നിൻ വഴിയേ: ഭാഗം 40
രചന: അഫ്‌ന
അവൻ പുഞ്ചിരിച്ചു കൊണ്ടു നേരെ ഇരുന്നു.
“അതൊന്നും അല്ല, ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാ കിടന്നേ, ഇന്ന് രാവിലെയും ഒന്നും കഴിച്ചില്ല “അത് പറഞ്ഞതും അവന്റെ തല ഉത്തരം കിട്ടാതെ കുനിഞ്ഞു.
“ആ പെണ്ണുമായി പിണങ്ങിയോ മോൻ, അല്ലാതെ ഇങ്ങനെ സങ്കടപ്പെടില്ല എന്റെ കുഞ്ഞ് “അവന്റെ മുഖത്തു വിരൽ ചേർത്ത് അടുത്തിരുന്നു.
“അച്ഛമ്മാ…….അ…ത് ഞങ്ങൾ ”
“എനിക്കറിയാം എന്റെ കുഞ്ഞ് ഒരു തെറ്റും ചെയ്യില്ലെന്ന്, ആ പെണ്ണ് വല്ല കുരുത്തക്കേടും കാണിച്ചു കൂട്ടിയിട്ടുണ്ടാവും….. പറഞ്ഞിട്ട് എന്താ കാര്യം ആരെങ്കിലും ചോദിക്കാനും പറയാനും ഉണ്ടായാലല്ലെ. എല്ലാം അതിന് ഒത്താശ ചെയ്തു കൊടുക്കാൻ ഒരുങ്ങി തിരിച്ചിരിക്കുവല്ലേ,…. പറഞ്ഞിട്ട് കാര്യം ഇല്ല “അവളോടുള്ള വെറുപ്പ് അവരുടെ ഓരോ വാക്കിലും നിറഞ്ഞു നിന്നു. പക്ഷേ അഭിയ്ക്ക് ഒന്നും മനസിലാവാതെ അവരെ നോക്കി.
“അച്ഛമ്മ കരുതും പോലെ ഒന്നും ഇല്ല, ഞങ്ങൾ തമാശക്ക് “അവൻ തൻവിയെ മോശക്കാരിയാക്കാൻ ആഗ്രഹിച്ചില്ല. പക്ഷേ അച്ഛമ്മയേ എതിർക്കാനും വയ്യ.
“അച്ഛമ്മ പറയാൻ ഉള്ളത് പറഞ്ഞു,.. തമാശയ്ക്ക് ആണെങ്കിലും അല്ലെങ്കിലും ഇങ്ങനെ നീണ്ടു പോകുന്നത് അത്ര നല്ല ലക്ഷണം അല്ല. എല്ലാം മുളയിലേ നുള്ളിയാൽ അത്രയും നല്ലത് “അവർ അർത്ഥം വെച്ച പോലെ പറഞ്ഞു താഴെക്ക് ഇറങ്ങി.
അഭിയ്ക്ക് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും എല്ലാത്തിനും തലയാട്ടി വീണ്ടും കിടന്നു….. പക്ഷേ അവന് മനഃസമാദാനം കിട്ടുന്നില്ല.ഇന്നലെ തൻവിയുടെ മുഖത്തു തന്നോട് തോന്നിയ അപരിചിതത്തം ഉള്ളിൽ തിരതടിച്ചുയർന്നു……
അഭി അവളോട് തുറന്നു സംസാരിക്കണം എന്നുറപ്പിച്ചു ബൈക്കിന്റെ കീയും എടുത്തു ശര വേഗത്തിൽ അവിടുന്നിറങ്ങി…….. പതിവിലും വേഗത കൂടിയ പോലെ…..
ദൂരെ നിന്ന് അഭിയുടെ ബൈക്കിന്റെ ശബ്ദം കേട്ട് മാധവനും കൂട്ടരും വേഗം അടുത്തുള്ള കുറ്റി കാട്ടിലേക്ക് മാറി നിന്നു….ഗ്രൗണ്ടിന്റെ മുൻപിലൂടെ അവൻ കടന്നു പോയതും ഇരുവരും ദീർഘ ശ്വാസം എടുത്തു. അഴിഞ്ഞുലഞ്ഞ ലുങ്കി എടുത്തു മുട്ടിനു മുകളിലേക്ക് വലിച്ചു കെട്ടി രണ്ടു വശത്തേക്കും ആടി ആടി നടക്കാൻ തുടങ്ങി…… ഇതെല്ലാം കുറച്ചു മുമ്പിൽ ഇരുന്നു ബൈക്കിന്റെ മിററിലൂടെ നോക്കി കാണുവാണ് അഭി.
