Novel

നിൻ വഴിയേ: ഭാഗം 38

രചന: അഫ്‌ന

കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.

“അതെന്താ വക്കീലേ അങ്ങനെ ഒരു ടോക്ക് ”

“മനുഷ്യന് നിന്ന് തിരിയാൻ നേരം കിട്ടിയിട്ടില്ല ചെക്കാ,… എല്ലാം കൂടെ ഈ പാവത്തിന്റെ തലയിൽ ഇട്ട് എല്ലാവരും മുങ്ങി ”

“ഇടയ്ക്കൊക്കെ ഒന്ന് മേലങ്ങിക്കോട്ടേ,എന്നും ഓഫീസിൽ ഇരുന്നാൽ മാത്രം പോരല്ലോ ”

“നീ എനിക്കിട്ട് കുത്തിയതല്ലല്ലോ ”

“ഏയ്‌ ഞാൻ അങ്ങനെ വല്ലതും ചെയ്യോ “ദീപു ചിരിച്ചു കൊണ്ടു അവന്റെ അമ്മയുടെ തോളിൽ തൂങ്ങി.

“ഇത് ആ കാര്യസ്ഥൻ അല്ലേടി ”
അപർണ ദീപുവിനെ കണ്ടു വാ പൊളിച്ചു.

“ആ അവൻ തന്നെ “ദീപ്തി പുച്ഛിച്ചു.

“ഇങ്ങേര് ഒന്നൂടെ ഗ്ലാമർ വെച്ചോ,..”അപർണ അവനെ ആർത്തിയോടെ നോക്കി.

“നീ ഇത്രയ്ക്ക് ദാരിദ്ര്യം പിടിക്കാതെ, വേറെ ആരെയും കിട്ടാത്ത പോലെ.”ദീപ്തി അവളെ വലിച്ചു കറിനുള്ളിലേക്ക് കയറ്റി.

“നീ വരില്ലെന്ന് പറഞ്ഞിട്ട് “മാലതി നിരാശയോടെ അവനെ നോക്കി. ബാക്കിയുള്ളവർ വേറെ സംസാരത്തിൽ ആയിരുന്നു.

“അങ്ങനെ വരാതിരിക്കാൻ പറ്റുവോ അമ്മാ….തൻവിയുടെ സന്തോഷം പുർണ്ണമാകണമെങ്കിൽ ഞാൻ കൂടെ വേണമെന്ന് ആരെക്കാളും നന്നായി എനിക്കറിയാം.അവിടെ മനസ്സാമാധാനത്തോടെ ഇരിക്കാൻ പറ്റുന്നില്ല….. പിന്നെ ആലോചിച്ചു നോക്കിയപ്പോൾ ഓടി ഒളിച്ചിട്ട് കാര്യം ഇല്ലെന്ന് തോന്നി “അവൻ ചിരി ചെന്നു വരുത്തി അമ്മയുടെ തോളിലും ഉത്സവ പറമ്പിലേക്ക് കൂട്ടി കൊണ്ടു പോയി.

“നിങ്ങൾ ഇതേങ്ങോട്ടാ പോകുന്നെ ”
തൻവിയുടെ അമ്മ.

“എന്തായാലും ഇവിടെ വരെ വന്നതല്ലേ, ഞങ്ങൾ ഒന്ന് തൊഴുതിട്ടൊക്കെ വരാം ”

“മാലതി എന്നാ ഞങ്ങളുടെ കൂടെ വന്നോട്ടെ മോനെ, “ജയശ്രീ

“അമ്മയുമായി ഞാൻ ബൈക്കിൽ വന്നോളാം….നിങ്ങൾ നടന്നോളു…..”

“വണ്ടിയിൽ തിരക്കൊന്നും ഇല്ലല്ലോ മോനെ,..”യമുന

“അതൊന്നും അല്ല അമ്മായി. കുറച്ചു സാധനങ്ങൾ ഓക്കേ വാങ്ങാൻ ഉണ്ട്, അതിന് അമ്മ തന്നെ വേണം…..”ദീപു

“മ്മ് ശരി, എന്നാ ഞങ്ങൾ ഇറങ്ങുവാ.”അഭി അവന് കൈ കാണിച്ചു ബാക്കിയുള്ളവരെയും കൊണ്ടു നടന്നു.

“നിതിനേട്ടൻ എവിടെ “വിനു അതും ചോദിച്ചു ചുറ്റും നോക്കി

“അത് ശരിയാണല്ലോ, അവന്റെ കാര്യം വിട്ടു പോയി…. അവന്റെ നമ്പർ ആരെങ്കിലും അടുത്തുണ്ടോ “അജയ്

“എന്റെ അടുത്തുണ്ട്, ഞാൻ വിളിച്ചു നോക്കാം “ദീപു ഫോൺ എടുത്തു.

