Kerala

നിയമസഭ ഇന്നും കലുഷിതമാകും; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഉന്നയിക്കാൻ പ്രതിപക്ഷം

നിയമസഭ ഇന്നും കലുഷിതമാകാൻ സാധ്യത. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള വിഷയങ്ങൾ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഉന്നയിക്കും. അതേസമയം ഇന്നലെ അടിയന്തര പ്രമേയത്തിന് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടിയെന്ന വിമർശനം ഭരണപക്ഷം ഉന്നയിക്കും

ഇടത് ബന്ധം ഉപേക്ഷിച്ച പിവി അൻവർ ഇന്ന് നിയമസഭയിൽ എത്തും. സഭയ്ക്കുള്ളിലും പിവി അൻവർ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുമോ എന്നതാണ് കാണേണ്ടത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫിന്റെ യുവജന വിഭാഗം ഇന്ന് നിയമസഭാ മാർച്ച് നടത്തും. സ്‌പെൻസർ ജംഗ്ഷനിൽ നിന്ന് രാവിലെ ആരംഭിക്കുന്ന മാർച്ചിന് രാഹുൽ മാങ്കുട്ടത്തിൽ പികെ ഫിറോസ് എന്നിവർ നേതൃത്വം നൽകും

Related Articles

Back to top button