Kerala
ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടേ, പിണറായിക്ക് ഇളവ് നൽകി: പ്രായപരിധി നിബന്ധനക്കെതിരെ ജി സുധാകരൻ
സിപിഎമ്മിലെ പ്രായപരിധി നിബന്ധനക്കെതിരെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ പ്രസ്ഥാനത്തിന് ഗുണകരമാണോയെന്ന് പരിശോധിക്കണം. 75 വയസ്സ് കഴിഞ്ഞുള്ള വിരമിക്കൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ കൊണ്ടവുന്നു, ഞങ്ങളെല്ലാം അംഗീകരിച്ചു
ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടേ. ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാൽ എന്ത് ചെയ്യും. 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസായതു കൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്നും ജി സുധാകരൻ ചോദിച്ചു
ഇഎംഎസിന്റെയും എകെജിയുടെയും കാലത്തായിരുന്നുവെങ്കിൽ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ മുഖ്യമന്ത്രി ആകാൻ വേറെയാൾ വേണ്ടേ. അദ്ദേഹത്തിന് ഇളവ് നൽകിയെന്നും സുധാകരൻ വിമർശിച്ചു.