Kerala

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഓഗസ്റ്റ് 14ന് എറണാകുളം ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. നാളെ കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
 

Related Articles

Back to top button