അവന്റെ കണ്ണുകൾ ചുവന്നു….. ഞെരമ്പുകൾ വലിഞ്ഞു മുറുകി…. മുഷ്ടി ചുരുട്ടി പിടിച്ചു. ബൈക്ക് അവിടെ നിർത്തി ഗ്രൗണ്ട് ലക്ഷ്യം വെച്ചു നടന്നു.
അവിടെ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കയ്യിലെ ബാറ്റ് വാങ്ങി അവന് നേരെ വന്നു നിന്നു.
“അങ്ങനെ അങ്ങ് പോയാലോ മാധവാ…. എന്റെ പെണ്ണിനെ ഒന്ന് നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. ആ അവളെ നീ തോട്ടെന്ന് അറിഞ്ഞാൽ പിന്നെ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്…..”ബാറ്റ് തോളോട് ചേർത്തു അവനെ രൂക്ഷമായി നോക്കി.
മാധവൻ അവന്റെ നോട്ടത്തിന് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ ഇടരുന്ന കാലുകളുമായി നേരെ നിൽക്കാൻ പണിപ്പെട്ടു കൂടെ നിൽക്കുന്നവരെയും നോക്കി.
പക്ഷേ അതിനു മുൻപ് ബാറ്റ് മുവരുടെയും മുഖത്തു ശക്തിയായി പതിഞ്ഞിരുന്നു……. അവന്റെ വായിലെ ചോര ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും തെറിച്ചു….. അഭിയുടെ കണ്ണുകൾ രക്ത വർണ്ണമായിരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“നമ്മുടെ നിതിനേട്ടനെ സമ്മതിക്കണ അല്ലെ വിനു….ഇത്രയും വർഷം കിട്ടില്ല എന്നറിഞ്ഞിട്ടും കാത്തിരിരുന്നില്ലേ.”
ലച്ചു അവന്റെ love സ്റ്റോറി കേട്ട് വണ്ടർ അടിച്ചു ഇരിപ്പാണ്.
ഇത് കേട്ട് ദീപുവിന്റെ കണ്ണുകൾ അറിയാതെ തനിക്ക് മറുവശം തിണ്ണയിൽ കാലുകൾ നീട്ടി ഇരിക്കുന്നവളുടെ നേരെ നീണ്ടു. എല്ലാവരുടെയും സംസാരം കേട്ട് ചിരിച്ചു ഇരിക്കാണ്…..എവിടെയോ ഹൃദയം ആർത്തുലച്ചു പെയ്തു കൊണ്ടിരിക്കുന്നു.
നിന്റെ ഈ ചിരിയാണ് തനു എന്റെ പ്രഭാതം. നിന്റെ വാടിയ മുഖമാണ് എന്നിലെ കൂരിരുട്ട്…. ഈ മുഖം ഇപ്പോയും ചിരിക്കാൻ കാരണം ഞാൻ ആയിരിക്കണം എന്നെനിക്ക് വാശിയായിരുന്നു., അറിയില്ല എന്നിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നതെന്ന്. ഉറക്കമില്ലാത്ത രാത്രികളെ അടുത്തറിഞ്ഞു, നഷ്ടഭയം എന്നേ വേട്ടയാടുന്നു……മരണ ഭയത്തെക്കാൾ ഒരുപടി മുൻപിൽ.
“ദീപു…… ദീപു ”
വിനുവിന്റെ വിളി കേട്ട് അവൻ ഓർമയിൽ നിന്ന് ഞെട്ടലോടെ പുറത്തേക് വന്നു….നിതിൻ പെട്ടെന്നുള്ള അവന്റെ മാറ്റം സംശയത്തോടെ നോക്കി.
“ഏട്ടൻ ഇതെവിടെയാ, ഞങ്ങൾ ചോദിച്ചതോന്നും കേട്ടില്ലേ “ലച്ചു
“ഞാൻ വേറെ എന്തോ ആലോചിച്ചു പോയി, നിങ്ങൾ എന്താ ചോദിച്ചേ “അസ്വസ്ഥതയോടെ പറഞ്ഞു.
“ദീപുവിന് ഈ പറഞ്ഞ പോലെ love at first sight ഉണ്ടായിരുന്നോ എന്ന് ”
തൻവി ആകാംഷയോടെ കാൽ മുട്ടിൽ മുഖം ചേർത്ത് വെച്ചു കൊണ്ടു ചോദിച്ചു.