“നിന്റെ അടുത്തെങ്ങനെ അവന്റെ നമ്പർ “ഇഷാനി

“അത് എന്തെങ്കിലും ആവിശ്യം വരുമെന്ന് കരുതി തൻവിയുടെ അടുത്ത് നിന്ന് വാങ്ങിയതാ….”
അവനതും പറഞ്ഞു ഫോൺ എടുത്തു കുറച്ചു അപ്പുറത്തേക്ക് നീങ്ങി.

അജയ്ക്ക് അവന്റെ മുൻ കരുതലുകൾ കണ്ടു പലപ്പോഴും അത്ഭുതമായിരുന്നു.
മാറ്റാരിലും കാണാത്തൊരു പ്രത്യേകത
ദീപുവിൽ ഉണ്ടെന്ന് അജയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

“ഞാൻ എത്തി…..ഞങ്ങൾ പുറത്ത് പാർക്കിങ്ങിൽ ഉണ്ട്….വീട്ടിലേക്ക് പോകുവാ…..നീ വേഗം വാ….. “ദീപു ഫോൺ വെച്ചു തിരിഞ്ഞപ്പോയെക്കും നിതിൻ മൈതാനത്തിൽ നിന്ന് ഓടി വരുന്നുണ്ട്…..

“പോകാൻ ആയോ “അവൻ കിതച്ചു കൊണ്ടു ചോദിച്ചു.

“ഏട്ടൻ സമയം ഒന്ന് നോക്കിക്കേ “ലച്ചു.

“10:30 ഓക്കേ ആയോ…….”അവൻ വച്ചിലേക്ക് നോക്കി.

“എന്നാ നമുക്ക് പോയാലോ, എല്ലാവരും കൂടെ ഉണ്ടല്ലോ അല്ലെ “അജയ് ഒന്നൂടെ നോക്കി ഉറപ്പ് വരുത്തി.

“തൻവി എവിടെ? ഇവിടെ കാണുന്നില്ലല്ലോ “നിതിൻ ചുറ്റും നോക്കി.

“അവള് വീട്ടിൽ എത്തി, ഇവന്മാരുടെ കൂടെ നടന്നു പോയി….”ഇഷാനി

“നിതിൻ എന്റെ കൂടെ ബൈക്കിൽ പോര്, അമ്മ ഇവരുടെ കാറിൽ കയറിക്കോളൂ “ദീപു

അങ്ങനെ എല്ലാവരും അവരുടെ വാഹനത്തിൽ കയറി വീട്ടിലേക്ക് തിരിച്ചു.

“ബ്രോ എപ്പോ എത്തി, തൻവി പറയുന്നതൊന്നും കേട്ടില്ലല്ലോ….”നിതിൻ യാത്രയിൽ ചോദിച്ചു.

“ഒരഞ്ചു മിനിറ് മുൻപ്….. വരുന്ന വിവരം ആരോടും പറഞ്ഞിട്ടില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ”

“അവൾക്ക് സർപ്രൈസ് ആയിട്ടുണ്ടാവും, ദീപു ഇല്ലെന്നും പറഞ്ഞു സെന്റി അടിച്ചു എന്നേ വിളിച്ചു വരുത്തിയതാ ”

“മ്മ്, ജ്യോതി വന്നില്ലേ ”

“ഇല്ലെന്നേ, അവള് വെക്കേഷൻ ആഘോഷിക്കാൻ മണാലി പോയതല്ലേ, ഇടക്കെ അവളുടെ അച്ഛനും അമ്മയും നാട്ടിൽ ഉണ്ടാവൂ….. ഇങ്ങനെയെങ്കിലും അവള് സന്തോഷിക്കട്ടെ”നിതിന്റെ വാക്കുകളിൽ അവളോടുള്ള പ്രണയം തുളുമ്പുന്നത് ദീപു അറിയുന്നുണ്ടായിരുന്നു.

സംസാരിച്ചു സംസാരിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞിരുന്നില്ല…..
ദീപു അവനെ തൻവിയുടെ വീടിനു മുൻപിൽ കൊണ്ടു നിർത്തി.

“അടിപൊളി…..ദീപു എനിക്ക് രാവിലെ ഈ വീടും പരിസരവും വിശദമായി കാണിച്ചു തരണേ ”

“അതൊക്കെ ഞാൻ ഏറ്റു, നീ ഇപ്പോ ചെന്നു ഫ്രഷ് ആയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക് “ദീപു അവന്റെ പുറത്തു കൊട്ടി തിരിച്ചു വീട്ടിലേക്ക് നടന്നു.

