Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 102

രചന: റിൻസി പ്രിൻസ്

അമ്മയുടെ മോനേ ഒന്നും രണ്ടും ഒന്നുമല്ല ലക്ഷങ്ങൾ ആണ് എന്റെ കയ്യിൽ നിന്ന് മേടിച്ച് അനാവശ്യമാക്കി കളഞ്ഞത്. ഇപ്പൊ അമ്മയുടെ കയ്യിൽ നിന്നും മേടിച്ചിട്ടുണ്ട് എന്ന് പറയുന്നു, ഇതിലൊന്നും ഞാൻ പെട്ടിട്ടില്ല.. അമ്മയും മോനും കൂടി എന്താണെന്ന് വെച്ചാൽ ചെയ്തോ..!

അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നപ്പോൾ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട നിൽക്കുകയായിരുന്നു സതി

എന്ത് ചെയ്യും എന്ന് ഒന്നും മനസ്സിലാവാതെ അവർ തിരികെ മുറിയിലേക്ക് തന്നെ പോയി.. അവർ പോയി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം കതക് തുറന്നതും പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഭർത്താവിനെ വിളിക്കുകയായിരുന്നു രമ്യ ചെയ്തത്.. ഒരു തവണ വിളിച്ചു അവൻ ഫോൺ എടുക്കാതെ വന്നപ്പോൾ ഒരുവട്ടം കൂടി അവൾ അവനെ വിളിച്ചിരുന്നു.. രണ്ടുവട്ടം അവൾ അടുപ്പിച്ചു ഫോൺ വിളിച്ചത് എന്തെങ്കിലും അത്യാവശ്യത്തിന് ആയിരിക്കുമെന്ന് ഉറപ്പായിരുന്നത് കൊണ്ട് തന്നെ അവൻ ഫോണെടുത്തു.

” എന്താ രമ്യ…?ഞാൻ അല്പം തിരക്കിലാണ്..

” നിങ്ങൾ തിരക്കിലാണെങ്കിലും അല്ലെങ്കിലും ഞാൻ പറയാനുള്ള കാര്യം നിങ്ങൾ ഇപ്പോൾ ശ്രദ്ധിച്ചു കേട്ടേ പറ്റൂ.

“എന്താ..? നീ എന്താണെന്ന് കാര്യം പറ,

” എന്താണെന്ന് വെച്ചാൽ ഇന്ന് വൈകിട്ട് നിങ്ങൾ ഇങ്ങോട്ട് വരണ്ട

” വരണ്ടന്നോ? എന്താ ഈ പറയുന്നേ…? എനിക്ക് മനസ്സിലാവുന്നില്ല..

” കുറച്ചു മുൻപേ അമ്മ ഇങ്ങോട്ട് വന്നിരുന്നു എന്നിട്ട് പണ്ട് വാങ്ങിയ പണമില്ലേ അത് തിരിച്ചു കൊടുക്കണം എന്ന് പറയുന്നു.

” ഏതു പണം..?

” നിങ്ങൾക്ക് വല്ലാത്ത മറവി തന്നെ..! അമ്മ ഉദ്ദേശിച്ചത് അന്ന് നമ്മൾ വാങ്ങിയില്ലേ സുധിയേട്ടന്റെ പണം, കെഎസ്എഫ്ഇയിലെ ചിട്ടി. അതിപ്പോ സുധീയേട്ടന് വേണമെന്ന്, സുധിയേട്ടൻ അമ്മയോട് ചോദിച്ചു അത്രേ. ഇന്ന് രാത്രി തന്നെ ആ പണം ചോദിക്കണമെന്ന്, മാത്രമല്ല അതിന് അമ്മ ഒരു പുതിയ മാർഗം കണ്ടുപിടിച്ചാണ് വന്നിരിക്കുന്നത്..

” എന്തു മാർഗ്ഗം.?

” എന്റെ അച്ഛൻ തന്നെ..! എന്റെ അച്ഛന്റെ കയ്യിന്ന് പണം വാങ്ങാൻ ആണ് പറയുന്നത്… ഞാൻ നിങ്ങളെ കൂടി കുറച്ച് കുറ്റപ്പെടുത്തി ഒക്കെ സംസാരിച്ചു.. അമ്മയുടെ മോൻ എന്റെ കൈയ്യിൽ നിന്നും ബിസിനസിന് ആണെന്ന് പറഞ്ഞ് കുറെ പൈസ വാങ്ങിയിട്ടുണ്ട് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട് ലക്ഷങ്ങൾ, നഷ്ടം വന്നത് ആണ് ഒക്കെ ഇനി എന്റെ കയ്യിന്നോ എന്റെ അച്ഛന്റെ കയ്യിന്നോ അമ്മയുടെ മോന് കൊടുക്കാൻ പൈസ ഇല്ലെന്നൊക്കെ പറഞ്ഞു..