പെട്ടന്ന് തന്നെ അവന്റെ മുഖം വിളറി വെളുത്തു…അവൻ തൻവി തിരിഞ്ഞു നോക്കി. ഇട നെഞ്ച് പിടയ്ക്കുന്നു.
“എന്താ ദീപു ഒന്നും പറയാത്തെ, അങ്ങനെ ആരെങ്കിലും ഉണ്ടോ ”
“ഉണ്ട് “പെട്ടെന്നുള്ള അവന്റെ മറുപടി കേട്ട് തൻവിയടക്കം എല്ലാവരും ഞെട്ടി.
“ആരാ.? ആരാ ആ ഭാഗ്യവതി? പറ ദീപു “അവൾ കൾ നിലത്തേക്ക് ഇറക്കി അവന്റെ കയ്യിൽ പിടിച്ചു
“പറയില്ല…….. അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളാ “അവൻ എണീറ്റു.
“പറ്റില്ല, പറ്റില്ല… ഏട്ടൻ പറഞ്ഞെ പറ്റു. ഞങ്ങൾക്കും അറിയണം “ലച്ചുവും വിനുവും മുൻപിൽ തടസ്സമായി വന്നു നിന്നു.
ശരി ശരി ഞാൻ പറയാം ഇവിടെ ഇരിക്ക് “അവൻ കൈ ഉയർത്തി അവരോട് ഇരിക്കാൻ കാണിച്ചു. അതോടെ നാലും അവനെയും ഉറ്റു നോക്കി അക്ഷമനയോടെ നോക്കി ഇരുന്നു.
“അതുണ്ടല്ലോ……”
“ആഹ് അതുണ്ടല്ലോ 😱”
“പിന്നെ ”
“ആഹ് പിന്നെ 😳”
“എനിക്ക് ഓർമ ഇല്ല…. ഓർമ വരുമ്പോൾ പറയാം “അതും പറഞ്ഞു ചെക്കൻ മുറ്റത്തേക്ക് ഓടി.
“ദീപു ”
“എന്നേ വിളിക്കണ്ട,… ഞാൻ പറയില്ല.”അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
“ഡാ ദീപു നീ വേഗം വന്നേ…..”പെട്ടന്ന് തങ്ങളുടെ കൂട്ടത്തിലൊരുത്തൻ കിതച്ചു കൊണ്ടു ഓടി വന്നു.
“എന്താടാ….. എന്താ കാര്യം “അവന്റെ മുഖഭാവം കണ്ടു ദീപു പേടിയോടെ അങ്ങോട്ട് ചെന്നു.
“നമ്മുടെ ഗ്രൗണ്ടിൽ അഭിയും മാധവനും കൂട്ടരും പൊരിഞ്ഞ അടി.അവൻ ഇനിയും അവരെ തല്ലിയാൽ ജീവനോടെ കാണില്ല. ഞങ്ങൾ കുറേ പിടിച്ചു മാറ്റാൻ നോക്കി. പക്ഷേ കേൾക്കുന്നില്ല….. ഇനി നിന്നെ കൊണ്ടേ പറ്റു “അവൻ പറഞ്ഞു മുഴുവനാക്കിയതും ദീപു തൻവിയെ ഒന്നു നോക്കിയ ശേഷം അവന്റെ ബൈക്കിൽ കയറി.
തൻവിയ്ക്ക് അഭി അടിയ്ക്കുന്നത്തിന്റെ കാരണം മനസ്സിലായി,…..അവൾക്ക് ഒരേ സമയം കുറ്റബോധവും സങ്കടവും തോന്നി….പെട്ടന്ന് സ്വാബോധം വന്ന പോലെ നിലത്തു നിന്ന് എണീറ്റു.
“നിതിനേട്ടന് എന്നേ ഗ്രൗണ്ട് വരെ ഒന്നാക്കി തരുവോ പ്ലീസ് ”
“പക്ഷേ വണ്ടി “അവൻ പറഞ്ഞു തീർന്നതും അകത്തു നിന്ന് ദീപുവിന്റെ ബൈക്കിന്റെ കീ എടുത്തു കൊടുത്തു.അവൻ വേറെ ഒന്നും ചിന്തിക്കാതെ അവളെയും കൊണ്ടു ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ലക്ഷ്യം വെച്ചു.