“ബ്രോ “നിതിൻ പുറകിൽ നിന്ന് വിളിച്ചു. അവൻ എന്തെന്നർത്ഥത്തിൽ തിരിഞ്ഞു.

“ഞാൻ ബ്രോയുടെ വീട്ടിൽ തങ്ങിക്കോട്ടേ……. ബുദ്ധിമുട്ടാണെങ്കിൽ വേണ്ട ”

“എന്ത് ബുദ്ധിമുട്ട്… പക്ഷേ കാരണം ഇല്ലാതെ നീ ഇങ്ങനെ ചോദിക്കില്ലല്ലോ”

“ഇവരായിട്ടൊന്നും എനിക്ക് കമ്പനി ഇല്ല, ഒന്ന് പരിചയപ്പെട്ടു വരുന്നല്ലേ ഒള്ളു….. ദീപുവിനെ എനിക്ക് പരിചയം ഉണ്ടല്ലോ.”

“നിന്റെ ഇഷ്ട്ടം, അവരോട് പറഞ്ഞിട്ട് പോര്.ഞാൻ വീട്ടിൽ ഉണ്ടാവും “ദീപു അവന്റെ അമ്മയുടെ കൈ പിടിച്ചു വീട്ടിലേക്ക് നടന്നു.

“നിതിൻ എന്താ അവിടെ തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ”തൻവിയുടെ അമ്മ യമുന.

“അത് ആന്റി ഞാൻ ദീപുവിന്റെ കൂടെ താങ്ങിക്കോളാം.”അവൻ ചമ്മലോടെ പറഞ്ഞു.

“അതെന്താ കുഞ്ഞേ അവന്റെയൊപ്പം, ഇവിടെ താമസിക്കാൻ മുറിയൊക്കെ ഉണ്ടല്ലോ ”

“അതൊന്നും അല്ല ആന്റി, ദീപുവിനെയല്ലേ എനിക്ക് ഇവിടെ പരിചയം ഉള്ളെ,അവനാകുമ്പോൾ എനിക്കും comfort ആകും. അല്ലാതെ ഒന്നും ഇല്ല ”

“നിതിന് വേണമെങ്കിൽ എന്റെ വീട്ടിലേക്കും വരാം “അഭി

“വേണ്ട അഭി, ദീപുവിനോട് ഞാൻ വരാമെന്ന് പറഞ്ഞു. ഇനി പിന്നൊരിക്കൽ ആവാം “നിതിൻ പുഞ്ചിരിച്ചു…..

“എങ്കിൽ ശരി ഇനി രാവിലെ കാണാം. എല്ലാവർക്കും ഉറക്കം വന്നിട്ടുണ്ട്.”അഭി എല്ലാവരെയും നോക്കി യാത്ര പറഞ്ഞു. പോകുമ്പോൾ അകത്തേക്ക് പാളി നോക്കാൻ മറന്നില്ല.

തൻവി ക്ഷീണം കൊണ്ടു നേരത്തെ ഉറങ്ങിയിരുന്നു…. അതുകൊണ്ട് തന്നെ നിതിനെ നോക്കാൻ അജയിയെ എല്പിച്ചിരുന്നു.

“തൻവിയോട് ഞാൻ അവിടെയാണെന്ന് പറഞ്ഞേക്കണേ, ആന്റി “നിതിൻ അവരോട് യാത്ര പറഞ്ഞു അപ്പുറത്തേക്ക് മതിൽ ചാടി.

“ചക്കിക്കൊത്ത ചങ്കരൻ തന്നെ “ദീപ്തി പുച്ഛിച്ചു മുകളിലേക്ക് കയറി.

“ആ ദീപക് ഭംഗി വച്ചു വരുവാണല്ലോ ദീപ്തി “അപർണ കമ്മൽ അഴിച്ചു വെക്കുന്നതിനിടെ ഓർത്തു പറഞ്ഞു.

“ഭംഗി ഉണ്ടെന്ന് വെച്ചു കാൽ കാശിനു വകയില്ല. അല്ലെങ്കിൽ നോക്കാമായിരുന്നു ”

“ടൈം പാസിന് വേണമെങ്കിൽ നോക്കാം. ഇതൊക്കെ ഈ കാലത്ത് സർവ്വ സാധാരണയല്ലേ “അപർണ

“നീ നോക്ക്…. വളഞ്ഞാൽ ലോട്ടറി അടിച്ചെന്ന് വിചാരിച്ചാൽ മതി “ദീപ്തി ദാവണി അഴിച്ചു നൈറ്റി എടുത്തിട്ടു.