” അത് നന്നായി, എന്നിട്ട് നീ പറഞ്ഞതൊക്കെ അമ്മ വിശ്വസിച്ചോ..?

‘ഏകദേശം വിശ്വസിച്ച മട്ടാണ്, കാരണം ആ രീതിയിലാണ് അമ്മ തിരിച്ചു പോയത്,

“അതേതായാലും നന്നായി… ഞാൻ വിചാരിച്ചത് ആ പണത്തിന്റെ കാര്യം അമ്മ മറന്നു പോയിട്ടുണ്ടാകുമെന്നാ,

“അമ്മ ഇപ്പോൾ അത് ഏട്ടന് തിരിച്ചു കൊടുക്കാൻ പറഞ്ഞു..

” ഞാൻ എവിടുന്ന് എടുത്ത് കൊടുക്കാൻ..? അതിനി തിരിച്ചുകൊടുക്കുക ഒന്നും വേണ്ട, അമ്മ എന്തെങ്കിലും പറഞ്ഞു നിൽക്കട്ടെ…

ശ്രീജിത്ത്‌ പറഞ്ഞു

” നിങ്ങൾ തൽക്കാലം ഇങ്ങോട്ട് വരണ്ട… അത് കഴിഞ്ഞ് നമുക്ക് എന്തെങ്കിലും ചെയ്യാം, നിങ്ങൾ എന്തെങ്കിലും സാധനം എടുക്കാൻ പോയെന്നോ മറ്റോ ഞാൻ പറഞ്ഞോളാം… വല്ല കൂട്ടുകാരുടെ ഫ്ലാറ്റിലോ മറ്റോ താമസിക്കാൻ നോക്ക്…

രമ്യ പറഞ്ഞു

“അതൊക്കെ ചെയ്യാം… പക്ഷെ ഞാൻ കൊടുത്തില്ലെങ്കിൽ അത് അമ്മയോട് ചെയ്യുന്ന ചതിയാവല്ലേടി…? മാത്രമല്ല ഏട്ടൻ ഇത്രയും കാലം കിടന്ന് കഷ്ടപ്പെട്ട പൈസയല്ലേ?

ശ്രീജിത്ത്‌ കൗശലത്തോട് പറഞ്ഞു

” അത് ശരിയാ ആ പൈസ ഏട്ടന് കിട്ടണം, അത് ഏട്ടൻ വാങ്ങുകയും ചെയ്യും. ഏട്ടൻ ഇത്രയും കാലം കിടന്നു കഷ്ടപ്പെട്ട പൈസയും നിങ്ങടെ കയ്യിന്നു വാങ്ങിയ പൈസയും ഒക്കെ അമ്മ ആർക്കാ കൊടുക്കുന്നത്…? നിങ്ങടെ പെങ്ങൾക്ക്, അങ്ങനെ എല്ലാ പൈസയും കൂടി വാങ്ങി പെങ്ങളും മേടിക്കുന്നതിനേക്കാൾ നല്ലത് കുറച്ച് പൈസ നിങ്ങളുടെ കയ്യിലും കൂടി ഇരിക്കുന്നതല്ലേ…?

” നീ എന്താ ഈ പറയുന്നേ…?

” അമ്മ ഏട്ടനെ കൊടുക്കാനുള്ളത് 5 ലക്ഷം രൂപയാണ്, അതിൽ കൂടുതൽ മൂല്യം ഉള്ള സാധനങ്ങൾ അമ്മയുടെ കൈയിലും കഴുത്തിലും ഒക്കെ ഉണ്ട്. ഇല്ലെങ്കിൽ ഓരോ ആവശ്യങ്ങൾ പറഞ്ഞ് നിങ്ങളുടെ പെങ്ങള് വന്ന് അത് മുഴുവൻ വാങ്ങിക്കൊണ്ടുപോകും, അതിലും നല്ലത് ഇങ്ങനെ ഒരു ആവശ്യത്തിന് അമ്മയായിട്ട് അതൊക്കെ ഏട്ടന് കൊടുക്കുന്നത് തന്നെ അല്ലേ,

” അമ്മ അതൊന്നും കൊടുക്കില്ല… ഞാൻ തിരികെ കൊടുക്കണ്ടേ അപ്പോൾ..?

