കുതിരശക്തിയില്‍ കുതിക്കാന്‍ പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310
ചെന്നൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് 2024 ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310മായി രംഗത്ത്. ഒറ്റനോട്ടത്തില്‍ പുതിയ വാഹനം വ്യത്യസ്തമായി തോന്നുന്നില്ലെങ്കിലും വലിയ മാറ്റങ്ങളോടെയാണ് വരുന്നത്. നവീകരിച്ച പവര്‍പ്ലാന്റിന്റെ രൂപത്തിലാണ് 310ലെ ഏറ്റവും വലിയ മാറ്റങ്ങള്‍ വരുന്നത്. 2024 ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്റെ 312.2സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7 വര്‍ഷത്തോളം നമ്മള്‍ കണ്ട പവര്‍പ്ലാന്റിന്റെ ഏറ്റവും ശക്തമായ രൂപമാണ്. 2.75 ലക്ഷം മുതല്‍ 2.97 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വിലയായി നല്‍കേണ്ടത്.
അപ്പാച്ചെ ആര്‍ആര്‍310 ഇലക്ട്രോണിക് സംവിധാനങ്ങളുടെ ഒരു ലോഡ് ഫീച്ചറുകളുമായിട്ടാണ് എത്തിയിരിക്കുന്നത്. പവര്‍ ട്രെയിനില്‍ വന്ന മാറ്റങ്ങളുടെ ഫലമായി 9,800ആര്‍പിഎമ്മില്‍ 37.5ബിഎച്ച്പിയുടെ പരമാവധി ഔട്ട്പുട്ടാണ് വാഹനത്തിന് ലഭിക്കുന്നത്. 7,600 ആര്‍പിഎമ്മില്‍ 29.5 ബിഎച്ച്പിയും (4 ബിഎച്ച്പി വര്‍ദ്ധന) 6,700 ആര്‍പിഎമ്മില്‍ 26.5 എന്‍എം (1.5 എന്‍എം കൂടി). എല്ലാ വകഭേദങ്ങളും എന്‍ട്രി ലെവല്‍ ട്രിം ഒഴികെ ഇപ്പോള്‍ ഒരു ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡായി ഫീച്ചര്‍ ചെയ്യുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
പുതുക്കിയ അപ്പാച്ചെ ആര്‍ ആര്‍ 310ന് ക്രൂയിസ് കണ്‍ട്രോള്‍ ലഭിക്കുന്നുണ്ട്, ഉടമകള്‍ക്ക് റേസ് ട്യൂണ്‍ഡ് ഡൈനാമിക് സ്റ്റെബിലിറ്റി തിരഞ്ഞെടുക്കാനുളള ഓപ്ഷനുമുണ്ട്. പൂജ്യത്തില്‍നിന്നും 100കി.മീ വേഗമെത്താന്‍ സ്പ്രിന്റ് സമയം 6.74 ആണ്. ബ്രേക്കുകളെ കുറിച്ച് പറയുമ്പോള്‍, മുന്നില്‍ 300എംഎം, പിന്നില്‍ 240എംഎം ആണ്. നിങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബ്രേക്കുകള്‍ നന്നായി കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്. ആര്‍ ആര്‍ 310 തെരുവുകളില്‍ പെട്ടെന്ന് മിന്നല്‍പോലെ പോകാതെ വളരെ മാന്യമായി റൈഡ് ചെയ്യാനും അത് പോലെ തന്നെ ട്രാക്കുകളില്‍ ഒരു മിന്നല്‍പിണര്‍ ആകാനും ഒരു പോലെ യോജിക്കുന്നവയാണെന്നതും ഈ ബൈക്കിനെ വേറിട്ടതാക്കുന്നു.