“നോക്കാം “അപർണ മനസ്സിൽ ഊറി ചിരിച്ചു കൊണ്ടു ബെഡിലേക്ക് വീണു.

നിതിൻ വരുമ്പോൾ ദീപു ബെഡ് ഓക്കെ തട്ടി കൊട്ടുവാണ്….. അവൻ മുറിയിൽ കയറുന്നതിനു മുൻപേ ദീപു ടവൽ നീട്ടി.

“ആദ്യം മോൻ ചെന്നു കുളിക്ക്, എന്നിട്ടു മതി കിടത്തം ഒക്കെ “വേറെ വഴി ഇല്ലാതെ നിതിൻ ടവ്വലും വാങ്ങി കുളി മുറിയിലേക്ക് നടന്നു… അവൻ കുളിച്ചു ഇറങ്ങുമ്പോൾ ദീപു പുസ്തക വായനയിൽ ആണ്.

നിതിൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു
അവന്റെ അടുത്തേക്ക് വന്നു.

“നിനക്ക് വിശപ്പില്ലേ ഡാ ”

“ചെറുതായിട്ട് “അവൻ വയറിൽ ഉഴിഞ്ഞു അവനെ നോക്കി ചിരിച്ചു.

“വാ അമ്മ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്, കഴിച്ചിട്ട് കിടക്കാം “ദീപു പുസ്തകം അവിടെ വെച്ചു അവനെയും കൂട്ടി ഹാളിലേക്ക് നടന്നു.

“ഒരുപാട് കറികൾ ഒന്നും ഇല്ല,…. ഞാൻ ഒറ്റയ്ക്കല്ലേ എന്ന് കരുതി അധികം ഉണ്ടാക്കാറില്ല “മാലതി അവർക്ക് വിളമ്പുന്നതിനിടെ പറഞ്ഞു

“ഭക്ഷണം നന്നായാൽ അതിന്റെ എണ്ണത്തിൽ ഒന്നും കാര്യം ഇല്ല ആന്റി…
എന്തായാലും ഫുഡ്‌ കൊള്ളാം. ആ മമ്പയർ കുറച്ചൂടെ ഇട്ടേ “നിതിൻ പ്ളേറ്റ് അവർക്ക് നേരെ നീട്ടി. ഇത് കണ്ടു ദീപുവും അമ്മയും ചിരിച്ചു.

മൂവരും ഫുഡ്‌ കഴിച്ചു കിടക്കാൻ മുറിയിലേക്ക് നടന്നു……. നിതിൻ മുടിയൊക്കെ ഒതുക്കാൻ വാർഡ്രോബ് തുറക്കുമ്പോൾ കാണുന്നത് ദീപുവിന്റെ ഡയറിയാണ്.

“ദീപുവിന് ഡയറി എഴുതുന്ന ശീലവും ഉണ്ടോ….എന്തായാലും ഒന്നു വായിച്ചിട്ട് തന്നെ കാര്യം “അവനതും എടുത്തു ബെഡിൽ ചമ്രം പടിഞ്ഞിരുന്നു.

“നിന്നോട് ആരാ ഡയറി എടുക്കാൻ പറഞ്ഞേ “മറിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ദീപു തടസ്സമായി വന്നു.

“ഞാൻ ചുമ്മാ കണ്ടപ്പോൾ വായിക്കാമെന്ന് കരുതി ”

“നീ ഇതിപ്പോ അങ്ങനെ വായിക്കേണ്ട, മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് “ദീപു അത് പിടിച്ചു വാങ്ങി അലമാരയിൽ ഇട്ട് പൂട്ടി ചാവി എടുത്തു വെച്ചു.

“ബ്രോ ചെയ്യുന്നത് കണ്ടാൽ അതിൽ എന്തോ വലിയ രഹസ്യം ഉള്ള പോലാണല്ലോ “നിതിൻ പുരികമുയർത്തി.

“അതൊന്നും ഇപ്പോ നീ അന്വേഷിക്കണ്ട, ഉണ്ടെങ്കിലും പറയാൻ പോകുന്നില്ല “ദീപു ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നു.

“കുറച്ചു ദിവസം ഞാൻ ഇവിടെ കാണുമല്ലോ, കണ്ടു പിടിച്ചോളാം….. തൻവി പറഞ്ഞ ഡയറി ഇത് തന്നെ ആയിരിക്കും…..അതിന് മാത്രം എന്താ ആവോ അതിനുള്ളിൽ “നിതിനും ഓരോന്ന് ചിന്തിച്ചു കൂടെ കിടന്നു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button