” നിങ്ങടെ ഏട്ടന്റെ മുതലായതുകൊണ്ട് തിരികെ കൊടുക്കേണ്ട എന്നൊന്നും ഞാൻ പറയില്ല. തീർച്ചയായിട്ടും കൊടുക്കണം, പക്ഷേ നിങ്ങടെ അമ്മയുടെ സ്വഭാവം കുറച്ചെങ്കിലും നിങ്ങളുടെ ഏട്ടനൊന്നു മനസ്സിലാക്കണം.. എന്നിട്ട് തിരിച്ചു കൊടുത്താൽ മതി.. അത് എന്റെ ഒരു ചെറിയ വാശിയാണെന്ന് കൂട്ടിക്കോ,

” എന്നോടുള്ള സ്നേഹം കൊണ്ടല്ലേ ഞാൻ ചോദിച്ച ഉടനെ അമ്മ പണം തന്നത്.. അപ്പൊൾ പിന്നെ അമ്മേ ഞാൻ ചതിക്കുന്നതുപോലെ ആവില്ലേ…?

” എങ്കിൽ പിന്നെ നിങ്ങൾ ഇന്ന് തന്നെ പണം ഒപ്പിച്ചു കൊടുക്ക്. എന്റെ കയ്യിൽ ഇല്ല.. എന്റെ അച്ഛനോട് ഞാൻ വിളിച്ചു പറയും നിങ്ങൾക്ക് പൈസ കൊടുക്കേണ്ടന്ന്, അതല്ല ഞാൻ പറയുന്നത് കേൾക്കുകയാണെങ്കിൽ ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു നിങ്ങൾക്ക് പൈസ വാങ്ങി തരാം,

” ശരി ഞാൻ അങ്ങനെ ചെയ്യാം…
ഞാൻ തൽക്കാലം ഇന്ന് വരുന്നില്ല എന്ന് നീ പറഞ്ഞേക്ക്,

” ശരി..

ഏറെ സന്തോഷത്തോടെ തന്നെ അവൾ പറഞ്ഞു… സതിയ്ക്ക് ഒരു പണി കൊടുക്കണം എന്ന ചിന്ത മാത്രമായിരുന്നു ആ നിമിഷം അവളിൽ ഉണ്ടായിരുന്നത്.. ഒരിക്കൽപോലും അവൾ ആഗ്രഹിച്ചിരുന്നില്ല സുധിയുടെ പണം സ്വന്തമാക്കണം എന്ന്.. അവൾക്ക് അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല, ഓർമ്മവച്ച കാലം മുതൽ പണം കണ്ടു വളർന്നത് കൊണ്ട് പണ്ടുമുതലേ പണത്തോട് ആർത്തി ഇല്ല. പക്ഷേ സുധിയെയും ശ്രീരാജിനെയുകാളും ഏറെ ഇഷ്ടം അവർക്ക് സ്വന്തം മകളോട് ആണ്. പലപ്പോഴും മകളോടുള്ള സ്നേഹം കാരണം ആൺമക്കൾക്ക് വലിയ പ്രാധാന്യം അവർ കൊടുക്കാറില്ല എന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടു തന്നെ പലവട്ടം അവൾ മനസ്സിൽ തീരുമാനിച്ചതാണ് സതിക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണമെന്ന്.. അതിനുള്ള ഒരു ഗോൾഡൻ ചാൻസ് ആണ് ഇപ്പോൾ അവൾക്ക് കൈ വന്നിരിക്കുന്നത്.. അത് വിട്ടുകളയാൻ അവൾ തയ്യാറായിരുന്നില്ല..

ബാത്റൂമിലേക്ക് കയറി കുളിയൊക്കെ കഴിഞ്ഞ് അവൾ തിരിച്ചിറങ്ങിയപ്പോൾ മുറിയിൽ സതിയുണ്ട്, അവളെ കാത്തു നിൽക്കുകയാണ്…

” സമയം ഏഴര ആയല്ലോ ശ്രീജിത്ത് ഇതുവരെ വന്നില്ലേ…?

