺ അവൾ അവനോട് ചോദിച്ചപ്പോൾ ഒരു നിമിഷം എന്തു മറുപടി പറയണമെന്ന് അർജുൻ അറിയില്ലായിരുന്നു.

” അങ്ങനെ ചോദിച്ചാൽ അതിനെനിക്ക് കൃത്യം ആയിട്ടുള്ള ഒരു മറുപടി പറയാൻ അറിയില്ല.

” മറുപടി പറയാൻ അറിയില്ല എന്നല്ല അതിനൊരു മറുപടി നിന്റെ കയ്യിൽ ഇല്ല എന്ന് പറയുന്നതാണ് സത്യം.

” നീയെന്നല്ല ഒരുത്തനും അതിനുമുതിരില്ല. നിനക്കിപ്പോ അവളോട് തോന്നുന്നത് ഒരാഗ്രഹമാണ്. നീ ഒരുപാട് ആഗ്രഹിച്ചിട്ടും നടക്കാതെ പോയതുകൊണ്ട് നിന്റെ ഉള്ളിൽ തോന്നുന്ന ഒരു ആഗ്രഹം. അത് നിന്റെ ചേട്ടൻ അനുഭവിക്കുന്നുണ്ടല്ലോ എന്നുള്ള ഒരു ദുഃഖം. അത് നീയും കൂടി അനുഭവിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ. നീ ഇപ്പോൾ സേഫ് സോണില് ആണ്.. അവളിപ്പോൾ മറ്റൊരു കല്യാണം ഒക്കെ കഴിച്ച് സെറ്റിൽ ആയിട്ട് നിൽക്കുക ആണ്. കെട്ടിയോൻ ആണെങ്കിൽ ഗൾഫിലും, കൊല്ലത്തിൽ ഒരിക്കൽ വന്നാൽ ആയി. ഇനി നിനക്ക് അവളെ സ്വന്തമായിട്ട് വേണ്ട, പക്ഷേ കാര്യങ്ങളൊക്കെ നടക്കണം. അതിനുള്ള വഴി ഞാൻ നിനക്ക് പറഞ്ഞു തരാം.

കുടിലതയോടെ അരുൺ പറഞ്ഞപ്പോൾ മനസ്സിലാവാതെ അർജുൻ അവന്റെ മുഖത്തേക്ക് തന്നെ നോക്കി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"