ദീപു എത്തുമ്പോൾ കാണുന്നത് ഒന്നു എണീക്കാൻ കഴിയാതെ നിലത്തു കിടന്നു ഇഴയുന്ന മൂന്ന് പേരെയാണ്. എന്നിട്ടും കലി തീരാതെ അടിയ്ക്കുന്ന അഭിയെ കണ്ടു അവൻ തലയ്ക്കു കൈ അങ്ങോട്ട് ഓടി.
“അഭി…… മതി നിർത്ത്. ഇനിയും തല്ലിയാൽ അവർ ചത്തു പോകും “ദീപു പുറകിൽ നിന്ന് പിടിച്ചു വലിച്ചു.
“എന്നേ വിട് ദീപു, എനിക്ക് ഈ പന്ന ₹₹%&*&%@ മക്കളെ കൊല്ലണം..ഇനി അവളെ നോക്കാൻ പോലും ഇവര് ഉണ്ടാവാൻ പാടില്ല “അവൻ വീണ്ടും കുതറി നിലത്തുള്ള ബാറ്റ് എടുത്തു മാധവനെ ലക്ഷ്യം വെച്ച് അടിക്കാൻ ഉയർത്തി….
“അഭിയേട്ടാ……”
ഒരു നിമിഷം അഭി നിശ്ചലനായി…തനിക്ക് പ്രിയപ്പെട്ട ശബ്ദം കാതുകളിൽ പതിഞ്ഞതും കയ്യിലിരുന്ന ബാറ്റ് നിലത്തേക്ക് ഊർന്നു വീണു…. കണ്ണുകൾ ശബ്‍ദത്തിന്റെ ഉടമയേ തിരിഞ്ഞു……
ആൾക്കൂട്ടത്തിൽ തന്നെയും നോക്കി മിഴി വാർക്കുന്നവളെ കാണെ അവന്റെ കണ്ണുകളും ഈറനണിഞ്ഞു…. അവളോടുള്ള ക്ഷമാപണം പോലെ നിലത്തു മുട്ട് കുത്തി തല താഴ്ത്തി….
ആളുകൾ നോക്കി നിൽക്കെ അവന്റെ മാപ്പ് പറച്ചിൽ തൻവിയുടെ വേദനയുടെ ആഴം കൂട്ടി…. അവൾ ഓടി ചെന്നു അവന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു… അവന്റെ മുഖം കൈകളിൽ എടുത്തു.
“എന്നോട് ക്ഷമിക്ക് തനു…. ഞാൻ മനപ്പൂർവം നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല…..പറ്റിപ്പോയ്….. നിന്റെ ഈ മൗനം എനിക്ക് താങ്ങാവുന്നതലും അപ്പുറമാണ് “അവന്റെ ഇടരുന്ന വാക്കുകൾ കേട്ട് തൻവി വിറയാർന്ന കൈകളാൽ തടഞ്ഞു…. അരുതെന്ന് തലയാട്ടി.
“എന്നോട് ക്ഷമിച്ചെന്ന് ഒരു വാക്ക് പറ..”
പറഞ്ഞു തീർന്നതും അവളവനേ ഇറുകെ പുണർന്നു…….ഇരുവരും തേങ്ങ ലടികൾ ഉയർന്നു……
ഇതിനെല്ലാം സാക്ഷ്യം വഹിച്ചു കൊണ്ടു ബാക്കിയുള്ളവരും.
ദീപുവിന്റെ മുഖം മങ്ങി….. കാലുകൾ ആ കാഴ്ച്ച കാണാൻ കഴിയാത്ത പോലെ പുറകിലേക്ക് ചലിച്ചു കൊണ്ടിരുന്നു…. ആരെയും നോക്കാൻ കഴിയാതെ ആ ആൾ കൂട്ടത്തിൽ നിന്ന് അവൻ പുറത്തേക്ക് ഇറങ്ങി.
കവിളുകൾ നനഞ്ഞു വരുന്നുണ്ട്, പുറകിൽ നിന്ന് കയ്യടികളും ആർപ്പ് വിളികളും ഉയർന്നു കെട്ടു. പക്ഷേ അവന് ചുറ്റും ഇരുട്ട് മൂടപ്പെട്ട ഒരവസ്ഥ…
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടു നിതിൻ അവന്റെ പുറകെ തന്നെ നടന്നു. ഉള്ളിൽ പല സംശയങ്ങളും കുമിഞ്ഞു കൂടി………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…