കോഴി മുട്ടയിടാൻ നടക്കുന്നതുപോലെ അവർ അവളുടെ മുഖത്ത് നോക്കി നിൽക്കുകയാണ്…

” വന്നില്ല ഞാൻ കുറെ വട്ടം വിളിച്ചു പക്ഷേ ഫോണെടുത്തില്ല,

” ഞാൻ വിളിച്ചിട്ടും അങ്ങനെ തന്നെയാ…

കുറെസമയം അവർ അവിടെ നിന്നുവെങ്കിലും യാതൊരു രക്ഷയുമില്ലെന്ന് കണ്ടതോടെ പുറത്തേക്ക് പോയി… ഒൻപതു മണി കഴിഞ്ഞിട്ടും ശ്രീജിത്ത് വരുന്നില്ല എന്ന് മനസ്സിലായതോടെ അവർക്ക് വല്ലാത്ത ഭയം തോന്നിയിരുന്നു.. വീണ്ടും ഫോണിൽ വിളിച്ചപ്പോൾ ശ്രീജിത്ത് ഫോൺ എടുത്ത് ഇന്നു വരില്ല എന്നും ഒരു അത്യാവശ്യമായ കാര്യത്തിന് പോവുകയാണ് എന്നും പറഞ്ഞു. അതോടെ അതുവരെ ഉണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നതായി അവർക്ക് തോന്നിയിരുന്നു.. ആ നിമിഷം തന്നെ അവർ ഫോണെടുത്ത് മകളെ വിളിച്ചു, തന്റെ ആഭരണങ്ങളും പണവും ഒക്കെ നൽകിയിട്ടുള്ളത് അവൾക്കാണ്. അതുകൊണ്ടു തന്നെ കുറച്ച് പണം തനിക്ക് നൽകുമോ എന്ന് അവർ ചോദിച്ചു. തന്റെ അവസ്ഥയും പറഞ്ഞുകൊടുത്തു.. പണയം വയ്ക്കാൻ എന്തെങ്കിലും നൽകുവാനും ശ്രീജിത്ത് പണം തരുമ്പോൾ അത് എടുത്തു തരാം എന്നും അവർ പറഞ്ഞതോടെ മകളുടെ ഭാവം മാറി. തന്റെ കയ്യിൽ പണയം വെക്കാൻ ഇപ്പോൾ ഒന്നുമില്ല എന്നും വീട്ടിലെ ബുദ്ധിമുട്ടുകൾ അത്രയ്ക്ക് വലുതാണ് എന്നും അമ്മയോട് അവൾ പറഞ്ഞു ഒപ്പിച്ചു. അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് ഫോൺ വയ്ക്കുകയും ചെയ്തിരുന്നു.. മകളുടെ ഒഴിഞ്ഞുമാറ്റം അവർക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. തന്നെ ഈ ഒരു അവസ്ഥയിൽ സഹായിക്കേണ്ടത് അവളുടെ കടമയല്ലേ എന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നു. പക്ഷേ അതിന് മകളെ നിർബന്ധിക്കാനും സാധിക്കുന്നില്ല..

കഴിക്കാനായി മീര വന്നു വിളിച്ചപ്പോൾ അവർ ഞെട്ടിപ്പോയിരുന്നു. എന്താണെങ്കിലും കഴിക്കുന്ന സമയത്ത് ഈ കാര്യത്തെക്കുറിച്ച് സുധി സംസാരിക്കും. ഇനി താൻ എന്താണ് അവനോട് പറയുന്നത്. ഉള്ള സത്യം തുറന്നു പറയുക മാത്രമാണ് തന്റെ മുൻപിലുള്ള മാർഗ്ഗം. പ്രതീക്ഷിച്ചത് പോലെ തന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്ന സമയത്ത് സുധി അമ്മയോട് ചോദിച്ചു,

” ശ്രീജിത്ത് വന്നില്ലേ..?

” അവൻ ഇന്ന് വരില്ല എന്നാ പറഞ്ഞത്

” രമ്യ വന്നല്ലോ, അവളുടെ കയിൽ താക്കോൽ ഉണ്ടന്നല്ലേ അമ്മ പറഞ്ഞത്, കയ്യോടെ തന്നെ നാളെ നമുക്ക് പോണം..

അതുകൂടി കേട്ടതോടെ അവരുടെ സകല ഊർജ്ജവും നഷ്ടപ്പെട്ടു എന്ന് പറയുന്നതാണ് സത്യം…

“അത് മോനെ ഞാനൊരു കാര്യം പറഞ്ഞാൽ നീ സമാധാനപൂർവ്വം കേൾക്കണം, അവൻ മനസ്സിലാവാത്ത ഭാവത്തിൽ അവരുടെ മുഖത്തേക്ക് നോക്കി, ശ്രീജിത്തിന് ഒരു അത്യാവിശം വന്നപ്പോൾ ഞാനാ പണം കെഎസ്എഫ്ഇയിൽ നിന്ന് എടുത്ത അവന് കൊടുത്തു. അവൻ ഉടനെ തിരിച്ചു തരാം എന്ന് പറഞ്ഞിരിക്കുന്നത്, നീ പേടിക്കേണ്ട ഒരു രൂപ പോലും കുറയാതെ അവൻ തിരിച്ചു തരും. അവരുടെ ആ വെളിപ്പെടുത്തലിൽ ഒരുപോലെ മീരയും ശ്രുതിയും ഞെട്ടി പോയിരുന്നു.. സുധിക്ക് ഹൃദയം തകരുന്നത് പോലെയാണ് തോന്നിയത്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button